ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തിന്റെ ഇന്ധന സ്റ്റോക്ക് തീർന്നുപോയതിനാൽ വാഹനങ്ങൾക്കായി വാങ്ങാവുന്ന ഇന്ധനത്തിന്റെ അളവിന് മിസോറം സർക്കാർ ഔദ്യോഗിക ഉത്തരവ് പ്രകാരം നിശ്ചിത അളവ് ഏർപ്പെടുത്തി.

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ഐസ്വാൾ ബൈപാസ് റോഡിലെ ഹമാങ്‌ഖാവത്‌ലിറിനും സെതാൻ പ്രദേശങ്ങൾക്കുമിടയിൽ കണ്ടെയിമെന്റ് സോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓയിൽ ടാങ്കറുകൾ സഞ്ചരിക്കാനാവാതെ അകപ്പെട്ടുപോവുകയോ വളരെ മന്ദഗതിയിൽ നീങ്ങുകയോ ചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് ഇപ്പോൾ ഇന്ധനക്ഷാമം അനുഭവപ്പെടുന്നത് എന്ന് അധികൃതർ അറിയിച്ചു.

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ഉത്തരവ് പ്രകാരം സ്കൂട്ടറുകൾക്ക് മൂന്ന് ലിറ്റർ ഇന്ധനം, മറ്റ് ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് ലിറ്റർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (LMV) 10 ലിറ്ററും ലഭിക്കും.

MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

മാക്സിക്യാബുകൾ, പിക്കപ്പ് ട്രക്കുകൾ, മിനി ട്രക്കുകൾ, ജിപ്സി എന്നിവയ്ക്ക് എല്ലാം 20 ലിറ്റർ വീതവും, സിറ്റി ബസുകൾക്കും ഇടത്തരം ട്രക്കുകൾക്കും 100 ലിറ്ററുമാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

അരിയും മറ്റ് അവശ്യവസ്തുക്കളും വഹിക്കുന്ന വാഹനങ്ങൾക്ക് യാത്രയ്ക്ക് പര്യാപ്തമായ ആവശ്യത്തിന് ഇന്ധനം ലഭിക്കാൻ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

MOST READ: ഭാവി മോഡലുകൾക്ക് അക്രപോവിക്ക് എക്സ്ഹോസ്റ്റ് സംവിധാനവുമായി എംവി അഗസ്റ്റ

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്ന് കണ്ടെയ്നറുകളിലോ ഗാലൺ ബാരലുകളിലോ ഇന്ധനം വാങ്ങിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ഐസ്വാളിലെയും മറ്റിടങ്ങളിലെയും പെട്രോൾ പമ്പുകളിൽ രണ്ടു ദിവസമായി വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ചൊവ്വാഴ്ച രാവിലെയോടെ സംസ്ഥാന തലസ്ഥാനത്തെ നിരവധി പമ്പുകളിലും ഇന്ധനത്തിന്റെ സ്റ്റോക്ക് തീർന്നു.

Most Read Articles

Malayalam
English summary
Mizoram Sets Up Fuels Rationing As A Result Of Shortage Due To Covid-19 Pandemic. Read in Malayalam.
Story first published: Wednesday, August 12, 2020, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X