പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

പിൽകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളിൽ മൊത്തത്തിലുള്ള ഡ്രൈവിംഗ് കംഫർട്ടും മുൻനിര സവിശേഷതകളും വളരെയധികം മാറ്റങ്ങൾക്കും പരിണാമങ്ങൾക്കും വിധേയമായിട്ടുണ്ട്.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

പഴക്കമുള്ള സിഗരറ്റ് ലൈറ്ററുകൾ മുതൽ ഡബിൾ ഡിൻ സ്റ്റീരിയോകൾ വരെ, മാറ്റങ്ങൾ വന്നതിൽ നാം സന്തോഷിക്കുന്ന നിരവധി സവിശേഷതകളും ഫീച്ചറുകളും ഉണ്ടെങ്കിലും, ചിലത് നമ്മുടെ ഡ്രൈവിംഗ് എക്സ്പീരിയൻസുമായി ഇഴുകി ചേർന്നിരിക്കുന്നു, അവ ഇല്ലാതെ നമുക്ക് കംഫർട്ടായി ഡ്രൈവ് ചെയ്യാൻ തന്നെ കഴിയില്ല എന്നതാണ് ഒഴിച്ചു കൂടാത്ത ഒരു യാഥാർഥ്യം.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ച് കാർ സവിശേഷതകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിറ്റ് ചെയ്തിരിക്കുന്നത്.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

പവർ വിൻഡോകൾ

വാഹനത്തിന്റെ വിൻഡോകൾ താഴ്ത്തുന്നത് തികച്ചും "കഠിനമായ" ഒരു പ്രക്രിയയായിരുന്ന കാലങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ്. മാനുവൽ വിൻഡോ റോട്ടറി ഹാൻഡിലുകൾ ശ്രദ്ധാപൂർവ്വം മാറ്റിസ്ഥാപിച്ചുകൊണ്ട് പവർ വിൻഡോകൾ ക്യാബിനിലെ സുഖം അനുഭവിക്കുന്ന രീതി പൂർണ്ണമായും മാറ്റി.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ഒരു ബട്ടൺ സ്പർശിക്കുന്നതിലൂടെ വിൻഡോകൾ മുകളിലേക്കും താഴേക്കും റോൾ ചെയ്യുന്നതിനാൽ, ഒരു വാഹനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സവിശേഷത പവർ വിൻഡോകളാണ്. മറ്റേതൊരു ഫീച്ചർ പോലെ, ഇതിനും വളരെ പരിഷ്കരണങ്ങൾ ലഭിച്ചിട്ടുണ്ട്, ഇപ്പോൾ വൺ ടച്ച് അപ്പ് & ഡൗൺ ആന്റി-പിഞ്ച് സാങ്കേതികവിദ്യ എന്നിവ വാഹനം വാഗ്ദാനം ചെയ്യുന്നു.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ഓട്ടോമാറ്റിക് എസി

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു വാഹന സവിശേഷത, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗാണ്. ഇത് ക്യാബിൻ ഇൻ കംഫർട്ട് വളരെ മികച്ച തലത്തിലേക്ക് മാറ്റിയിരിക്കുന്നു.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

മാനുവലി ക്രമീകരിക്കുന്ന ബ്ളോവർ വേഗതയിൽ നിന്നും ടെംബറേച്ചറിൽ നിന്നും ആശ്വാസം നൽകുന്നതിന് ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് ഓരോ തവണയും തണുപ്പുള്ളതും മികച്ചതും കൂടുതൽ സുഖകരവുമായ എസി അനുഭവവും അനുവദിക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ ഒരു ഭാഗം എന്ന നിലയിൽ, ഓട്ടോ-എസി കണക്റ്റഡ് കാർ ടെക്കിന് കൂടുതൽ കണക്റ്റഡ് എക്സ്പീരിയൻസ് നൽകുന്നതിന് വഴിയൊരുക്കുന്നു.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ടച്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം

ഓരോ ദിവസവും, ടച്ച് ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ ഡ്രൈവുകളെ രസകരമാക്കുന്നു. സിംഗിൾ, ഡബിൾ ഡിൻ സ്റ്റീരിയോകൾ മുതൽ ടച്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ വരെയുള്ളവയുമായി വാഹനങ്ങളിലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം വളരെയധികം വളർന്നു.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

വാസ്തവത്തിൽ, ഒരു എൻട്രി ലെവൽ ഹാച്ച് പോലും ഇപ്പോൾ ടച്ച് ഇൻഫോടെയിൻമെന്റ് നൽകുന്നു എന്ന വസ്തുതയിൽ നിന്ന് ടച്ച് ഇൻഫോടെയിൻമെന്റിന്റെ ജനപ്രീതി മനസ്സിലാക്കാം.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

സമ്പൂർണ്ണവും മികച്ചതുമായ മീഡിയ അനുഭവത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സവിശേഷതയായി കാണപ്പെടുന്നവയിൽ ഒന്നാണ് ടച്ച് ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ ആധുനിക വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സവിശേഷതകളിൽ ഒന്നാണിത്. 7.0 ഇഞ്ച് മുതൽ 12 ഇഞ്ച് വരെ, ടച്ച് ഇൻഫോടെയിൻമെന്റുകൾ വാഹനത്തിന്റെ എന്റർടെയിന്മെന്റ് ഘടകത്തെ പൂർണ്ണമായും ഉയർത്തുന്നു.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ഗ്ലൗ ബോക്സ്

മുൻകാലങ്ങളിൽ ഗ്ലൗസ് വെക്കാൻ ഒരു സ്റ്റോറേജ് ബോക്സായി ഉപയോഗിച്ചിരുന്നതും, എന്നാൽ ഇപ്പോൾ പരമാവധി പ്രായോഗികത പ്രദാനം ചെയ്യുന്ന ഒരു സ്റ്റോറേജ് സ്പേസായി മാറിയതുമായ ഒരു ഗ്ലൗസ് ബോക്സ് ഏത് വാഹനത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സവിശേഷതകളിൽ ഒന്നാണ് എന്നതിൽ സംശയമില്ല.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ചിൽഡ് ക്യാനുകൾ സ്റ്റോർ ചെയ്യാൻ മാത്രമല്ല, നോട്ട്ബുക്കുകളും ലാപ്‌ടോപ്പുകളും വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതിനാൽ, ഗ്ലൗ ബോക്സുകൾ ഇക്കാലത്ത് തീർച്ചയായും വൈവിധ്യപൂർണ്ണമാണ്.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

സീറ്റ് അഡ്ജസ്റ്റ്മെന്റ് കൺട്രോളുകൾ

സുഖപ്രദമായ യാത്രയുടെ കീ എന്നത് സുഖപ്രദമായ ഡ്രൈവിംഗ് പൊസിഷനാണ്. എല്ലാവർക്കും അത് എളുപ്പമാക്കുന്നത് സീറ്റ് അഡ്ജസ്റ്റ്മെന്റ് കൺട്രോളുകളാണ്. കാറുകളോ ഡ്രൈവിംഗ് പൊസിഷനുകളോ പതിവായി മാറ്റുന്നവർക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സവിശേഷതകളിൽ ഒന്നാണിത്.

പവർ വിന്റോകൾ മുതൽ ഗ്ലൗ ബോക്സ് വരെ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർ ഫീച്ചറുകൾ

ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പൊസിഷൻ കണ്ടെത്താൻ സഹായിക്കുന്നതിന്, ഇലക്ട്രോണിക്, മാനുവൽ സീറ്റ് അഡ്ജസ്റ്റ്മെന്റ് കൺട്രോളുകൾ തീർച്ചയായും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രായോഗിക സവിശേഷതകളിൽ ഒന്നാണ്.

Most Read Articles

Malayalam
English summary
Most commonly used car features in indian market from power windows to seat adjustment controls
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X