ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ലാൻഡ് റോവർ ഡിഫെൻഡർ ഒരു ബ്രിട്ടീഷ് ഐതിഹാസിക വാഹനമാണ്. കാലക്രമേണ, അതിന്റെ സമ്പന്നമായ പൈതൃകത്തെ മെർസിഡീസ് ബെൻസ് G-ക്ലാസും കുറച്ച് ജാപ്പനീസ് ബ്രാൻഡുകളും ചേർന്ന് മൂടിയേക്കാം. എന്നിരുന്നാലം ആഗോള ലാൻഡ് റോവർ‌ ഡിഫെൻഡർ‌ സമൂഹം ശക്തമായി മുന്നേറുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ജാഗ്വാർ ലാൻഡ് റോവർ ഇതിനകം തന്നെ ‘90', ‘110' ഫോർമാറ്റുകളിൽ ഓഫ്-റോഡറിന്റെ ആധുനിക പതിപ്പുകൾ അവതരിപ്പിച്ചു. ഇന്ത്യയിൽ, 2020MY ലാൻഡ് റോവർ ഡിഫെൻഡറിനായി ബുക്കിംഗ് ആരംഭിച്ചു, 69.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

പുതുതലമുറ ഡിഫെൻഡറിന് പുരാതന ഇൻടേണൽ കംബസ്റ്റൻ യൂണിറ്റാണ് ഉപയോഗിക്കുന്നത്. 296 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് വാഹനത്തിൽ തുടരുന്നത്. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് (അല്ലെങ്കിൽ E.C.D ഓട്ടോമോട്ടീവ് ഡിസൈൻ) വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചിരിക്കുകയാണ്.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

മോഡിഫൈ ചെയ്ത മുൻതലമുറ ക്ലാസിക് ഡിഫെൻഡർ 110 മോഡലുകൾക്കായി ഒരു പരമ്പരാഗത റോവർ V8 എഞ്ചിൻ ഘടിപ്പിക്കുന്നതിന് പകരം E.C.D. ഓട്ടോമോട്ടീവ് ഡിസൈൻ 100 കിലോവാട്ട് ടെസ്‌ല മോട്ടോറുകൾ വാഗ്ദാനം ചെയ്യുന്നു. ഡയറക്റ്റ് ഡ്രൈവ് ടെസ്‌ല മോട്ടോർ പൂർണ്ണ ചാർജിൽ 220 മൈൽ, ഏകേശം 350 കിലോമീറ്ററിലധികം മൈലേജ് നൽകുന്നു. ഏകദേശം 5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ മോട്ടറിന് കഴിയും.

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ വോൾ ചാർജർ ഉപയോഗിച്ച് ഏകദേശം 10 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഒരു ത്രീ-ഫെയ്സ് യൂണിറ്റിന് ഈ സമയം അഞ്ച് മണിക്കൂറായി കുറയ്ക്കാൻ കഴിയും.

MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

E.C.D. ഓട്ടോമോട്ടീവ് ഡിസൈനിന്റെ ഇലക്ട്രിക് ഡിഫെൻഡറിന് പഴയ V8 -ന്റെ മുഴക്കം നഷ്ടപ്പെട്ടിരിക്കാം, പക്ഷേ അതിന്റെ ഓഫ്-റോഡ് DNZ -യ്‌ക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നു. പൂജ്യം rpm -ൽ പൂർണ്ണ ടോർക്ക് ഔട്ട്‌പുട്ട് ഒരു അധിക നേട്ടവുമാണ്. ഒരു തരത്തിൽ, ഇത് ഓഫ്-റോഡ് കഴിവുകളുള്ള ഒരു ടെസ്‌ല എസ്‌യുവിയോട് സമമാണ്.

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ടെസ്‌ല സൈബർട്രക്ക് ഒരു മികച്ച ഓഫ്-റോഡർ ആണെന്ന് കരുതപ്പെടുന്നു. എന്നാൽ ഒരു പിക്കപ്പ് ട്രക്കിന്റെ രൂപഭാവം പലർക്കും അത്ര താൽപര്യം ഉണ്ടാവില്ല. അതേസമയം, റിവിയൻ R1T, ഓഫ്-റോഡിംഗിൽ പൂർണ്ണ ഇലക്ട്രിക് പവർട്രെയിനിന്റെയും കഴിവ് തെളിയിച്ചിട്ടുണ്ട്.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ഇന്നത്തെ വാഹന സംസ്കാരത്തിൽ ഇലക്ട്രിക് സ്വാപ്പുകൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇവയിൽ പലതും നാമമാത്രമായി ഇലക്ട്രിക്ക് മോട്ടറുകൾ ഘടിപ്പിച്ചവയാണെങ്കിലും, ചില ഉദാഹരണങ്ങൾ അവയുടെ പരമ്പരാഗത ICE എഞ്ചിനുകളേക്കാൾ മികച്ചതാണ്. അടുത്തിടെ, വെയിൽസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ക്ലാസിക് കാറുകളുടെ ഒരു രസകരമായ റോയൽ എൻഫീൽഡ് സൃഷ്ടിയുടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

430 hp ഷെവർലെ LS3, 565 hp ഷെവർലെ LS3, 320 hp ഷെവർലെ LC9, 640 hp ഷെവർലെ LT4, 190 hp റോവർ V8 (ഒറിജിനൽ ചോയ്സ്), 160 hp 2.8 ലിറ്റർ കമ്മിൻസ് ഡീസൽ യൂണിറ്റ് എന്നിങ്ങനെ തങ്ങളുടെ എഞ്ചിൻ നിരയിൽ ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസിന് ആറ് എഞ്ചിൻ ചോയ്‌സുകൾ ഉണ്ട്.

MOST READ: ലോക്ക്ഡൗണിന് പിന്നാലെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന 10 കാറുകൾ

ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ഇതിനുപുറമെ ക്ലാസിക് ലാൻഡ് റോവർ മോഡലുകൾക്കായി നിരവധി കസ്റ്റമൈസേഷനുകളും ഉദ്ദേശ്യ-കേന്ദ്രീകൃത ഫിറ്റിംഗുകളും ഗരാജ് വാഗ്ദാനം ചെയ്യുന്നു. E.C.D. ഓട്ടോമോട്ടീവ് ഡിസൈൻ ഒറ്റത്തവണ പ്രോജക്ടുകളും ഏറ്റെടുക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഉപയോക്താക്കൾക്ക് ഒരു ‘മോഡേൺ ക്ലാസിക്' ലാൻഡ് റോവറിന്റെ സ്വന്തം പതിപ്പുകൾ സൃഷ്ടിക്കാൻ ഒരു കോൺഫിഗറേറ്ററും നൽകിയിട്ടുണ്ട്.

Image Courtesy: E.C.D Automotive Design

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Modified Land Rover Defender with Tesla Electric powertrain. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X