സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

രാജ്യതലസ്ഥാനമായ ഡൽഹിയിലും മറ്റ് വൻ നഗരങ്ങളിലും വായുമലിനീകരണം ക്രമാധീതമായതിനെ തുടർന്ന് 15 വർഷത്തിന് മേൽ പഴക്കമുള്ള വാഹനങ്ങൾ ചില വർഷങ്ങൾ മുമ്പ് തന്നെ നിരോധിച്ചിരുന്നു.

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

ഇപ്പോൾ ഇതേ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാരും. ഇതിനുള്ള ആദ്യ പടിയായിട്ട് സംസ്ഥാനത്ത് 15 -വർഷത്തിന് മേൽ പഴക്കമുള്ള ഓട്ടോറിക്ഷകൾ നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ.

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

ഇതിനായി കേരള മോട്ടോർ വാഹന നിയമത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 ജനുവരി ഒന്നു മുതൽ 15 വർഷത്തിനു മേൽ പഴക്കമുള്ള ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ പാടില്ല.

MOST READ: ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

ടാക്സികളായി പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവയ്ക്കായിരിക്കും ഈ നിയമം ബാധകമാവുന്നത്. പരിസ്ഥിതി സൗഹാർദ വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി.

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ ദേശീയ ഹരിത ട്രിബ്യൂണലും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

MOST READ: ഫീച്ചർ റിച്ച്; പുതുതലമുറ i20 -യുടെ 12 വ്യത്യസ്ത സവിശേഷതകൾ

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

പൊതുഗതാഗതത്തിന് അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്ക് ഈ നിയമം ബാധകമല്ല എന്നും റിപ്പോട്ടുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

സംസ്ഥാനത്തിന്റെ ഇലക്ട്രിക് വാഹന നയവും അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പരമ്പരാഗത പെട്രോൾ/ ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് പകരം ഇവികളെ പ്രോത്സാഹിപ്പിക്കുന്നു.

MOST READ: പഴയ സഫാരിയെ ഓർമപ്പെടുത്തും; ടാറ്റ ഹാരിയർ ക്യാമോ ഗ്രീൻ എഡിഷൻ വീഡിയോ കാണാം

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

എന്നാൽ പഴക്കം ചെന്ന ഓട്ടോകൾ ഇലക്ട്രിക്, സിഎൻജി, എൽപിജി, എൽഎൻജി ഫ്യുവൽ സംവിധാനങ്ങൾ ഉപയോഗിച്ച് പരിവർത്തനം ചെയ്താൽ വീണ്ടും ഉപയോഗിക്കാനാവുമെന്നും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

നിരോധനം നിലവിൽ വന്നതിന് ശേഷം ഈ ഓട്ടോറിക്ഷകൾ പൊതുഗതാഗത്തിന് ഉപയോഗിച്ചാൽ പിഴ 6000 രൂപ ചുമത്താനും അവ പിടിച്ചെടുത്ത് പൊളിച്ച് ലേലം ചെയ്യാനുമാണ് സംസ്ഥാന സർക്കാർ നീക്കം.

MOST READ: പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

പഴക്കം ചെന്ന വാഹനങ്ങൾ സ്വമേധയായി പൊളിക്കാൻ വിട്ടു നൽകുന്നവർക്ക് കേന്ദ്ര സർക്കാർ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
More Than 15 Years Old Diesel Autorikshaws To Be Banned In Kerala From 2021 January. Read in Malayalam.
Story first published: Monday, November 9, 2020, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X