ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ മേഖലയും പോലെ രാജ്യത്തെ വാഹനമേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

പൊതുഗാതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയത് സ്വകാര്യ ബസ്, ഓട്ടോ-ടാക്‌സി മേഖലകളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു എന്നു വേണം പറയാന്‍. ഈ സഹചര്യം കണക്കിലെടുത്ത് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേരളാ മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടി.

MOST RAED: ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ഇതിനൊപ്പം ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. ഇത് അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയിട്ടുണ്ട്. അതുപോലെ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കുകയും ചെയ്തു.

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

അതോടൊപ്പം അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തീയതി ഏപ്രില്‍ 30-ല്‍ നിന്നും മേയ് 15-ലേക്ക് നീട്ടിയിട്ടുണ്ട്.

MOST RAED: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

സ്വകാര്യ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ മാര്‍ച്ച് 31-ന് നികുതി കാലവധി അവസാനിച്ച വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

കൂടാതെ ജി- ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍ നിന്നും ഏപ്രില്‍ 30-ലേക്ക് മാറ്റുകയും ചെയ്തതായി കരളാ മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

MOST RAED: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

നേരത്തെ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാരും നീട്ടി നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രീമിയം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് മെയ് 15 വരെയാണ് അവസരം നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി കഴിഞ്ഞാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുസരിച്ചുളള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

MOST RAED: ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ലോക്ക്ഡൗണ്‍: വാഹനങ്ങളുടെ നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

അതോടൊപ്പം ഈ കാലയളവില്‍ വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ട എന്ന് RBI -യുടെ തീരുമാനവും ആശ്വാസം നല്‍കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Motor Vehicle Department Extend Tax Payment Date And Give Relaxation. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X