ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് നിർബന്ധിതമായ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) വെളിപ്പെടുത്തിയിരിക്കുകയാണ്, ഇവ 2021 ജൂലൈ 1 മുതൽ ബാധകമാകും.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

ഇത്തരം കേന്ദ്രങ്ങളിൽ ചേരുന്ന ക്യാൻഡിഡേറ്റുകൾക്ക് ശരിയായ പരിശീലനവും അറിവും നൽകാൻ ഇത് സഹായിക്കും എന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് വേണ്ടുന്ന പ്രധാന മാനദണ്ഡങ്ങൾ ഇതാ:

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

1. ക്യാൻഡിഡേറ്റുകൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുന്നതിനായി സിമുലേറ്ററുകളും സമർപ്പിത ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കണം.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

2. മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988 പ്രകാരം ആവശ്യാനുസരണം റെമെഡിയൽ, റിഫ്രഷർ കോഴ്സുകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

3. ഈ കേന്ദ്രങ്ങളിൽ വിജയകരമായി പരീക്ഷ വിജയിക്കുന്നവരെ നിലവിൽ പ്രാദേശിക ട്രാൻസ്പെർട്ട് ഓഫീസിൽ (RTO) എടുക്കുന്ന ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്ന സമയത്ത് റോഡ് ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കും. ഇത്തരം അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇത് ഡ്രൈവർമാരെ സഹായിക്കും.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

4. വ്യവസായിക-അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനവും നൽകാനുമാണ് ഈ കേന്ദ്രങ്ങളെ സർക്കാർ അനുവദിച്ചിരിക്കുന്നു.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

വിദഗ്ധരായ ഡ്രൈവർമാരുടെ കുറവ് ഇന്ത്യൻ റോഡ്‌വേ മേഖലയിലെ ഒരു പ്രധാന പ്രശ്നമാണ്, കൂടാതെ റോഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ധാരാളം അപകടങ്ങൾ സംഭവിക്കുന്നു.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ സംബന്ധിച്ച് നിയമങ്ങൾ നിർമ്മിക്കാൻ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ആക്റ്റ് 2019 -ലെ സെക്ഷൻ-8 കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഏതൊരു വ്യക്തിയെയും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ റോഡ് ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഗതാഗതവകുപ്പ്

ട്രാൻസ്പോർട്ട് വ്യവസായത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരെ സഹായിക്കാനും ഈ ഘട്ടം സഹായിക്കും, ഇത് അവരുടെ കാര്യക്ഷമത വർധിപ്പിക്കുകയും റോഡ് അപകടങ്ങൾ കുറയ്ക്കുകയും ചെയ്യും എന്ന് അധികൃതർ വിശ്വസിക്കുന്നു.

Most Read Articles

Malayalam
English summary
MoRTH Issues New Set Of Rules For Accredited Driver Training Centers Across The Country. Read in Malayalam.
Story first published: Saturday, June 12, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X