ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ഇന്ന് നമുക്കിടയിൽ ഒരു ഇരുചക്ര വാഹനം പോലും ഉപയോഗിക്കാത ഒരാളെ പോലും അത്ര വേഗം കണ്ടെത്താനായേക്കില്ല. ആയതിനാൽ ഒരു വാഹനത്തിന് ടയർ എത്രമാത്രം ആവശ്യമായ ഘടകമാണെന്നും ഏവർക്കുമറിയാം.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ഒരു വാഹനത്തെ ഉരുട്ടിക്കൊണ്ടുപോകുന്ന വെറുമൊരു വൃത്തമല്ല ടയര്‍. എഞ്ചിൻ പോലെ തന്നെ ടയറുകളും വാഹനങ്ങളുടെ ഏറ്റവും ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ്. അതോടൊപ്പം തന്നെ വാഹനത്തിന്റെ ടയറുകളുടെയും ട്യൂബുകളുടെയും ഗുണനിലവാരത്തെ സ്വാധീനിക്കുന്ന നിരവധി പ്രധാന ഘടകങ്ങളുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

അതിനാൽ തന്നെ മികച്ച ടയറുകൾ നിങ്ങളുടെ വാഹനത്തിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ... ഇന്ത്യയിലെ ഏറ്റവും മികച്ച 5 ടൂവീലർ ടയർ ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ ? അടുത്ത തവണ ടർ മാറ്റാൻ പോവുമ്പോൾ ഈ ബ്രാൻഡുകളിൽ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാൻ നോക്കുകയും വേണം.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ബൈക്കിന്റെ മൈലേജ്, എന്നാൽ അതിലും പ്രധാനമായി യാത്രക്കാരുടെ മൊത്തത്തിലുള്ള സുരക്ഷ ഒരു പരിധിവരെ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ടയറുകളെ ആശ്രയിച്ചാണിരിക്കുന്നത്. കൂടാതെ റോഡും ബൈക്കും തമ്മിലുള്ള ഏക സമ്പർക്കം ടയറുകൾ മാത്രമാണെന്ന് ഓർമ്മിക്കേണ്ടതാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

അതിനാൽ ടൂവീലറിൽ ഉപയോഗിക്കുന്ന ടയറുകൾ ശ്രദ്ധിക്കുകയും നിങ്ങൾക്ക് പരമാവധി റൈഡിംഗ് സുഖവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന തരത്തിൽ അവ എത്രത്തോളം മികച്ച രീതിയിൽ രൂപകല്പന ചെയ്യുകയും നിർമിക്കുകയും ചെയ്‌തിരിക്കുന്നു എന്നതും പരമപ്രധാനമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ആയതിനാൽ ഇന്ത്യയിലെ ഏറ്റവും മികച്ച 5 ടൂവീലർ ടയർ ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെടുത്തി തരാം. ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ രൂപത്തിന്റെയും പ്രവർത്തനത്തിന്റെയും തടസമില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്ന ഒരു ടയർ തെരഞ്ഞെടുക്കാൻ ഇത് സഹായകരമായേക്കാം.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

എംആർഎഫ് ടയേഴ്‌സ്

വാഹനം ഉപയോഗിക്കുന്നയാളുകൾക്ക് ഒരു ആമുഖമോ പരിചയപ്പെടുത്തലോ ആവശ്യമില്ലാത്ത പേരാണ് എംആർഎഫിന്റേത്. MRF എന്ന ചുരുക്കപ്പേരിൽ പൊതുവെ അറിയപ്പെടുന്ന മദ്രാസ് റബ്ബർ ഫാക്ടറി ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാതാക്കളാണ്. ചെന്നൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി ലോകത്തിലെ പതിനാലാമത്തെ വലിയ ടയർ നിർമാതാക്കൾ കൂടിയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ടയറുകൾ, ട്രെഡുകൾ, ട്യൂബുകൾ, കൺവെയർ ബെൽറ്റുകൾ, പെയിന്റുകൾ, ടോയ്‌സുകൾ എന്നിവ ഉൾപ്പെടെയുള്ള റബർ ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്. എംആർഎഫ് പാസഞ്ചർ കാർ റേഡിയലുകളിൽ പ്രത്യേകം വൈദഗ്ദ്ധ്യം നേടിയവർ കൂടിയാണ്. മാത്രമല്ല ബൈക്കുകൾ, ട്രക്കുകൾ, ബസുകൾ, ട്രാക്ടറുകൾ, ഓഫ് റോഡ് വാഹനങ്ങൾ എന്നിവയ്ക്കുള്ള ടയർ നിർമാണത്തിനും പ്രശസ്‌തരായവരാണ് MRF ബ്രാൻഡ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

അപ്പോളോ ടയേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ കമ്പനിയാണ് അപ്പോളോ ടയേഴ്‌സ്. അത്രുഗ്രൻ ടയറുകൾ നിർമിക്കുന്നതിൽ പ്രശ്‌സ്തരായ അപ്പോളോ ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നാല് നിർമ്മാണ യൂണിറ്റുകളുള്ള ലോകത്തിലെ 17-ാമത്തെ വലിയ ടയർ നിർമാതാക്കൾക്കൂടിയാണ് അപ്പോളോ. ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും നെതർലാൻഡിലും കമ്പനിക്ക് നിർമാണ യൂണിറ്റുകളുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

മികച്ച നിയന്ത്രണം, മെച്ചപ്പെട്ട ബ്രേക്കിംഗ്, കുറ്റമറ്റ സ്ഥിരത എന്നിവയ്‌ക്കൊപ്പം വളരെ മനോഹരമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ടയറുകളാണ് അപ്പോളോയുടെ മുഖമുദ്ര. കാറുകൾക്കും ബൈക്കുകൾക്കും മറ്റ് നിരവധി വാണിജ്യ വാഹനങ്ങൾക്കും കമ്പനി റേഡിയലുകൾ നിർമിക്കുന്നുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ഗുഡ്ഇയർ ടയേഴ്‌സ്

മികച്ച റേഡിയൽ ടയറുകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു കമ്പനിയാണ് ഗുഡ്ഇയർ ടയേഴ്‌സ്. അമേരിക്കൻ മൾട്ടിനാഷണൽ ടയർ നിർമാണ കമ്പനി 1898-ലാണ് രൂപീകരിക്കപ്പെട്ടത്. അതിനുശേഷം ലോകത്തിലെ ഏറ്റവും മികച്ച ടയർ കമ്പനികളിലൊന്നായി ക്രമാനുഗതമായി വളരാനും ഗുഡ്ഇയറിനായിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ഉയർന്ന നിലവാരമുള്ള 2 വീലർ, 3 വീലർ, 4 വീലർ ടയറുകൾ എന്നിവയുടെ വിപുലമായ ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അവ ഈടുനിൽക്കുന്ന, പരുക്കൻ, സാങ്കേതികവിദ്യ, ഗ്രിപ്പ്, സുരക്ഷ എന്നിവയുടെ സമന്വയമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

കമ്പനിയുടെ ഉയർന്ന നിലവാരമുള്ള ടയറുകൾ വിപുലമായ ഇൻ-ഹൗസ് റിസേർച്ചിനും ലെവലപ്മെന്റ്സിനും ശേഷം അത്യാധുനിക പ്ലാന്റുകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

സിയറ്റ് ടയേഴ്‌സ്

1924-ൽ ടൂറിനിൽ സ്ഥാപിതമായ മുംബൈ ആസ്ഥാനമായുള്ള സിയറ്റ് ആഗോള സാന്നിധ്യമുള്ള ഇന്ത്യയിലെ മുൻനിര ടയർ നിർമാതാക്കളിൽ ഒരാളാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ട്രക്കുകൾക്കും ബസുകൾക്കും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ഫോർക്ക്ലിഫ്റ്റുകൾ, ട്രാക്ടറുകൾ, ട്രെയിലറുകൾ, കാറുകൾ, മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ എന്നിവയ്ക്കും ഓട്ടോറിക്ഷകൾക്കും റേഡിയലുകൾ സിയറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ജെകെ ടയേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും മികച്ച 5 ടയർ കമ്പനികളുടെ പട്ടികയിൽ അവസാനം എത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള ജെകെ ടയേഴ്‌സാണ്. ഇന്ത്യയിലെ ട്രക്ക്/ബസ് റേഡിയൽ ടയറിന്റെ വിപണിയിലെ ലീഡർ കമ്പനിയാണിത്. ഇന്ത്യയിൽ ഒമ്പത് നിർമാണ യൂണിറ്റുകളുള്ള കമ്പനിക്ക് 6 ഭൂഖണ്ഡങ്ങളിലായി 80-ലധികം രാജ്യങ്ങളിൽ ഉപഭോക്തൃ അടിത്തറയുമായി ലോകമെമ്പാടും സാന്നിധ്യമുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ

ഇരുചക്ര വാഹനങ്ങൾക്കും മികച്ച കുറ്റമറ്റ ടയറുകൾ വാഗ്‌ദാനം ചെയ്യാനും ജെകെ ടയേഴ്‌സിന് സാധിച്ചിട്ടുണ്ട്. ഈ നിർമാതാക്കളെല്ലാം ഇന്ത്യയിൽ ബൈക്ക് ടയറുകൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Mrf to jk tyres best two wheeler tyre brands in india 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X