369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ദുൽഖർ സൽമാൻ വീണ്ടും ഒരു പുത്തൻ വാഹനം വാങ്ങി തലക്കെട്ടുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞിരിക്കുകയാണ്.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

ഏതൊരു വണ്ടിഭ്രാന്തന്റെയും ലിസ്റ്റിൽ ഇടംപിടിക്കുന്ന മെർസിഡീസ് ബെൻസ് G-വാഗനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മെർസിഡീസിന്റെ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലുകളിലൊന്നായ G63 AMG -യാണ് ദുൽഖർ കരസ്ഥമാക്കിയത്.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

മോളിവുഡിലെ ആദ്യത്തെ മെർസിഡീസ് ബെൻസ് G63 AMG ഒലീവ് ഗ്രീൻ നിറത്തിലാണ് എത്തുന്നത്. ഏത് ഭൂപ്രദേശങ്ങളും അനായാസം തരണം ചെയ്യുന്ന G-വാഗൺ 22 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളുമായിട്ടാണ് വരുന്നത്. അകത്തളങ്ങിൽ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്നത് യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളാണ്. താരം ഇവ കസ്റ്റമൈസ് ചെയ്തതാവാനാണ് സാധ്യത.

4.0 ലിറ്റർ ട്വിൻ ടർബോ V8 പെട്രോൾ യൂണിറ്റാണ് ഈ ബീസ്റ്റിന്റെ ഹൃദയം. എഞ്ചിൻ 585 bhp പരമാവധി കരുത്തും 850 Nm torque ഉം പുറപ്പെടുവിക്കുന്നു.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയും. ഈ ബീസ്റ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 220 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

ഒമ്പത് സ്പീഡ് AMG സ്പീഡ്-ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. നിർമ്മാതാക്കളുടെ 4-മാറ്റിക് AWD സംവിധാനം ഉപയോഗിച്ച് മോട്ടോർ നാല് വീലുകളിലേക്കും പവർ കൈമാറുന്നു.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

പനാമെറിക്ക ഗ്രില്ല്, എൽഇഡി ഹെഡ്ലാമ്പുകൾ, ത്രീ പോയിന്റഡ് സ്റ്റാർ എംബ്ലം, സിഗ്നേച്ചർ G-ക്ലാസ് ഡിസൈൻ ശൈലി, ഡ്യുവൽ ഡിജിറ്റൽ ഡിസ്പെ തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന ഫീച്ചറുകൾ. ഇവ കൂടാതെ താരം തന്റെ വാഹനത്തിൽ എന്തെല്ലാം കസ്റ്റമൈസേഷൻ വരുത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമല്ല.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

രാജ്യത്ത് മൂന്ന് കോടിയിലധം ഓൺ റോഡ് വില വരുന്ന പുത്തൻ G-വാഗനൊപ്പം മെർസിഡീസ് ബെൻസ്, പോർഷ, ബിഎംഡബ്യു, വോൾവോ, ടൊയോട്ട എന്നീ ബ്രാൻഡുകളുടെ വലിയൊരു കളക്ഷൻ തന്നെ മോളിവുഡിന്റെ രാജകുമാരനുണ്ട്.

369 ഗ്യാരേജിലെ പുതിയ അംഗം; മൂന്ന് കോടിയുടെ മെർസിഡീസ് ബെൻസ് G-വാഗൺ സ്വന്തമാക്കി കുഞ്ഞിക്ക

ടൊയോട്ട സുപ്ര, പോർഷ പനാമേര ടർബോ, പോർഷ 911 ടർബോ, മെർസിഡീസ് ബെൻസ് SLS AMG, ബിഎംഡബ്യു 740ia, വോൾവോ 240 DL, മെർസിഡീസ് ബെൻസ് W123, മിനി കൂപ്പർ, ടൊയോട്ട J80 ലാൻഡ് ക്രൂയിസർ തുടങ്ങിയ ക്ലാസിക് ശേഖരവും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

Image Courtesy: DQ car collection 369/Instagram

Most Read Articles

Malayalam
English summary
Mollywood Super Star Dulquer Salmans New Ride Is A Mercedes Benz G63 AMG In Olive Green Shade. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X