YouTube

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

പിൽകാലങ്ങളെ അപേക്ഷിച്ച് വാഹന സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് വളരെ പ്രബലമാണ്. ഇപ്പോൾ മറ്റ് മാനദണ്ഡങ്ങൾക്കൊപ്പം തന്നെ വാഹനത്തിന്റെ സേഫ്റ്റിയും ഒരു വലിയ ഫാക്ടറാണ്.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഒരു എക്സ്പോർട്ട് ഹബ് എന്ന അംഗീകാരത്തിനായി രാജ്യം കാലങ്ങളായി പരിശ്രമിക്കുകയാണ്, എന്നാൽ കയറ്റുമതിയുടെ അളവ് നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കാറുകളുടെ അടിസ്ഥാന ക്വാളിറ്റിയാണ്.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

കൂടുതൽ വികസിത രാജ്യങ്ങൾക്ക് സൂക്ഷ്മമായ സേഫ്റ്റി പ്രോട്ടോക്കോളുകൾ ഉള്ളതിനാൽ, ഇവിടെ ഒരു കാർ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതിന്റെയത്ര എളുപ്പമല്ല കയറ്റുമതി ചെയ്യുന്നത്. അതുപോലെ ഇന്ത്യൻ ഫോർ വീലർ, ടു വീലർ കയറ്റുമതി മറ്റെവിടെയെക്കാളും കൂടുതൽ ഏഷ്യൻ, ആഫ്രിക്കൻ വിപണികളിൽ പ്രാമുഖ്യം കണ്ടെത്തുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഇതുവരെ, വാഹന സുരക്ഷ നിർണ്ണയിക്കുന്നത് പൂർണ്ണമായും GNCAP -യുടെ കയ്യിലായിരുന്നു. ഇപ്പോൾ, ഭാരത് NCAP നിലവിൽ വരുന്നതോടെ വാഹനങ്ങൾ ഇവിടെ തന്നെ പരീക്ഷിക്കുന്നതിലേക്ക് ഇന്ത്യൻ ഓട്ടോ ഇൻഡസ്ട്രി ഒരു ചുവടുകൂടി അടുത്തിരിക്കുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഭാരത് NCAP -യുടെ (പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാം) കരട് അംഗീകരിച്ചു. പരീക്ഷിച്ച കാറുകൾക്ക് ക്രാഷ് ടെസ്റ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിംഗ് നൽകും.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഭാരത് NCAP ടെസ്റ്റിംഗ് പ്രോട്ടോക്കോൾ ആഗോള നടപടിക്രമങ്ങളുമായി യോജിപ്പിച്ചിരിക്കുന്നു. അതേസമയം, നിലവിലുള്ള ഇന്ത്യൻ നിയന്ത്രണങ്ങളും ഇത് കണക്കിലെടുക്കും. ഇതിന്റെ അന്തിമ ഫലമായി OEM -കളെ രാജ്യത്തെ ഇൻ-ഹൗസ് ടെസ്റ്റിംഗ് സൗകര്യങ്ങളിൽ വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഉപഭോക്താക്കളെ സഹായിക്കുന്നതിന് സ്റ്റാൻഡേർഡായി വലിയ തോതിലുള്ള ടെസ്റ്റിംഗ് വിന്യസിച്ചിരിക്കുന്നു. ടെസ്റ്റിംഗ് അപ്പ്രൂവൽ സീലും ഇതിനായി ഒരുക്കും. ഒരു കാർ സുരക്ഷിതമാണെന്ന് അറിയുന്നത് ഉപഭോക്താക്കളെ കൂടുതൽ മികച്ച രീതിയിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഇതിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നത് വിശകലനം ചെയ്യാൻ കുറച്ച് സമയമെടുക്കും. ഉദാഹരണത്തിന്, കാർ വിൽപ്പനയുമായി ബന്ധപ്പെട്ട്, വിപണിയിൽ മാരുതി സുസുക്കി ആധിപത്യം പുലർത്തുന്നു. എന്നാൽ ഇന്ത്യൻ കാറുകളുടെ സുരക്ഷാ റേറ്റിംഗ് 2022 ജൂൺ ഗ്ലോബൽ NCAP പട്ടികയിൽ, മാരുതിക്ക് ആദ്യ 20 -ൽ രണ്ട് കാറുകൾ മാത്രമാണുള്ളത്.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

മുമ്പ് ചർച്ച ചെയ്തതുപോലെ, കാറുകളിൽ സ്റ്റാർ റേറ്റിംഗ് ദൃശ്യമാക്കണം. ഇത് എസി, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക്സ് ഐറ്റംസ് എന്നിവയിലെ കാര്യക്ഷമത റേറ്റിംഗുകൾക്ക് തുല്യമാക്കാം. ഒരു നിർദ്ദിഷ്‌ട ബജറ്റിൽ ഉപഭോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് നിർണ്ണയിക്കാൻ ഇത് സഹായിക്കുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

പലപ്പോഴും ഇവിടെ നിന്നാണ് സെർച്ചിംഗ് ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് ഇൻഡസ്‌ട്രി പ്രാക്ടീസായി വികസിപ്പിച്ചെടുത്താൽ, ബഡ്ജറ്റ് മാത്രം അടിസ്ഥാനമാക്കി ഒരു കാർ വാങ്ങുന്നതിന് വിരുദ്ധമായി സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള പർച്ചേസുകൾ പരിഗണിക്കുന്നതിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഉത്സാഹമുണ്ടാകും.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

ഇന്ത്യൻ റോഡുകൾ പ്രധാനമായും ഇരുചക്രവാഹനങ്ങളാൽ മൂടപ്പെട്ടതാണെങ്കിലും, സുരക്ഷാ പ്രോട്ടോക്കോളുകൾ കാറുകൾക്ക് മാത്രമാണ് നിലവിൽ നടപ്പിലാക്കുന്നത്. സുരക്ഷിതമായ കാറുകൾ ഇന്ത്യൻ വാഹനങ്ങളുടെ 'കയറ്റുമതി-യോഗ്യത'യിലെ വർധനവിന് തുല്യമായിരിക്കും.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

സേഫറായ ഒരു ഇൻഡസ്ട്രിക്കായുള്ള അന്വേഷണം 'സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഇന്ത്യയിലെ OEM -കൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ, സ്ട്രച്ചറൽ ഇൻഡഗ്രറ്റിയിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

സ്റ്റേബിളായ ഒരു ഷെൽ ആഘാതത്തെ വളരെയധികം ആഗിരണം ചെയ്യും. അത് മാത്രമല്ല, ആഘാതം ആഗിരണം ചെയ്യുന്ന രീതി പോലും പ്രോട്ടോക്കോൾ പ്രകാരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഒരു അപകടത്തിൽ ഉണ്ടാകുന്ന പല പ്രത്യാഘാതങ്ങളും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

കഴിഞ്ഞ ദിവസങ്ങളിൽ എയർബാഗുകളിൽ ബ്രാൻഡുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചർച്ചയിലിരിക്കുന്ന ഇൻഡസ്ട്രി നിലവാരങ്ങൾക്ക് ആറ് എയർബാഗുകൾ മസ്റ്റാണ്. ഇവ തീർച്ചയായും സെൻസർ പ്ലെയ്‌സ്‌മെന്റിനെ ആശ്രയിച്ച് സ്പെസിഫിക് ആഘാതത്തിൽ മാത്രമേ വിന്യസിക്കൂ.

ഇന്ത്യയ്ക്ക് ഇനി സ്വന്തമായി സേഫ്റ്റി റേറ്റിംഗ്; ഭാരത് NCAP കരട് അംഗീകരിച്ച് ഗതാഗത മന്ത്രാലയം

വാഹന സുരക്ഷ ഒരു നീണ്ട ചർച്ചയാണ്, അത് കൂടുതൽ വ്യാപകമാകേണ്ടതുണ്ട്. രാജ്യത്ത് റോഡപകടങ്ങൾ കാരണമുള്ള മരണങ്ങൾ അപകടകരമാം വിധം ഉയർന്നതാണ്. 2019 ലെ കണക്ക് അനുസരിച്ച് ട്രാഫിക് അപകടങ്ങളിൽ 4,42,996 പേർക്ക് പരിക്കേൽക്കുകയും 1,81,113 പേർ മരിക്കുകയും ചെയ്തു. 2020 -ൽ ഇന്ത്യയിൽ 3,54,796 റോഡപകട കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ 1,33,201 പേർ മരിക്കുകയും 3,35,201 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Morth accepts draft notification for bharat ncap safety ratings
Story first published: Saturday, June 25, 2022, 20:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X