സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

പുതിയ കാർ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുന്നതിന് എംജി മോട്ടോർ ഇന്ത്യയും സൂംകാറും പങ്കാളികളാകുന്നു.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഈ പങ്കാളിത്തത്തോടെ, എം‌ജിക്ക് തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ലഭ്യതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന് സൂംകാറിന്റെ നിലവിലുള്ള പ്ലാറ്റ്ഫോമും ഇൻഫ്രാസ്ട്രക്ചറും ഉപയോഗിക്കാൻ കഴിയും.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

സൂംകാറുമായുള്ള എം‌ജിയുടെ പങ്കാളിത്തം മൈൽസുമായുള്ള അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമുകളെ ബാധിക്കില്ലെന്നും കാർ നിർമ്മാതാക്കൾ രണ്ട് കമ്പനികളുമായും പ്രവർത്തിക്കുമെന്നതും എടുത്തുപറയേണ്ടതാണ്.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഉപഭോക്താക്കൾക്ക് ആകർഷകമായ പ്രതിമാസ വാഹന സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ നൽകുന്നതിന് സൂംകാറുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട് എന്ന് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എം‌ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്ത പറഞ്ഞു.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഇത് ഉപഭോക്താക്കൾക്ക് എം‌ജിയുടെ ലോകത്തിൽ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാൻ ഒരു അവസരം നൽകുന്നു. തങ്ങളുടെ സ്വപ്ന വാഹനങ്ങൾ‌ വാങ്ങുന്നതിനുമുമ്പ് അവയുടെ അത്യാധുനിക സാങ്കേതിക സവിശേഷതകൾ‌ ഇപ്പോൾ ഉപഭോക്താക്കൾക്ക്‌ അനുഭവിക്കാൻ‌ കഴിയും.

MOST READ: വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

സബ്സ്ക്രിപ്ഷൻ മോഡൽ എം‌ജി വാഹനങ്ങൾ ഇന്ത്യയിലെ എല്ലാ വാഹന പ്രേമികൾക്കും കൂടുതൽ ആക്സസ് നൽകും. സൂംകറുമായുള്ള തങ്ങളുടെ പങ്കാളിത്തം വിപണിയിൽ ഗണ്യമായ മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

എം‌ജി ഇന്ത്യയെ പ്രതിനിധീകരിച്ച് സൂംകാർ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ കൈകാര്യം ചെയ്യും. ഇതിനർത്ഥം കാർ നിർമ്മാതാക്കളുടെ എല്ലാ മോഡലുകളും പ്രതിമാസ പേയ്‌മെന്റുകൾക്കൊപ്പം 12, 24 അല്ലെങ്കിൽ 36 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ വാഗ്ദാനം ചെയ്യും.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

മറ്റ് മിക്ക സബ്സ്ക്രിപ്ഷൻ പ്ലാനുകളിലെയും പോലെ, കാലാവധി കൂടുന്നത് അനുസരിച്ച് പ്രതിമാസ തുക കുറയുന്നു.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് കീഴിൽ, സൂംകാർ, എംജി മോട്ടോർ എന്നിവ ഉപയോക്താക്കൾക്ക് എല്ലാ ബുക്കിംഗുകൾക്കും വാഹന ലിസ്റ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും 24x7 പിന്തുണ നൽകും.

MOST READ: LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഓൺ-ഗ്രൗണ്ട് ഫ്ലീറ്റ് മാനേജ്മെന്റ്, ലോജിസ്റ്റിക് സപ്പോർട്ട്, വെഹിക്കിൾ ഷെഡ്യൂളിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടെ മെച്ചപ്പെട്ട ഉപഭോക്തൃ പിന്തുണാ സേവനങ്ങളും അവർ വാഗ്ദാനം ചെയ്യും.

സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഈ ഉത്സവ സീസണിൽ പൂർണ്ണ വലുപ്പത്തിലുള്ള ഗ്ലോസ്റ്റർ എസ്‌യുവി ലോഞ്ച് ചെയ്യാൻ എംജി ഒരുങ്ങുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ടീസർ വഴി ഗ്ലോസ്റ്ററിന് നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യ ലഭിക്കുമെന്ന് എംജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG India Partners With Zoomcar To Provide New Subscription Plans For Customers. Read in Malayalam.
Story first published: Wednesday, August 19, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X