കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

രാജ്യത്ത് കൊവിഡ് പ്രതിസന്ധി വളരെയധികം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒട്ടനേകം വാഹന നിർമ്മാതാക്കൾ തങ്ങളാൽ ആവും വിധം സഹായം നൽകുന്നതിന് മുന്നോട്ട് വന്നിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞയാഴ്ച എം‌ജി മോട്ടോർ ഇന്ത്യ ദേവ്നന്ദൻ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി സഖ്യം പ്രഖ്യാപിച്ചു. ഈ സഹകരണം ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ഉൽ‌പാദന അളവിൽ 15.2 ശതമാനം വർധനവ് നേടിയിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

ഓക്സിജന്റെ ശരാശരി ദൈനംദിന ഉത്പാദനം 6,056 ക്യുബിക് മീറ്ററിൽ നിന്ന് 6,979 ക്യുബിക് മീറ്ററായി ഉയർന്നു. ഉൽ‌പാദിപ്പിക്കുന്ന 923 ക്യുബിക് മീറ്റർ ഓക്സിജൻ 7.0 ക്യുബിക് മീറ്റർ ശേഷിയുള്ള 132 സിലിണ്ടറുകൾ കൂടി നിറയ്ക്കാൻ സഹായിക്കുന്നു.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

ഒരു മണിക്കൂർ സ്കെയിലിൽ, മണിക്കൂറിൽ ശരാശരി ഉത്പാദനം 36 സിലിണ്ടറിൽ നിന്ന് 41 സിലിണ്ടറായി ഉയർന്നു.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

കൊവിഡ് -19 -ന്റെ ശൃംഖല തകർക്കുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ പ്രവർത്തനം 2021 ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഏഴു ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് എംജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

ഉത്പാദന ചെലവ് വർധിച്ചതുമൂലം എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയുടെ വിലയും ഈ വർഷം തുടർച്ചയായ മൂന്നാം തവണയും കാർ നിർമ്മാതാക്കൾ ഉയർത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

കുറച്ച് ദിവസത്തെ സഹകരണത്തിൽ 15 ശതമാനം ഓക്സിജൻ ഉൽ‌പാദനം വർധിപ്പിക്കാൻ എം‌ജി ടീം സഹായിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇതിനാൽ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം‌ഡിയുമായ രാജീവ് ചബ ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരത്തിനായി എംജിയും രംഗത്ത്

എംജിയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി താൽകാലികമായി തങ്ങളുടെ പ്ലാന്റിലെ പ്രൊഡക്ഷൻ നിർത്തി വയ്ക്കുകയും കാറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി കൈമാറുകയും കൂടുതൽ അളവി ഉത്പാദിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Partners With Devnandan Gas To Produce More Oxygen In the Country. Read in Malayalam.
Story first published: Friday, April 30, 2021, 21:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X