"ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത്" ആവേശപ്പോരുമായി മോട്ടോജിപി ഇന്ത്യയിലേക്ക്; തുടക്കം 2023-ൽ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോട്ടോ ഗ്രാന്‍ഡ് പ്രീ റേസ് (MotoGP) ഇന്ത്യയിലേക്ക് എത്തുന്നു. മോട്ടോജിപി ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കുമെന്ന് സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

2023-2024 മുതൽ 2030-2031 വരെ നടക്കുന്ന ഇത് 'ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിന്റെ ഭാഗമായി ഡോർണ സ്‌പോർട്‌സിനും ഫെയർസ്ട്രീറ്റ് സ്‌പോർട്‌സിനും ഇടയിൽ മോട്ടോജിപിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഏഴ് വർഷത്തേക്ക് ധാരണാപത്രം (MoU) ഒപ്പുവെച്ചു.

അടുത്ത വർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ 2024ലായിരിക്കും റേസ് തുടങ്ങുക. ഔദ്യോഗിക തീയതി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. 2011 മുതൽ 2013 വരെ മൂന്ന് സീസണിൽ ബുദ്ധ സർക്യൂട്ടിൽ ഫോർമുല വൺ ഇന്ത്യൻ ഗ്രാൻപ്രിയുടെ ഭാഗമായി കാറോട്ട മത്സരങ്ങൾ നടന്നിരുന്നു. ടൂറിസത്തിനും വ്യവസായമേഖലയിലും മോട്ടോജിപി മത്സരം ഉണർവ് നൽകുമെന്നാണ് കരുതുന്നത്.

MOST READ: Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

നിലവിൽ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോട്ടോജിപിയും ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ തന്നെയാവും (BIC) മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിമ്പിക്‌സിനും ഫിഫ ലോകകപ്പിനും ശേഷം ഏറ്റവുമധികം ആളുകൾ കാണുന്ന മൂന്നാമത്തെ കായിക ഇനമാണ് മോട്ടോജിപി.

നിലവിൽ 19 രാജ്യങ്ങളാണ് പ്രീമിയർ റോഡ് റേസിംഗ് ഇവന്റിൽ പങ്കെടുക്കുന്നത്. ഡോർണ സ്പോർട്സും നോയിഡ ആസ്ഥാനമായുള്ള ഫെയർസ്ട്രീറ്റ് സ്പോർട്സും ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) ഇവന്റ് സംഘടിപ്പിക്കുന്നതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതി ചേർക്കും.

MOST READ: സിഎസ്‍ഡി കാന്‍റീന്‍ വഴി കാർ വാങ്ങാം... യോഗ്യർ ആരെല്ലാം, നടപടികൾ എങ്ങനെ? കൂടുതൽ അറിയാം

ഇന്ത്യയിൽ മോട്ടോർ സൈക്ലിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ഡോർണ സ്‌പോർട്‌സ് സജീവമായി പ്രവർത്തിച്ചുവരികയാണ് ഇപ്പോൾ. കൂടാതെ ഇന്ത്യയിലെ അന്താരാഷ്ട്ര തലത്തിലുള്ള മോട്ടോജിപി റൈഡർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വളർത്തുന്നതിനും ഇവർ കൂട്ടായി പരിശ്രമിക്കുന്നുമുണ്ട്.

മോട്ടോജിപി ലോകമെമ്പാടും പുതിയ പ്രേക്ഷകരെയും ആരാധകരെയും സമ്പാദിക്കുന്നത് ഇപ്പോഴും തുടരുകയാണ്. വാലന്റീനോ റോസി, ജിയാകോമോ അഗോസ്റ്റിനി, മാർക്ക് മാർക്വേസ്, മിക്ക് ഡൂഹാൻ, കെന്നി റോബർട്ട്സ് തുടങ്ങിയവരുടെ വൻ ആരാധകവൃന്ദം തന്നെ ഇന്ത്യയിലുണ്ട്.

MOST READ: "Where ever you go I am there"; ഇനിയുള്ള യാത്രകൾ സുഗമമാക്കാൻ Defender 110 സ്വന്തമാക്കി ആസിഫ് അലി

മോട്ടോജിപി സ്‌പോർട്‌സിനെ പുതിയ അതിർത്തികളിലേക്ക് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പദ്ധതിയിൽ ഇന്ത്യ പ്രധാനമാണെന്ന് ഡോർണ സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ കാർലോസ് എസ്‌പെലെറ്റ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ മോട്ടോജിപി ലോക ചാമ്പ്യൻഷിപ്പ് ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഭാരത് ഗ്രാൻഡ് പ്രിക്സിലൂടെ ഇന്ത്യയിൽ കൂടുതൽ ആരാധകരെ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോട്ടോജിപി ഇന്ത്യയിലേക്ക് എത്തുന്നതോടെ വ്യാപാരം, ടൂറിസം, തൊഴിൽ മേഖലകളിൽ ഉത്തേജനമുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരും വ്യവസായ വിദഗ്ധരും കണക്കാക്കുന്നത്. മാത്രമല്ല, റേസ് വാരാന്ത്യത്തിൽ തന്നെ ഇവന്റ് പ്രത്യക്ഷമായും പരോക്ഷമായും 50,000 തൊഴിലവസരങ്ങളും 5,000-ത്തിൽപരം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

രസകരമായ കാര്യം എന്തെന്നാൽ മോട്ടോജിപിയും ഇന്ത്യയിൽ മോട്ടോഇയ്ക്ക് പദ്ധതിയിടുന്നുണ്ട്. ഇത് ഏഷ്യയിലെ തന്നെ ആദ്യത്തേത് മാത്രമല്ല, കാർബൺ പുറന്തള്ളൽ ഒഴിവാക്കുന്ന സുപ്രധാനമായ ഒരു ഹരിത സംരംഭവും ആയിരിക്കും. ഇലക്ട്രോണിക് മോട്ടോര്‍സൈക്കിള്‍ റേസിംഗ് ഇവന്‍റിന് വേദിയാവുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകും ഇതോടെ ഇന്ത്യയെന്ന് സാരം.

ഇരുചക്ര വാഹന വിപണിയുടെ കാര്യത്തിലും മോട്ടോ ജിപിയുടെ കാര്യത്തിലും ഇന്ത്യ വലിയ മാര്‍ക്കറ്റാണ്. മോട്ടോ ജിപിക്ക് ഇന്ത്യയില്‍ വലിയ ആരാധകക്കൂട്ടമുണ്ട്. അതിനാല്‍ മോട്ടോ ജിപി റേസിന് ഇന്ത്യയില്‍ വലിയ വളര്‍ച്ചയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നേരത്തെ ബുദ്ധ ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടില്‍ മുമ്പ് ഫോര്‍മുല വണ്‍ കാറോട്ട ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടം നടന്നിട്ടുണ്ട്. . 2011, 2012, 2013 എന്നിങ്ങനെ മൂന്ന് സീസണില്‍ ആയിരുന്നു F1 പോരാട്ടങ്ങള്‍ രാജ്യത്ത് അരങ്ങേറിയത്. ഈ മൂന്ന് ഗ്രാന്‍ഡ് പ്രീ മൂന്ന് സീസണിലും ജര്‍മന്‍ കാര്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റല്‍ ആയിരുന്നു ജേതാവായത്.

എന്നാല്‍ പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഉണ്ടായ ടാക്‌സ് പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ പിന്നീട് നിലച്ചുപോവുകയായിരുന്നു. എന്തായാലും മോട്ടോജിപിയുടെ വരവ് ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾക്ക് മാത്രമല്ല, വ്യവസായ തലത്തിലും ടൂറിസത്തിനും ഉണർവേകുന്നത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറെ ഗുണകരമാവും.

Most Read Articles

Malayalam
English summary
Motogp world championship will be happening in india named as grand prix of bharat
Story first published: Thursday, September 22, 2022, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X