ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ ആവശ്യകത കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ടൈപ്പ് IV #സിഎന്‍ജി കോമ്പോസിറ്റ് സിലിണ്ടറുകളുപയോഗിച്ച് ഇന്ദ്രപ്രഷ്ട ഗ്യാസ് ലിമിറ്റഡും മഹാനഗര്‍ ഗ്യാസും ഡല്‍ഹിയിലും, മുംബൈയിലും സര്‍വീസ് ആരംഭിച്ചു.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

പൈപ്പ് ലൈനുകളിലൂടെ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലോ പരമ്പരാഗത സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ലാന്‍ഡ് പാര്‍സലുകളുടെ ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളിലോ സിഎന്‍ജി വിതരണം ചെയ്യാന്‍ ഈ മൊബൈല്‍ ഇന്ധനം നിറയ്ക്കുന്ന യൂണിറ്റ് (MRU) സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

MOST READ: ഇൻഷുറൻസ് മെയിന്റനൻസ് ചെലവുകളില്ലാതെ കാറുകൾ സ്വന്തമാക്കാം; സബ്സ്ക്രിപ്ഷൻ ഓപ്ഷൻ അവരിപ്പിച്ച് നിസാൻ

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

അധിക ചിലവില്ലാതെ സിഎന്‍ജിയുടെ റൗണ്ട്-ദി-ക്ലോക്ക്, ഡോര്‍സ്‌റ്റെപ്പ് ഡെലിവറി എന്നിവ അവര്‍ ഉറപ്പാക്കും. 1,500 കിലോഗ്രാം വരെ സിഎന്‍ജി സംഭരിക്കാനും പ്രതിദിനം 150 മുതല്‍ 200 വരെ വാഹനങ്ങള്‍ നിറയ്ക്കാനും ഇതിന് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ഊര്‍ജ്ജ ചില്ലറ വില്‍പ്പനയില്‍ തങ്ങള്‍ പുതുമ കൊണ്ടുവരികയും അത് മൊബൈല്‍ യൂണിറ്റാക്കി വാതില്‍പ്പടിയില്‍ എത്തിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.

MOST READ: അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിലൂടെ ഇന്ധന ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്ത് കൂടുതല്‍ MRU കമ്മീഷന്‍ ചെയ്യുന്നത് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം മാളുകളും ഓഫീസുകളും പോലുള്ള സ്ഥലങ്ങള്‍ക്ക് സിഎന്‍ജി നല്‍കാനും ഈ യൂണിറ്റുകള്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ യൂണിറ്റുകള്‍ക്കൊപ്പം രാജ്യത്തൊട്ടാകെയുള്ള 201 സിഎന്‍ജി സ്റ്റേഷനുകളും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.

MOST READ: ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

വിവിധ ഗതാഗത ഇന്ധനങ്ങളായ ഹൈഡ്രജന്‍, ഡീസല്‍, പെട്രോള്‍, സിഎന്‍ജി / സിബിജി, എല്‍എന്‍ജി അല്ലെങ്കില്‍ ഇവി ബാറ്ററികള്‍ കൈമാറ്റം ചെയ്യാനുള്ള സൗകര്യം ഒരൊറ്റ ഘട്ടത്തില്‍ ലഭ്യമാകുന്ന ഊര്‍ജ്ജ റീട്ടെയിലര്‍ എന്ന ആശയത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

കുറഞ്ഞ അളവില്‍ മലിനീകരണവും ശുദ്ധമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ ഡീസല്‍ / പെട്രോള്‍ വാഹനങ്ങള്‍ സിഎന്‍ജി / എല്‍എന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ട് പോകുമ്പോള്‍ മൊബൈല്‍ ബാറ്ററി കൈമാറ്റവും പര്യവേക്ഷണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Minister Dharmendra Pradhan Inaugurated India's First Mobile CNG Refueling Units, Find Here All Details. Read in Malayalam.
Story first published: Wednesday, June 9, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X