Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിക്ക് സഞ്ചരിക്കാൻ വിലയേറിയ കാറുകളുടെ ഒരു വലിയ നിര തന്നെയുണ്ട്, എന്നാൽ തന്റെ സംരക്ഷണത്തിനായി ഒരു വാഹന വ്യൂഹത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ യാത്ര.

ഈ Z+ സുരക്ഷ വാഹനവ്യൂഹത്തിൽ ഫുൾസൈസ് എസ്യുവികളായ ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയിൽ തുടങ്ങി ആഡംബര എസ്യുവികളായ ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, ബിഎംഡബ്ല്യു X5 എന്നിവ വരെ ഉൾപ്പെടുന്നു. മഹീന്ദ്ര സ്കോർപിയോ, ഹോണ്ട CR-V എന്നിവയും മുകേഷ് അംബാനിയുടെ സുരക്ഷാ ശ്രേണിയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ വോഗിൽ പൊലീസ് സ്റ്റിക്കറും റൂഫിൽ ഘടിപ്പിച്ച സ്ട്രോബ് ലൈറ്റുകളും ലഭിക്കുന്നു എന്നാൽ മറ്റുപല വാഹനങ്ങൾക്ക് അത്തരം പരിഷ്കാരങ്ങളൊന്നുമില്ല.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഏറ്റവും പുതിയ വീഡിയോയിൽ, മുകേഷ് അംബാനിയുടെ സുരക്ഷാ ടീം മെർസിഡീസ് ബെൻസ് G63 AMG ഫ്ലീറ്റിലേക്ക് ചേർത്തതായി തോന്നുന്നു, അവയിൽ നാലെണ്ണം വീഡിയോയിൽ കാണാനാകും. ഓരോന്നിനും ഏകദേശം ഇന്ത്യയിൽ മൂന്ന് കോടി രൂപയോളം ഓൺ-റോഡ് വില വരും.
ഇത് മുകേഷ് അംബാനിയുടെ സുരക്ഷാ ഫ്ലീറ്റിലെ ഏറ്റവും ചെലവേറിയ വാഹനമായി മെർസിഡീസ് ബെൻസ് G63 AMG -യെ മാറ്റുന്നു. ഇതോടൊപ്പം ടൊയോട്ട വെൽഫയറും വീഡിയോയിലെ മറ്റൊരു പ്രത്യേകതയാണ്.

G63 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 എഞ്ചിനിൽ നിന്ന് 576 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒൻപത് സ്പീഡ് AMG സ്പീഡ്-ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

4മാറ്റിക് AWD സംവിധാനത്തിലൂടെ നാല് വീലുകളിലേക്കും ഇത് പവർ അയയ്ക്കുന്നു. വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 220 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു.

പനാമെറിക്ക ഗ്രില്ല്, അലോയി വീലുകൾ, എൽഇഡി ഹെഡ്ലാമ്പുകൾ, സിഗ്നേച്ചർ G-ക്ലാസ് ഡിസൈൻ, ത്രീ-പോയിന്റ് സ്റ്റാർ എംബ്ലം, ഡ്യുവൽ ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവ മെർസിഡീസ് ബെൻസ് G63 AMG -യുടെ സവിശേഷതകളാണ്.

ക്വിൽറ്റഡ് ലെതർ സീറ്റുകൾ, ക്രോംഡ്ഔട്ട് പ്ലാസ്റ്റിക് ഫിനിഷ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകൾ, AMG ബാഡ്ജുകൾ & സ്റ്റിച്ചിംഗ് എന്നിവയും ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

വെൽഫയറിന് ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് മുകളിലാണ് വില, കഴിഞ്ഞ വർഷം 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് പൂർണ്ണമായും ലോഡ് ചെയ്ത ഹൈബ്രിഡ് വേരിയന്റിൽ കമ്പനി പുറത്തിറക്കി. 4,700 rpm -ൽ 115 bhp കരുത്തും 198 Nm torque ഉം ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

നാല് വീലുകളിലേക്കും പവർ കൈമാറുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കുന്നു. പ്രൈവറ്റ് സ്ക്രീനുകൾ, പവർ സ്ലൈഡിംഗ് ഡോറുകൾ, ഡ്യുവൽ സൺറൂഫ്, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് റൂഫ് ലൈറ്റിംഗ്, ചീഫർ കൺട്രോളുകൾ, 17-സ്പീക്കർ ജെബിഎൽ ഓഡിയോ, ഏഴ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Instagram Video Code: Use embed option in slider