BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ടൊവിനോ തോമസ് നായകനായ തീവണ്ടി സിനിമയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

നേരത്തെ പല തവണ വിവാദങ്ങളുടെ പേരില്‍ താരം സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി സംയുക്ത മേനോന്‍. എന്നാല്‍ ഇത്തവണ പുതിയൊരു വാഹനം സ്വന്തമാക്കിയതോടെയാണ് താരം വീണ്ടും സോഷ്യല്‍ മീഡിയായില്‍ ഇടംപിടിച്ചിരിക്കുന്നത്.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് താരം സ്വന്തമാക്കിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു, 3 സീരീസ് ഗ്രാന്‍ ലിമോസിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. റെഡ് നിറത്തിലുള്ള മോഡലാണ് സംയുക്ത സ്വന്തമാക്കിയ വാഹനം.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ബിഎംഡബ്ല്യുന്റെ കൊച്ചി കളമശേരിയിലെ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. KL07CX3696 എന്നതാണ് വാഹനത്തിന്റെ നമ്പര്‍. അതേസമയം വാഹനം സംബന്ധിച്ച് നിലവില്‍ കുടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് 51.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ ലിമോസിന്‍ പതിപ്പ് അടിസ്ഥാനപരമായി വിപണിയില്‍ വില്‍പനയിലുള്ള സ്റ്റാന്‍ഡേര്‍ഡ് 3 സീരീസ് മോഡലിന്റെ ലോംഗ്-വീല്‍ബേസ് പതിപ്പാണ്.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഇതില്‍ 330Li ലക്ഷ്വറി ലൈനിന്റെ രൂപത്തിലുള്ള 2 പെട്രോള്‍ പതിപ്പുകളും 330 Li M സ്പോര്‍ട് 'ആദ്യ പതിപ്പും ഉള്‍പ്പെടുന്നു. 320Ld ലക്ഷ്വറി ലൈനിന്റെ രൂപത്തിലാണ് ഡീസല്‍ വേരിയന്റ് വരുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 53.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

അളവുകളെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മോഡലിന് 4,819 mm നീളവും (സാധാരണ മോഡലിനേക്കാള്‍ 110 mm നീളവും), 1827 mm വീതിയും 1,463 mm ഉയരവും (സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ 28 mm ഉയരം) ലഭിക്കുന്നു. ലിമോസിന്‍ പതിപ്പിന് 2961 mm വീല്‍ബേസും ഉണ്ട്.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന സ്റ്റാന്‍ഡേര്‍ഡ് സെഡാനില്‍ നിന്നുള്ള അതേ ഡിസൈനും സ്‌റ്റൈലിംഗ് ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

എല്‍ഇഡി ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് വലിയ കിഡ്നി ഗ്രില്‍, സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, പിന്നില്‍ 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ലിമോസിന്‍ പതിപ്പിന് പനോരമിക് സണ്‍റൂഫും മറ്റ് നിരവധി സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

വാഹനത്തിന്റെ ഉള്ളിലേക്ക് നീങ്ങുമ്പോള്‍, പുതിയ ലിമോസിന്‍ പതിപ്പിലെ ക്യാബിന്‍ ലേഔട്ട് സ്റ്റാന്‍ഡേര്‍ഡിന് സമാനമാണ്. എന്നിരുന്നാലും, ദൈര്‍ഘ്യമേറിയ വീല്‍ബേസ് എടുത്ത് പറയേണ്ട സവിശേഷതയാണ്. ഇത് ഇപ്പോള്‍ കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും കൂടുതല്‍ വിശാലവും സൗകര്യപ്രദവുമായ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം കൂടുതല്‍ പ്രീമിയം ഫീലും നല്‍കുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

3 സീരീസ് ഗ്രാന്‍ ലിമോസിന്‍, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നുള്ള മിക്ക ഇന്റീരിയര്‍ സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകും.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ഇതില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ iDrive സാങ്കേതികവിദ്യ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

മെക്കാനിക്കല്‍ ഫീച്ചറുകളിലേക്ക് വരുമ്പോള്‍, പുതിയ ലിമോസിന്‍ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് സെഡാന്റെ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. 258 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TwinPower Turbo പെട്രോള്‍ എഞ്ചിന്റെ രൂപത്തിലാണ് ഇത് വരുന്നത്. 6.2 സെക്കന്‍ഡിനുള്ളില്‍ പെട്രോള്‍ മോഡല്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

188 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഉണ്ടാകും. 7.6 സെക്കന്‍ഡിനുള്ളില്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഡീസല്‍ വേരിയന്റിന് സാധിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

BMW 3 Series Gran Limousine സ്വന്തമാക്കി നടി സംയുക്ത മേനോന്‍; ചിത്രങ്ങൾ വൈറൽ

ബിഎംഡബ്ല്യു 3 സീരീസ് ലിമോസിന്‍ ഇപ്പോള്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണ്. പുതിയ 3 സീരീസ് ലിമോസിന്‍ ഓഡി A4 ഫെയ്‌സ്‌ലിഫ്റ്റ്, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, അടുത്തിടെ അവതരിപ്പിച്ച വോള്‍വോ S60 എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Mollywood actress samyuktha menon bought new bmw 3 series gran limousine
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X