2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

കഴിഞ്ഞ പെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയ വെൽഫയർ ആഢംബര എംപിവി ദിവസങ്ങൾക്കകം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

ആഢംബരത്തിന് പുതിയ മാനദണ്ഡങ്ങൾ നിർവ്വചിക്കുന്ന എംപിവിക്ക് 79.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. കേരത്തിൽ ഈ ആഢംബര എംപിവി സ്വന്തമാക്കുന്ന ആദ്യ ഉപഭോക്താക്കളിലൊരാളാണ് മോഹൻലാൽ. താരത്തിന് പിന്നാലെ സുരേഷ് ഗോപിയും വെൽഫയർ സ്വന്തമാക്കിയിരുന്നു.

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുത്തൻ എംപിവി ഉൾപ്പടെ നിരവധി വാഹനങ്ങൾ ലാലേട്ടന്റെ ഗാരേജിലുണ്ട്. ഇവയിൽ ഭൂരി ഭാഗം കാറുകൾക്കും ഫാൻസി നമ്പറുകളാണ്. മമ്മൂക്കയുടെ '369' എന്ന ഒരേ രജിസ്ട്രേഷൻ നമ്പറിന് വിപരീതമായി വ്യത്യസ്ത നമ്പറുകളാണ് ലാലേട്ടന്റെ ശേഖരത്തിലുള്ളത്.

MOST READ: അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

തന്റെ പ്രിയപ്പെട്ട മെർസിഡീസ് ബെൻസ് S-ക്ലാസിന് KL.01.AW.999 എന്ന നമ്പർ ലഭിക്കുമ്പോൾ, GL-ക്ലാസ് എസ്‌യുവിക്ക് KL.07.CB.1 എന്ന നമ്പർ ലഭിക്കുന്നു.

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

ബോൾഡ് രൂപകൽപ്പനയുള്ള അദ്ദേഹത്തിന്റെ ലാൻഡ് ക്രൂയിസറിന് രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ തന്റെ വളരെ ബോൾഡായ കഥാപാത്രമായിരുന്ന വിൻസന്റ് ഗോമസിന്റെ ഫോൺ നമ്പറായ 2255 ചേർത്ത് KL.07.CJ.2255 എന്ന നമ്പറാണുള്ളത്.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതുതായി എത്തിയ വെൽഫയറിനും ഇതേ നമ്പറാവും ലഭിക്കുക എന്നാണ് താരത്തിന്റെ ആരാധകരുൾപ്പടെ ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് 2020 -ൽ വാങ്ങിയ വാഹനത്തിന് KL.07.CU.2020 എന്ന ഫാൻസി നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയത്.

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

അടുത്തിടെ ദൃശം 2 -ന്റെ ലൊക്കേഷനിൽ താരവുമായി എത്തിയ വെൽഫയറും അതിന്റെ നമ്പറും വളരെ ജനശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. വാഹനങ്ങളെ പോലെ തന്നെ ഫാൻസി നമ്പറുകൾക്കും വളരെയധികം ആരാധകരുണ്ട്.

MOST READ: നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പലരും തങ്ങളുടെ ഭാഗ്യ നമ്പറുകൾ ലഭിക്കുന്നതിനായി ലേലത്തിന് ലക്ഷങ്ങൾ വരെ മുടക്കാൻ തയ്യാറാണ്. തന്റെ ലംബോർഗിനിക്ക് KL.07.CN.1 എന്ന നമ്പറിനായി യുവതാരം പൃഥ്വിരാജ് മുടക്കിയത് ഏഴ് ലക്ഷം രൂപയാണ്. പല രാജ്യങ്ങളിലും ലേലത്തിൽ വൻ തുകയ്ക്കാൻ ഫാൻസി നമ്പറുകൾ വിറ്റു പോവുന്നത്.

2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പല രാജ്യങ്ങളിലും വാഹനങ്ങൾ വിറ്റാലും ഇത്തരത്തിൽ വലിയ വില നൽകി വാങ്ങിയ നമ്പർ പ്ലേറ്റുകൾ നമുക്ക് കൈവശം വയ്ക്കാനാവും. ഇന്ത്യയിലും വരും നാളുകളിൽ ഇത്തരമൊരു സംവിധാനം നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Mohanlal Toyota Vellfire Luxury MPV Fancy Number. Read in Malayalam.
Story first published: Tuesday, October 13, 2020, 19:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X