ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ഇന്ത്യയിലെ ഗതാഗതക്കുരുക്കുകളുടെ കാര്യത്തെ കുറിച്ച് പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. ഗതാഗതക്കുരുക്കിന് വലിയവന്‍ ചെറിയവന്‍ എന്നില്ലാതെ ആരുടെയും ക്ഷമ പരീക്ഷിക്കാനാകും. അത് ലോകത്തിന്റെ എല്ലാ ഭാഗത്തും കണക്കാണ്. ട്രാഫില്‍ കുരുക്കില്‍ പെട്ടാല്‍ ഒന്നുകില്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുക.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഓപറേഷന്‍ ചെയ്യാന്‍ എത്തുന്നതിന് കാര്‍ ഉപേക്ഷിച്ച് മൂന്ന് കി.മീറ്ററിലധികം ഓടിയ ഒരു ഡോക്ടറുടെ വാര്‍ത്ത നാം വായിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഗതാഗതക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് തന്റെ കാറില്‍ നിന്നിറങ്ങി നടന്ന മറ്റൊരാളെ കുറലിച്ചാണ് പറയാന്‍ പോകുന്നത്.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

പൂനെയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് ക്ഷമ നശിച്ച് മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് തന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഓട്ടോറിക്ഷയില്‍ കയറിപ്പോയി. തന്റെ മെര്‍സിഡീസ് S-ക്ലാസില്‍ നിന്നിറങ്ങയാണ് അദ്ദേഹം ഓട്ടോയില്‍ കയറിപ്പോയത്. ഈ അനുഭവം ഷ്വെങ്ക് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ഓട്ടോക്കകത്ത് ഉള്‍ഭാഗം കാണിക്കുന്ന തരത്തില്‍ ഡ്രൈവറുടെ പുറകില്‍ നിന്നെടുത്ത ഒരു ചിത്രം ഷ്വെങ്ക് പോസ്റ്റ് ചെയ്ത. 'നിങ്ങളുടെ S-ക്ലാസ് പൂനെ ട്രാഫിക്കില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? കാറില്‍ നിന്നിറങ്ങി കുറച്ച് ദൂരം നടന്ന് ഒരു റിക്ഷ പിടിച്ചാലോ?' ഈ അടിക്കുറിപ്പോട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റ പോസ്റ്റ.് നെറ്റിസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പോസ്റ്റിന് 7,000 ലൈക്കുകള്‍ ലഭിച്ചു. കമന്റ് ബോക്‌സില്‍ പലരും തങ്ങളുടെ ട്രാഫിക് ജാം അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ചിലര്‍ ബെന്‍സ് സിഇഒയുടെ എളിമയെ വാഴ്ത്തി.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സമഗ്രമായ ഒരു വ്യാപാര ഇടപാട് നടന്നാല്‍ മെര്‍സിഡീസ് ബെന്‍സിന് രാജ്യത്തെ ഒരു കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമെന്ന് ഷ്വെങ്ക് അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 'ഇന്ത്യയെ ഒരു മത്സരാധിഷ്ഠിത അവസ്ഥയിലാക്കുന്ന അല്ലെങ്കില്‍ മെര്‍സിഡീസ് കാറുകള്‍ നിര്‍മ്മിക്കുന്ന മറ്റ് വിപണികളെ അപേക്ഷിച്ച് നേട്ടമുണ്ടാക്കുന്ന ഒരു വ്യാപാര ഇടപാട് തീര്‍ച്ചയായും സഹായിക്കും' റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ഷ്വെങ്ക് പറഞ്ഞു.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ഈ കരാര്‍ ഇന്ത്യയില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനിയെ സഹായിക്കും. ഈ സമയത്ത് ബ്രാന്‍ഡ് കഴിവ് വളര്‍ത്തിയെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡിമാന്‍ഡ് എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച് അത് സംഖ്യ വര്‍ദ്ധിപ്പിക്കുമെന്നും ഷ്വെങ്ക് കൂട്ടിച്ചേര്‍ത്തു.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

മെര്‍സിഡീസ് ബെന്‍സ് ഏറെ നാളായി കാത്തിരുന്ന ഇലക്ട്രിക് വാഹനമായ EQS 580 സെപ്റ്റംബര്‍ 30-ന് പുറത്തിറക്കിയിരുന്നു. മെര്‍സിഡീസ് EQS 580 4Matic-ന്റെ എക്‌സ്-ഷോറൂം വില 1.55 കോടി രൂപയാണ്. നിരവധി പ്രത്യേകതകള്‍ അടങ്ങുന്നതാണ് ഈ ഇലക്ട്രിക് വാഹനം. അതില്‍ ഒന്നാണ് ആഡംബര ഇലക്ട്രിക് സെഡാന്‍ പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ മെര്‍സിഡീസിന്റെ നിര്‍മ്മാണ ശാലയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

107.8 kWh ബാറ്ററി പായ്ക്കാണ് മെര്‍സിഡീസ് EQS580 -വരുന്നത്. അത് ഓരോ ആക്‌സിലിലും ഒന്ന് എന്ന നിലയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കരുത്ത് നല്‍കുന്നു. ഈ രണ്ട് മോട്ടോറുകളുടെയും സംയോജിത ഔട്ട്പുട്ട് 516 bhp പവറും 855 Nm ടോര്‍ക്കുമാണ്. EQS 580 വെറും 4.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

ഇലക്ട്രിക് സെഡാന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. EQS 580 -ന്റെ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ WLTP സര്‍ട്ടിഫൈ ചെയ്യുന്ന 676 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് മെര്‍സിഡീസ് വാഗ്ദാനം ചെയ്യുന്നു.

ട്രാഫിക്; S-ക്ലാസില്‍ നിന്നിറങ്ങി നടന്ന ബെന്‍സ് സിഇഒ ഓട്ടോയില്‍ കയറി തടിതപ്പി

മെര്‍സിഡീസ് EQS -ന്റെ ബാറ്ററി പാക്ക് 200 kW വരെ വേഗതയില്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 200 kW DC ഫാസ്റ്റ് ചാര്‍ജറില്‍ ബന്ധിപ്പിച്ചാല്‍ ബാറ്ററി 31 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യും. വീട്ടിലെ 7.4 kW AC ചാര്‍ജിംഗ് ബോക്‌സില്‍ പ്ലഗ് ചെയ്യുമ്പോള്‍ ബാറ്ററി 10 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് കൈവരിക്കാന്‍ 15 മണിക്കൂറും 30 മിനിറ്റും എടുക്കും. വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന 11 kW AC ബോക്‌സിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ചാര്‍ജിംഗ് സമയം 10 മണിക്കൂറായി കുറയുന്നു.

Most Read Articles

Malayalam
English summary
Mercedes benz india ceo martin schwenk got out of s class and pick auto to avoid pune traffic jam
Story first published: Monday, October 3, 2022, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X