പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

സർക്കാർ വാഹനങ്ങൾക്കായി ഏറെക്കാലമായി നടപ്പിലാക്കാൻ കാത്തിരുന്ന സ്ക്രാപ്പേജ് നയത്തിന് MoRTH അല്ലെങ്കിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അംഗീകാരം നൽകി.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്ന വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുമെന്ന് നയം വ്യക്തമാക്കുന്നു. ഈ നയം ജനുവരി 25 -ന് അംഗീകരിച്ചു, ഇത് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

വ്യക്തിഗത, വാണിജ്യ വാഹനങ്ങൾക്കായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഇതുവരെ ഒരു നയവും പ്രഖ്യാപിച്ചിട്ടില്ല. പഴയ വാഹനങ്ങൾക്ക് മലിനീകരണ നികുതി എന്നും അറിയപ്പെടുന്ന 'ഹരിതനികുതി' പിരിച്ചെടുക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ഈ നിർദ്ദേശം നിലവിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി അയച്ചിരിക്കുകയാണ്. അതിനാൽ, ഹരിതനികുതിയെക്കുറിച്ചോ മലിനീകരണനികുതിയെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടിവരും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, സർക്കാർ വാഹനങ്ങൾക്ക് മാത്രം ബാധകമായ സ്ക്രാപ്പേജ് നയത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാ വാഹനങ്ങൾക്കും ഹരിതനികുതി ബാധകമാകും എന്നതാണ്.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

സ്ക്രാപ്പേജ് നയത്തിൽ കുറച്ചുകാലമായി മന്ത്രാലയം പ്രവർത്തിച്ചിരുന്നു, ഇപ്പോൾ ഇത് അംഗീകരിക്കപ്പെട്ടു. സ്ക്രാപ്പേജ് നയം വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പഴയ വാഹനങ്ങൾ റീസൈക്കിൾ ചെയ്യുന്നത് അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ഈ വർഷം തുടക്കത്തിൽ, മിക്ക നിർമ്മാതാക്കളും അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചുവെന്ന് പറഞ്ഞ് വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു. അതിനാൽ, ക്രമേണ സ്ക്രാപ്പേജ് നയം ഇന്ത്യൻ വിപണിയിലെ വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് സഹായിക്കും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

കൊവിഡ്-19 മഹാമാരി ഇതിനകം തന്നെ ഇന്ത്യയിലെ വാഹന വ്യവസായത്തെ വളരെ മോശമായി ബാധിച്ചു. അതിനാൽ, പഴയ സർക്കാർ വാഹനങ്ങൾ പുറന്തള്ളുന്നത് അർത്ഥമാക്കുന്നത് പുതിയ വാഹനങ്ങൾ വാങ്ങുമെന്നാണ്, ഇത് വ്യക്തിഗത വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിന് സഹായകമാകുമെന്നതിനാൽ, സ്ക്രാപ്പേജ് നയത്തിന് സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ചെറിയ ഉത്തേജനം നൽകാൻ കഴിയും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് ഈടാക്കുന്ന ഗ്രീൻ ടാക്സാണ് അടുത്തതായി വരുന്നത്. റോഡ് നികുതിയുടെ 10-25 ശതമാനമായി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഗ്രീൻ ടാക്സ് നൽകേണ്ടിവരും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

'വളരെ മലിനമായ നഗരങ്ങളിൽ' രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് 50 ശതമാനം ഗ്രീൻ ടാക്സ് ആയിരിക്കും ഈടാക്കുന്നത്. മൊത്തത്തിൽ, ഫ്യുവൽ ടൈപ്പ്, വാഹനത്തിന്റെ തരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും നികുതി. എന്നിരുന്നാലും, ഹരിതനികുതി നിലവിൽ വന്നുകഴിഞ്ഞാൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്താമെന്ന് ഞങ്ങൾ കരുതുന്നു.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ, സി‌എൻ‌ജി, എൽ‌പി‌ജി, എത്തനോൾ തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും. പെട്രോളിലോ ഡീസലിലോ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണ തോത് വളരെ കുറവായതിനാലാണിത്.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

പിന്നെ സിറ്റി ബസുകൾ പോലുള്ള പൊതു വാഹനങ്ങൾക്ക് കുറഞ്ഞ ഹരിത നികുതി നൽകേണ്ടിവരും. കാർഷിക പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഹാർവെസ്റ്റർ, ടില്ലർ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ഹരിത നികുതി പിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും സർക്കാർ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. മലിനീകരണ നിരീക്ഷണത്തിനും മലിനീകരണം പരിഹരിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ഇത് സംസ്ഥാനങ്ങൾ ഉപയോഗിക്കും.

പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

നിലവിൽ, മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ സംസ്ഥാനോങ്ങളുടെ ചർച്ചയ്ക്ക് വിട്ടിരിക്കുന്നതിനാൽ‌ ഹരിത നികുതിക്കായി നടപ്പിലാക്കുന്ന ഔദ്യോഗിക സർക്കാർ നയം ഉടൻ പ്രാബല്യത്തിൽ വരില്ല.

Most Read Articles

Malayalam
English summary
MoRTH Approved Scrappage Policy For Government Vehicles Above 15 Years. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X