ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

ഓട്ടോറിക്ഷകൾക്കായി പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. പുതിയ നിയമപ്രകാരം, സംസ്ഥാനത്തെ ഓട്ടോറിക്ഷകളെ ഓഫ് മാർക്കറ്റ് സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കില്ല.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

സംസ്ഥാനത്തിന്റെ ഓട്ടോറിക്ഷാ റെഗുലേഷൻ സ്കീം 2021 പ്രകാരം, ത്രീ-വീലർ ഉടമകൾക്ക് വാഹനത്തിൽ മാറ്റങ്ങളോ മോഡിഫിക്കേഷനുകളോ വരുത്താൻ അനുവാദമില്ല.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

ഒരു ഓഫ് മാർക്കറ്റ് മ്യൂസിക് സിസ്റ്റം പോലും ഘടിപ്പിക്കാൻ പറ്റില്ല എന്നർഥം. മാനദണ്ഡം ലംഘിച്ചാൽ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും എന്ന് എംപി സർക്കാർ വ്യക്തമാക്കി.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

ഓട്ടോറിക്ഷ മേഖലയ്ക്കായി പ്രത്യേക നിയന്ത്രണ ചട്ടങ്ങൾ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന ഫെബ്രുവരി 15 -ലെ എം‌പി ഹൈക്കോടതി ഉത്തരവിന് ശേഷമാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

ഇത് മധ്യപ്രദേശിലെ പുതിയ ഓട്ടോറിക്ഷാ റെഗുലേഷൻ സ്കീം 2021 -ന് കാരണമായി മാറി. പുതിയ സ്കീമിന് കീഴിൽ, ഓട്ടോറിക്ഷ ഉടമകൾക്കായി നിരവധി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

നിയുക്ത പാതയിൽ ഓട്ടോറിക്ഷ ഓടിക്കാത്തതിനോ ഒന്നിലധികം തവണ റെഡ് സിഗ്നൽ ലംഘിക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിച്ചതിനോ മദ്യപിച്ച് വാഹനമോടിച്ചതിനോ ഡ്രൈവർക്ക് രണ്ടുതവണ പിഴ ലഭിച്ചാൽ, ത്രീ വീലർ ഓടിക്കാനുള്ള ഈ വ്യക്തിയുടെ പെർമിറ്റ് റദ്ദാക്കപ്പെടും.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

പെട്രോൾ, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റുകൾ 10 വർഷത്തിന് ശേഷം പുതുക്കില്ലെന്നും പുതിയ ചട്ടങ്ങളിൽ പറയുന്നു. ഇവ ഘട്ടംഘട്ടമായി മാറ്റി പകരം സി‌എൻ‌ജി ത്രീ വീലറുകൾ സ്ഥാപിക്കണം.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

കൂടാതെ, ഓട്ടോ റിക്ഷകളിൽ സ്പീഡ് ഗവർണറുകൾ (മണിക്കൂറിൽ 40 കിലോമീറ്റർ പരിധി) ഘടിപ്പിക്കും, ഒപ്പം സംസ്ഥാന ഗതാഗത വകുപ്പുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണവും ചേർക്കും.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

ചില യാത്രക്കാരും പൊതുജനങ്ങളും സുരക്ഷയെ സംബന്ധിച്ച ചട്ടങ്ങളെ പ്രത്യേകിച്ചും ഓട്ടോറിക്ഷകളിൽ നിന്നുള്ള ഉച്ചത്തിലുള്ള പാട്ടുകൾ തടയുന്നതിനെ പിന്തുണയ്ക്കുന്നു.

ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

എന്നിരുന്നാലും, പുതിയ നിയമങ്ങൾ അപ്രായോഗികമാകുമെന്ന് യൂണിയൻ ബോഡി - ഇൻഡോർ ഓട്ടോ ഡ്രൈവേർസ് മഹാസംഗ് സ്ഥാപകൻ രാജേഷ് ബിഡ്കർ അവകാശപ്പെടുന്നതായും ഇവയെ സംഘടന എതിർക്കാൻ സാധ്യതയുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Most Read Articles

Malayalam
English summary
MP Goverment Bans Music System In Auto Rikshaws. Read in Malayalam.
Story first published: Wednesday, April 7, 2021, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X