ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്ന നിരവധി ഇരുചക്രവാഹന അവതരണങ്ങളോടെ, 2021 ഓഗസ്റ്റ് ഇന്ത്യയിലെ ബൈക്ക്, സ്കൂട്ടർ നിർമ്മാതാക്കൾക്ക് ഒരു പ്രധാന കാലഘട്ടമായി മാറാൻ പോവുകയാണ്.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്കൂട്ടർ മുതൽ പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 വരെ പല മോഡലുകളും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അരങ്ങേറും. ഓഗസ്റ്റ് മാസം പുറത്തിറങ്ങാനൊരുങ്ങുന്ന പ്രധാനപ്പെട്ട ചില ഉൽപ്പന്നങ്ങൾ ഞങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

ഓല ഇലക്ട്രിക് സ്കൂട്ടർ:

വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്കൂട്ടർ തീർച്ചയായും പട്ടികയിലെ മുൻ‌നിര സ്ഥാനത്തിന് അർഹമാണ്. യഥാർത്ഥ വില വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ഓലയിൽ നിന്നുള്ള ബാറ്ററി പവർഡ് ഓഫറിന് ഒരു വലിയ കോളിളക്കം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

സാധാരണ ഉപഭോക്താക്കൾക്കായി ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ സ്കൂട്ടറിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ബുക്ക് ചെയ്യപ്പെട്ടതായി ഇവി നിർമ്മാതാക്കൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വിപണിയിലേക്ക് ഓല ഇതുവരെ ചുവടു വെച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു വലിയ നേട്ടമാണ്.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

ബി‌എം‌ഡബ്ല്യു C 400 GT:

2021 ഓഗസ്റ്റിൽ ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് പുതിയ C 400 GT മാക്സി-സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കും. സ്കൂട്ടർ ഇതിനകം തന്നെ ഔദ്യോഗികമായി ടീസ് ചെയ്തിട്ടുണ്ട്, ഔദ്യോഗിക വില വെളിപ്പെടുത്തുന്ന തീയതി അടുത്തിരിക്കുന്നുവെന്ന് നിർമ്മാതാക്കൾ സൂചനയും നൽകിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

നേരിട്ടുള്ള എതിരാളികളില്ലാത്ത വളരെ പ്രീമിയം ഓഫറായി ഇത് മാറും. സമാരംഭിക്കുമ്പോൾ വാഹനത്തിന്റെ വില ഏകദേശം അഞ്ച് ലക്ഷത്തോളമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

റോയൽ എൻഫീൽഡ് ക്ലാസിക് 350:

പുതിയ തലമുറ ക്ലാസിക് 350 ഈ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. വളരെ ക്ലീൻ അവതാരത്തിൽ ബൈക്ക് ഇതിനകം പലയിടത്തും കണ്ടെത്തിയിട്ടുണ്ട്, അതിനാൽ മിക്ക വിശദാംശങ്ങളും ഇതിനകം വെളിപ്പെട്ടിട്ടുമുണ്ട്.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

ഇത് അടിസ്ഥാനത്തിൽ നിന്ന് തന്നെ ഒരു പുതിയ മോഡലായിരിക്കും കൂടാതെ ഒരു പുതിയ എഞ്ചിൻ, ഫ്രെയിം, ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയും ഉപയോഗിക്കും.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

സിമ്പിൾ വൺ:

വരാനിരിക്കുന്ന സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിലെ ഇന്ത്യൻ വിപണിയിലെ മറ്റ് ബാറ്ററി പവർഡ് ഇലക്ട്രിക് സ്കൂട്ടറുകളായ ഏഥർ 450 X, ടിവിഎസ് ഐ-ക്യൂബ്, ഓല ഇലക്ട്രിക്, ബജാജ് ചേതക്ക് ഇലക്ട്രിക് എന്നിവയ്ക്ക് നേരിട്ടുള്ള ഒരുഎതിരാളിയായിരിക്കും സിമ്പിൾ വൺ.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

റോയൽ എൻഫീൽഡ് ക്ലാസിക് സിഗ്നൽസ്:

പുതിയ തലമുറ ക്ലാസിക് 350 കൂടാതെ, റോയൽ എൻഫീൽഡ് ഈ ഓഗസ്റ്റിൽ ഇന്ത്യയിൽ പുതിയ ക്ലാസിക് 350 സിഗ്നൽസ് മോട്ടോർസൈക്കിളും അവതരിപ്പിച്ചേക്കാം.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

ഈ ബൈക്ക് അടുത്തിടെ രാജ്യത്ത് ഒരു പ്രമോഷണൽ വീഡിയോ ഷൂട്ടിനിടെ തികച്ചും വ്യക്തമായ രൂപത്തിൽ പരീക്ഷിക്കപ്പെട്ടിരുന്നു. മോട്ടോർസൈക്കിളിന്റെ ലോഞ്ച് അടുത്തെത്തിയെന്ന് ഈ ഷൂട്ട് സൂചന നൽകുന്നു.

ഓഗസ്റ്റിൽ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന ടൂ-വീലർ ലോഞ്ചുകൾ

ഹോണ്ട ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ള Adv:

സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഹോർനെറ്റ് 2.0 അധിഷ്ഠിത Adv അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. സമാരംഭിക്കുമ്പോൾ, ഹോണ്ടയുടെ റെഡ് വിംഗ് ലൈൻ ഡീലർഷിപ്പുകളിലൂടെ ഇത് റീട്ടെയിൽ ചെയ്യപ്പെടും, ഇത് 1.20 ലക്ഷം മുതൽ 1.50 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Most Awaited 2-Wheeler Launches In Indian Market In August 2021. Read in Malayalam.
Story first published: Saturday, July 31, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X