ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഒരു കാറിനുള്ളിലേക്ക് കയറുമ്പോൾ തന്നെ നമ്മളിൽ പലരും ആദ്യം തിരയുന്നത് അതിലെ ഓഡിയോ സിസ്റ്റം തന്നെയായിരിക്കും. പണ്ടൊക്കെ ഒരു കാർ വാങ്ങിയാൽ ആദ്യം ഷോറൂമിൽ നിന്നും ഇറക്കുമ്പോൾ പലരും ഓടിപോവുന്നത് മ്യൂസിക് സിസ്റ്റം വെക്കാനോ അല്ലെങ്കിൽ വലിയ സ്പീക്കറുകൾ സ്ഥാപിക്കാനോ ആയിരിക്കും.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

യാത്രകളിൽ നാം സംഗീതത്തെ അത്രയധികം ആശ്രയിക്കുന്നുണ്ട് എന്നു വേണം കരുതാൻ. കാസറ്റിൽ നിന്നും സിഡിയിലേക്കും പിന്നീട് അവിടുന്ന് പെൻഡ്രൈവിലേക്കും മാറിയ കാലഘട്ടങ്ങളും കാർ ഓഡിയോ സിസ്റ്റങ്ങൾ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പിന്നീട് കാർ ഓഡിയോ സിസ്റ്റം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റുകളായതും ഈ അടുത്ത കാലത്താണ്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

എല്ലാ കാർ നിർമ്മാതാക്കളും അവരവരുടെ കാറുകളുടെ മിക്ക വകഭേദങ്ങളിലും ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ജനപ്രിയ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകളായ സ്റ്റോക്ക് മ്യൂസിക് സിസ്റ്റം മുതൽ ആഫ്റ്റർ മാർക്കറ്റ് വരെ നമുക്കിടയിലുണ്ട്. വ്യത്യസ്തമായ ശബ്ദാനുഭവം പ്രദാനം ചെയ്യുന്ന നിരവധി ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലുണ്ട്.

MOST READ: താരങ്ങള്‍ക്കിടയിലെ മിന്നും താരം; Toyota Velfire സ്വന്തമാക്കി നിവിന്‍ പോളി

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

നിങ്ങളുടെ കാർ സ്പീക്കറുകൾ അപ്‌ഗ്രേഡ് ചെയ്യാനോ പുതിയത് വാങ്ങാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓഡിയോ സിസ്റ്റം കമ്പനികളെ ഒന്നു പരിചയപ്പെട്ടാലോ?

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ആൽപൈൻ

രാജ്യത്തെ ഏറ്റവും പഴയ കാർ ഓഡിയോ ബ്രാൻഡുകളിലൊന്നാണ് ആൽപൈൻ. ആൽപ്‌സ് ഇലക്ട്രിക്കും മോട്ടറോളയും തമ്മിലുള്ള സംയുക്ത സംരംഭമായാണ് ഈ കമ്പനി സ്ഥാപിതമായത്. കൂടാതെ Apls Motorola Co. Ltd എന്ന് നാമകരണം ചെയ്യപ്പെട്ടു.

MOST READ: Ola S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം; പര്‍ച്ചേസ് വിന്‍ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഇന്ത്യയിൽ കാർ കാസറ്റ് പ്ലെയറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനികളിൽ ഒന്നാണ് ആൽപൈൻ. 1967-ൽ കമ്പനിയുടെ ഉദയം മുതൽ ലംബോർഗിനിയിൽ നിന്നും ഹോണ്ടയിൽ നിന്നുമുള്ള കാറുകളിലെ ഓഡിയോ സിസ്റ്റങ്ങൾക്കുള്ള ഒഇഎം ഫിറ്റ്‌മെന്റാണ് ആൽപൈൻ ഇപ്പോഴും. ഇന്ത്യയിലും ആൽപൈൻ ഉയർന്ന ഡിമാൻഡാണുള്ളത്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ബ്ലൂപങ്ക്റ്റ്

പേരിൽ നിന്നും തന്നെ മനസിലാക്കാം ഇതൊരു ജർമൻ ബ്രാൻഡാണെന്ന്. ബെർലിനിൽ നിന്ന് ഉത്ഭവിച്ച കമ്പനി ലോഞ്ച് ചെയ്ത ആദ്യ കുറച്ച് വർഷങ്ങളിൽ നല്ല നിലവാരമുള്ള ഹെഡ്‌ഫോണുകൾ നിർമിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് 2009-ൽ കാറുകൾക്കായുള്ള ആഫ്റ്റർ മാർക്കറ്റ് ഓഡിയോ സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള ആക്‌സസറികളിലേക്ക് കമ്പനി അതിന്റെ പ്രവർത്തനം മാറ്റി. അങ്ങനെ അതിവേഗം ജനപ്രിയമായി മാറാനും ബ്ലൂപങ്ക്റ്റിനായി.

MOST READ: വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ബാംഗ് & ഒലുഫ്സെൻ

ഒരു സൂപ്പർ ലക്ഷ്വറി ഓഡിയോ സിസ്റ്റം നിർമാതാക്കളാണ് ബാംഗ് & ഒലുഫ്സെൻ. ആഡംബര കാർ ബ്രാൻഡുകളായ മെർസിഡീസ്-ബെൻസ്, ബിഎംഡബ്ല്യു, ഔഡി എന്നിവയിൽ നിന്നുള്ള വാഹനങ്ങളിലാണ് ഈ ഓഡിയോ സിസ്റ്റം കാണാനാവുന്നത്. 1925-ൽ സ്ഥാപിതമായ ഈ കമ്പനി തുടക്കത്തിൽ റേഡിയോകൾ വിറ്റഴിച്ചാണ് പ്രവർത്തിച്ചിരുന്നത്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

പിന്നീടാണ് കാർ ഓഡിയോ സിസ്റ്റത്തിന്റെ നിർമാണത്തിലേക്ക് ഇവർ ചുവടുവെച്ചത്. ബാംഗ് & ഒലുഫ്സെനിൽ നിന്നുള്ള ആഫ്റ്റർ മാർക്കറ്റ് സ്പീക്കറുകൾ ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമല്ല. അതിനാൽ വാഹനത്തിൽ ഇത് അനുഭവിക്കാൻ ഒരു ആഡംബര കാർ വാങ്ങുക എന്നതാണ് ഏക പോംവഴി.

MOST READ: മഴക്കാലമെത്തി; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഹർമൻ കാർഡൻ

ചില ആഡംബര കാറുകളുടെ ഭാഗമായി അന്നും ഇന്നും നിലനിൽക്കുന്ന മറ്റൊരു ഓഡിയോ സിസ്റ്റം ബ്രാൻഡാണ് ഹർമൻ കാർഡൻ. എന്നാൽ ഇന്ന് ടാറ്റ ടിയാഗോയിൽ പോലും ഹർമൻ ഓഡിയോ സിസ്റ്റം വാഗ്ദാനം ചെയ്ത് താഴെതട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ സ്പീക്കറുകളുടെ ഗുണനിലവാരം കേൾക്കുമ്പോൾ തന്നെ ഇതിന്റെ ക്വാളിറ്റിയും മികവും മനസിലാക്കാനാവും.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ജെബിഎൽ

അടുത്ത കമ്പനി കൂടാതെ ഇത് ഹർമന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡാണ്. ജെബിഎൽ എന്നു കേട്ടാൽ അറിയാത്തവരായി ചുരുക്കം ആളുകൾ മാത്രമേ നമുക്കിടയിൽ കാണൂ. തുടക്കത്തിൽ അവർ ഹെഡ് യൂണിറ്റുകളും സ്പീക്കറുകളും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങളായിരുന്നു.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

കൂടാതെ ജെബിഎല്ലിൽ നിന്നുള്ള ബാസ് ട്യൂബും സബ്‌വൂഫറും മറക്കാനാവുമോ? 1946-ൽ സ്ഥാപിതമായ ഈ കമ്പനി മുമ്പ് ജെയിംസ് ബി. ലാൻസിങ് സൗണ്ട്, ഇങ്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ടാറ്റ ഹാരിയർ, സഫാരി, ടൊയോട്ട ഫോർച്യൂണർ, നിസാൻ മാഗ്നൈറ്റ് എന്നിവയുൾപ്പെടെ പല കാറുകളും അവരുടെ വാഹനങ്ങളിൽ ജെബിഎൽ സ്പീക്കറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഇൻഫിനിറ്റി

ഹർമന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓഡിയോ സിസ്റ്റം കമ്പനിയാണ് ഇൻഫിനിറ്റി. 1968 ൽ സ്ഥാപിതമായ ബ്രാൻഡ് കാറുകളും താങ്ങാനാവുന്ന ഹോം ഓഡിയോ സിസ്റ്റങ്ങളും നിർമിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മൾട്ടിചാനൽ സറൗണ്ട് സൗണ്ട് ഹോം തിയറ്റർ സിസ്റ്റങ്ങൾ, ഇൻ-വാൾ ഹൗസ് സ്പീക്കറുകൾ, മാരിടൈം ആപ്ലിക്കേഷനുകൾ, പവർഡ് സബ്‌വൂഫറുകളും ഓട്ടോമൊബൈൽ ഓഡിയോ ആംപ്ലിഫയർ എന്നിവയുൾപ്പെടെ ഇൻഫിനിറ്റിക്ക് വൈവിധ്യമാർന്ന ഓഡിയോ ആപ്ലിക്കേഷനുകൾ ഉണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ബോസ്

ബോസ് കോർപ്പറേഷൻ 1964-ൽ സ്ഥാപിച്ചത് ഇന്ത്യക്കാരനായ അമർ ജി ബോസ് ആണ്. ബോസ് ഇലക്ട്രിക്കൽ എഞ്ചിനീയറും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറുമായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും ബോസ് ഓഡിയോ സിസ്റ്റം ആഫ്റ്റർ മാർക്കറ്റായി ലഭ്യമാണ്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

അല്ലാത്തപക്ഷം ഹ്യുണ്ടായി, കിയ തുടങ്ങിയ കാർ നിർമാതാക്കൾ ചില വാഹനങ്ങളുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ബോസ്റ്റൺ അക്കോസ്റ്റിക്സ്

1979-ൽ സ്ഥാപിതമായ ബോസ്റ്റൺ അക്കോസ്റ്റിക്സ് നൂതനമായ ഹോം എന്റർടെയ്ൻമെന്റ് സൊല്യൂഷനുകൾ, കാർ ഓഡിയോ സിസ്റ്റങ്ങൾ, ഉയർന്ന നിലവാരമുള്ള ലൌഡ്സ്പീക്കറുകൾ എന്നിവയുടെ ലോകപ്രശസ്ത നിർമാതാക്കളാണ്. സബ്‌വൂഫറുകൾ, ഘടക സ്പീക്കറുകൾ, ആംപ്ലിഫയറുകൾ എന്നിവ മുതൽ നിങ്ങളുടെ വാഹനത്തിനുള്ള ഓഡിയോ ഉപകരണങ്ങൾ വരെ കമ്പനി പുറത്തിറക്കുന്നുണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ജെവിസി

JVC അല്ലെങ്കിൽ വിക്ടർ കമ്പനി ഓഫ് ജപ്പാൻ ലിമിറ്റഡ് 1927-ൽ സ്ഥാപിതമായത് ടിവികൾ, റെക്കോർഡുകൾ, ഫോണോഗ്രാഫുകൾ, വിസിആറുകൾ, കാംകോർഡറുകൾ എന്നിവയുടെ നിർമാതാവായാണ്. പിന്നീട് വാഹനങ്ങൾ, വീടുകൾ, ഹെഡ്‌ഫോണുകൾ/ഇയർഫോണുകൾ എന്നിവയ്‌ക്കുള്ള ഓഡിയോ ഘടകങ്ങൾ നിർമ്മിക്കുന്നതിലേക്ക് കമ്പനി നീങ്ങി.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

കമ്പനി JVCKenwood കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതല്ല. കൂടാതെ ഈ ബ്രാൻഡിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഓഡിയോ നിലവാരത്തിൽ കൂടുതൽ വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുമാവും.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

JL ഓഡിയോ

ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റങ്ങൾക്ക് പേരുകേട്ട മറ്റൊരു ബ്രാൻഡാണ് JL ഓഡിയോ. വീട്, മൊബൈൽ, പവർസ്‌പോർട്‌സ്, മറൈൻ ഓഡിയോ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു സ്വകാര്യ അമേരിക്കൻ സ്ഥാപനമാണിത്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് നൂതന എഞ്ചിനീയറിംഗ്, മികച്ച നിലവാരം, ഉയർന്ന പ്രകടനമുള്ള ഓഡിയോ എന്നിവ നൽകുന്നതിൽ പ്രശസ്തമാണ് JL ഓഡിയോ. കൂടാതെ കാറുകൾക്കായുള്ള ചില കൃത്യമായ കമ്പോണന്റ് സ്പീക്കറുകളും കമ്പനി നൽകുന്നുണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

കെൻവുഡ്

JVCKENWOOD കോർപ്പറേഷൻ എന്നറിയപ്പെടുന്ന ബ്രാൻഡ് ഒരു പ്രശസ്ത ഉപഭോക്തൃ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങളുടെ ഡെവലപ്പറും നിർമാതാവുമാണ്. 1961-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ഥാപിതമായ ബ്രാൻഡ് ഏറ്റവും താങ്ങാനാവുന്ന മാരുതി കാറുകൾ മുതൽ ഏറ്റവും ചെലവേറിയ ഫോർഡ് എൻ‌ഡവർ വരെ ഓഡിയോ സിസ്റ്റങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഫോൺ കോളുകൾ മുതൽ സാറ്റലൈറ്റ് നാവിഗേഷൻ, മൾട്ടി-സോൺ ഡിവിഡി പ്ലേ ചെയ്യൽ വരെ എല്ലാം കൈകാര്യം ചെയ്യുന്ന കെൻവുഡ് സിസ്റ്റം ഘടിപ്പിച്ച കാറുകളായിരുന്നു ഇവ!

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

സോണി

എക്‌സ്‌പ്ലോഡ്, എക്‌സ്‌ട്രാ ബാസ് എന്നത് സാധാരണയായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർ ബ്രാൻഡുകളിലൊന്നുമായി ബന്ധപ്പെട്ടിരിക്കുന്ന രണ്ട് പേരുകളാണ്. ടോക്കിയോയിലെ മിനാറ്റോയിലെ ക്നാനിൽ ആസ്ഥാനമുള്ള സോണി ഗ്രൂപ്പ് കോർപ്പറേഷനാണ് സോണി എന്ന് ചുരുക്കി വിളിക്കുന്ന കമ്പനിയുടെ ഉടമകൾ. കമ്പനിക്ക് ഇന്ത്യൻ മണ്ണിൽ ഉറച്ച അടിത്തറയാണുള്ളത്. എല്ലാത്തരം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും നിർമിക്കുന്നതിൽ കമ്പനി ഏറെ പ്രശസ്‌തരാണ്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഹെഡ്‌ഫോണുകൾ, കാർ ഓഡിയോ സിസ്റ്റങ്ങൾ, ഇയർഫോണുകൾ/ഹെഡ്‌ഫോണുകൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സോണിക്ക് ഇന്ത്യയിലുണ്ട്. നിലവിൽ ഇവിട മഹീന്ദ്ര XUV700 മാത്രമാണ് സ്റ്റോക്ക് സോണി ഓഡിയോ സിസ്റ്റം ഉള്ളത്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

പാനസോണിക്

1918-ൽ കൊനോസുകെ മാറ്റ്സുഷിതയാണ് മാറ്റ്സുഷിത ഇലക്ട്രിക് ഇൻഡസ്ട്രിയൽ കമ്പനിയായി പാനസോണിക് സ്ഥാപിച്ചത്. വിഎച്ച്എസ് ഹോം വീഡിയോ റെക്കോർഡറുകൾ അതിന്റെ സഹ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വിക്ടർ കമ്പനി ഓഫ് ജപ്പാൻ ലിമിറ്റഡുമായി സഹകരിച്ച് സൃഷ്ടിച്ചത് കമ്പനിയുടെ നിരവധി നേട്ടങ്ങളിൽ ഒന്നാണ്. 2008-ൽ ഇത് പാനസോണിക് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ കാർ ഓഡിയോ സിസ്റ്റങ്ങൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ ബ്രാൻഡ് നിർമിക്കുന്നുണ്ട്.

ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

പയനിയർ

ടോക്കിയോ ആസ്ഥാനമായുള്ള ഒരു ജാപ്പനീസ് മൾട്ടിനാഷണൽ കോർപ്പറേഷനാണ് പയനിയർ ഫേം അല്ലെങ്കിൽ പയനിയർ എന്നറിയപ്പെടുന്നത്. ഡിജിറ്റൽ വിനോദ ഉൽപ്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് 1938-ൽ ടോക്കിയോയിൽ റേഡിയോ, സ്പീക്കർ റിപ്പയർ ഷോപ്പായി നൊസോമു മാറ്റ്‌സുമോട്ടോ സ്ഥാപനം ആരംഭിച്ചു. ഇന്ത്യയിൽ, കമ്പനി താങ്ങാനാവുന്ന ആഫ്റ്റർ മാർക്കറ്റ് സ്പീക്കറുകളും ഹെഡ് യൂണിറ്റുകളും നിർമിച്ചാണ് ഇവർ പ്രശ്‌സ്തമായത്.

Most Read Articles

Malayalam
English summary
Most popular audio system brands in the country you can buy right now
Story first published: Thursday, May 19, 2022, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X