ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ഒരു പുതിയ ബൈക്ക് വാങ്ങേണ്ടിവരുമ്പോൾ ഇന്ത്യക്കാരായ നമ്മൾ പലപ്പോഴും തിരയുന്നത് ആകർഷകമായ ഡിസൈനുകളും സുഖപ്രദമായ സവാരിയും മികച്ച മൈലേജുമുള്ള മോഡലുകൾ തന്നെയാകും.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

അവിടെ പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്ന ഒരു വിഭാഗമാണ് ക്രൂയിസർ മോട്ടോർസൈക്കിളുകളുടേത്. മികച്ച റൈഡിംഗ് പൊസിഷൻ നൽകുന്ന ഇത്തരം മോഡലുകൾ ഉയരം കുറഞ്ഞവർക്ക് തികച്ചും അനുയോജ്യമായ മോഡലുകളിൽ ഒന്നാണ്.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ഇതിൽ ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകളെ ഒന്ന് പരിചയപ്പെടാം.

1. ബജാജ് അവഞ്ചർ സ്ട്രീറ്റ് 160

ഈ ശ്രേണിയിലെ ഏറ്റവും സ്റ്റൈലിഷായ മോഡലെന്ന് ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 പതിപ്പിനെ നമുക്ക് വിശേഷിപ്പിക്കാം. ക്രോമിന്റെ കുറഞ്ഞ ഉപയോഗം ബൈക്കിന്റ സ്പോർട്ടി രൂപത്തെ വർധിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

MOST READ: പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ടയറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി മിഷലിന്‍

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

160 സിസി എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ യൂണിറ്റ് 8500 rpm-ൽ 14.79 bhp കരുത്തും 7000 rpm-ൽ 13.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

1,03,379 രൂപ എക്സ്ഷോറൂം വിലയുള്ള ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 ക്രൂയിസറിനെ സ്പൈസി റെഡ്, എബോണി ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

MOST READ: നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

2. ബജാജ് അവഞ്ചർ ക്രൂയ്‌സ് 220

അവഞ്ചർ സ്ട്രീറ്റിന്റെ വലിയ മോഡലാണ് അവഞ്ചർ ക്രൂയ്‌സ് 220. എങ്കിലും കാഴ്ച്ചയിൽ കുഞ്ഞൻ മോഡലിന്റെ അത്രയും സ്പോർട്ടിയല്ല ഇതെന്നത് വാസ്തവം. സ്‌പോക്ക് വീലുകൾ, പില്യൺ ബാക്ക്‌റെസ്റ്റ്, ക്രോം ഘടകങ്ങൾ, വിൻഡ്‌ഷീൽഡ്, 220 സിസി എഞ്ചിൻ എന്നിവ പോലുള്ള ചില മാറ്റങ്ങൾ ബൈക്കുകളെ തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കും.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

അവഞ്ചർ ക്രൂയ്‌സിന്റെ 220 സിസി എഞ്ചിൻ പരമാവധി 18.76 bhp കരുത്തിൽ 17.55 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇലക്‌ട്രിക് മോഡലുമായി ഹീറോ മോട്ടോകോർപ്പും; അവതരണം അടുത്ത വർഷം

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

സസ്‌പെൻഷൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്രേക്കിംഗ് ഹാർഡ്‌വെയർ എന്നിവ അതിന്റെ 160 സിസി മോഡലിന് സമാനമായി തുടരുന്നു. മൂൺ വൈറ്റ്, ആബർൺ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ക്രൂയിസർ വിപണിയിൽ എത്തുന്ന മോട്ടോർസൈക്കിളിന് 1,26,675 രൂപയാണ് വില.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

3. സുസുക്കി ഇൻട്രൂഡർ 150: 1,27,736 രൂപ

ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകളിലെ പ്രധാനിയാണ് സുസുക്കി ഇൻട്രൂഡർ 150. കാര്യമായ വിജയം വിപണിയിൽ നിന്നും നേടാനായില്ലെങ്കിലും ഒരു മികച്ച മോഡൽ തന്നെയാണിത്.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ടാങ്ക് എക്സ്റ്റെൻഷനുകൾ, അണ്ടർബെല്ലി പാൻ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഓവൽ മിററുകൾ എന്നിവ ഉപയോഗിച്ച് ഇൻട്രൂഡറിനെ മികച്ചതാക്കാൻ സുസുക്കി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ജിക്‌സർ മോഡലുകളിൽ കാണുന്ന അതേ 155 സിസി എഞ്ചിനിലാണ് ഇൻട്രൂഡറും വാഗ്‌ദാനം ചെയ്യുന്നത്. ഇത് 13.4 bhp കരുത്തിൽ 13.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും.

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

1,27,736 രൂപ എക്സ്ഷോറൂം വിലയുള്ള ഇൻട്രൂഡർ മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് / മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, മെറ്റാലിക് മാറ്റ് ബ്ലാക്ക് / കാൻഡി സനോമ റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Most Three Affordable Cruiser Motorcycles In India. Read in Malayalam
Story first published: Thursday, May 13, 2021, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X