ബ്രേക്കിന് പകരം ആക്സിലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ കാറായ ജി ക്ലാസ് അപകടത്തിൽ പെട്ടു. ലോസ് ആഞ്ചൽസിലെ നോർത്ത് ഹോളിവുഡിനടുത്താണ് അപകടമുണ്ടായത്.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

എബിസി7 ന്യൂസ് നൽകുന്ന റിപ്പോർട്ട് പ്രകാരം നോർത്ത് ഹോളിവുഡിലെ പ്രശസ്ത റോഡിനടുത്തുള്ള കെട്ടിടത്തിൽ പാർക്ക് ചെയ്യാനെത്തിയതായിരുന്നു ഈ എസ്‌യുവി.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

മൂന്നാം നിലയിൽ പാർക്ക് ചെയ്യവേ നിയന്ത്രണം വിട്ട് ഗ്ലാസ്സിലിടച്ച എസ്‌യുവി താഴേക്ക് പതിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Most Read: നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച കാർ ഡ്രൈവർ സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ആക്സിലറേഷൻ പെഡൽ ചവിട്ടിയതാണ് അപകട കാരണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

മനപ്പൂർവ്വമല്ലാതെ സംഭവിച്ച അപകടമായത് കൊണ്ടിത് DUI (ഡ്രൈവർ അണ്ടർ ഇൻഫ്ലുവൻസ്) കേസിന് കീഴിൽ വരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സാധാരണഗതിയിൽ നല്ല തിരക്കുള്ള നിരത്താണ് നോർത്ത് ഹോളിവുഡിലേത്.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

സംഭവം നടന്നത് രാത്രയിലായത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ കാർ ശ്രേണിയിൽ ഏറ്റവും ശക്തവും സുരക്ഷിതവുമായ കാറുകളിലൊന്നാണ് ജി ക്ലാസ്.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

ഈ എസ്‌യുവിയുടെ G63 AMG എന്ന ഒരേയൊരു വകഭേദം മാത്രമാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ വിൽപ്പന ചെയ്യുന്നത്. മെർസിഡീസ് ബെൻസ് G63 AMG -യുടെ 4.0 ലിറ്റർ ഇരട്ട ടർബോ V8 എഞ്ചിൻ 585 Bhp കരുത്തും 850 Nm torque ഉം നൽകുന്നു.

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

ഒമ്പത് സ്പീഡ് AMG സ്പീഡ്ഷിഫ്റ്റ് ട്രാൻസ്മിഷനാണുള്ളത്. ഇത് ഫോർമാറ്റിക് വീൽ ഡ്രൈവ് സംവിധാനത്തിന് കരുത്തേകുന്നു. 2018 -ൽ ഇന്ത്യൻ വിപണിയിലെത്തിയ മെർസിഡീസ് AMG G63 -ന്റെ എക്സ്ഷോറൂം വില 2.19 കോടി രൂപയാണ്. 2.5 ടണ്ണാണ് ഭാരം.

Most Read: 2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

ബ്രേക്കിന് പകരം ആക്സലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

AMG G63 -ന് 4.5 സെക്കൻഡിൽ 100 വേഗത്തിൽ വരെ പായാനാകും. മണിക്കൂറിൽ 220 കിലോമീറ്ററാണ് പരമാവധി വേഗം. റേഞ്ച് റോവർ സ്പോർട് SVR, ബിഎംഡബ്ല്യു X5M, പോർഷ കയെൻ ടർബോ എന്നിവരാണ് മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
Mercedes G-Class Falls Three Stories Down — Driver Escapes With Multiple Injuries: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X