കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കൊറോണ വൈറസ് എന്ന മഹാമാരി ഇന്ത്യയിൽ വ്യാപിക്കുന്നത് തുടരുമ്പോൾ, രാജ്യത്തെ കാർ നിർമ്മാതാക്കൾ സാധ്യമായ എല്ലാ വിധത്തിലും ഇതിനെതിരെ പൊരാടാൻ രംഗത്ത് വന്നിട്ടുണ്ട്.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ധനസഹായങ്ങളും മറ്റ് നിരവധി മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനം, ഭക്ഷണ പൊതി വിതരണം ഉൾപ്പടെ വിവിധ പ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തിരിക്കുന്നു.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കൊവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി നിരവധി സംരംഭങ്ങൾ ഇതിനകം പ്രഖ്യാപിച്ച വാഹന നിർമ്മാതാക്കളിൽ ഒന്നാണ് എം‌ജി മോട്ടോർ ഇന്ത്യ.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ഇപ്പോൾ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊവിഡ്-19 രോഗികൾക്കായി ഗുജറാത്തിൽ സമർപ്പിത ഹെക്ടർ ആംബുലൻസും കമ്പനി സംഭാവന ചെയ്തിരിക്കുകയാണ്.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

എം‌ജി ഹെക്ടർ ആംബുലൻസ് എം‌ജി മോട്ടോർ ഇന്ത്യയും ഗുജറാത്തിലെ കാർഷിക പരിസ്ഥിതി മന്ത്രി ജയദ്രത്സിംഗ് ഫാർമറും ചേർന്ന് CHC ഹാലോൽ ആശുപത്രിയ്ക്ക് കൈമാറി.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കസ്റ്റമൈസ് ചെയ്ത് പ്രത്യേകം നിർമ്മിച്ച ഹെക്ടർ ആംബുലൻസിൽ അവശ്യ ജീവൻ രക്ഷിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോ-ലോഡിംഗ് സ്ട്രെച്ചർ, സിലിണ്ടറുള്ള ഓക്സിജൻ വിതരണ സംവിധാനം, അഞ്ച് പാരാമീറ്റർ മോണിറ്ററുള്ള മെഡിസിൻ കാബിനറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, സൈറൺ, ആംപ്ലിഫയർ എന്നിവയുള്ള ഒരു ബാഹ്യ ലൈറ്റ് ബാർ എന്നിവയും.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കൂടാതെ ബാറ്ററിയും സോക്കറ്റുകളും അധിക ഇന്റീരിയർ ലൈറ്റിംഗും ഉള്ള ഒരു ഇൻവെർട്ടറുമുണ്ട്. അറ്റൻഡന്റിനായി ഒരു ജമ്പ് സീറ്റും വാഹനത്തിൽ വരുന്നു. ചെലവ് ലാഭിക്കാൻ പുനർനിർമ്മിച്ച ഹെക്ടറിന്റെ യഥാർത്ഥ പിൻ സീറ്റിലെ പകുതിയാണ് അറ്റൻഡറിനായിട്ട് സജീകരിച്ചിരിക്കുന്ന ജമ്പ് സീറ്റ്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കൊവിഡ്-19 രോഗികളുടെ ചികിത്സയിൽ പ്രധാനമായ പങ്ക് വഹിക്കുന്ന വെന്റിലേറ്ററുകളുടെ ഉൽ‌പാദനത്തെ സഹായിക്കുന്നതിനായി എം‌ജി മോട്ടോർ ഇന്ത്യ മാക്സ് വെന്റിലേറ്ററുമായി അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് അവശ്യ സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ വാഹന നിർമ്മാതാക്കൾ മുമ്പ് 100 ഹെക്ടർ എസ്‌യുവികൾ കൈമാറിയിട്ടുണ്ട്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

കൂടാതെ തങ്ങളുടെ മോഡലുകളിൽ ഇൻ-കാർ സാനിറ്റൈസേഷൻ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുകയാണ് കമ്പനി.

കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ലോക്ക്ഡൗണ്‍ പിൻവലിച്ച ശേഷം, ജൂൺ മാസത്തോടെ എം‌ജി മൂന്ന്-വരികളുള്ള ഹെക്ടർ പ്ലസ് വിപണിയിൽ എത്തിക്കും. കൂടാതെ ഉത്സവ സീസണിൽ ലോഞ്ച് ചെയ്യുന്നതിനായി പൂർണ്ണ വലുപ്പത്തിലുള്ള എം‌ജി ഗ്ലോസ്റ്റർ ഒരുങ്ങുകയാണെന്ന് എംജി സ്ഥിരീകരിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Donates Customized Hector ambulance for covid-19 patients in India. Read in Malayalam.
Story first published: Thursday, April 30, 2020, 19:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X