വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ക്രിക്കറ്റു പോലെ തന്നെ പ്രിയപ്പെട്ടതാണ് ഇന്ത്യയുടെ മുൻ നായകനായ എംഎസ് ധോണിക്ക് വാഹനങ്ങളും. കൂടുതലും വിന്റേജ് മോഡലുകളോട് പ്രിയമുള്ള താരം തന്റെ ഫാംഹൗസിൽ ഒരു വാഹന ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ഇപ്പോഴിതാ മറ്റൊരു വിന്റേജ് കാർ കൂടി ഗാരേജിൽ എത്തിച്ചിരിക്കുകയാണ് ക്യാപ്‌റ്റൻ കൂൾ. പ്രീമിയം പ്രീ-ഓൺഡ് വാഹന ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്‌സ് അടുത്തിടെ അവരുടെ പ്ലാറ്റ്‌ഫോമിൽ വിന്റേജ് കാറുകളുടെ ഓൺലൈൻ ലേലം ആരംഭിച്ചിരുന്നു.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ഈ ലേലത്തിൽ വിന്റേജ് കാറുകളിലൊന്നായ 1971 ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗണാണ് എംഎസ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടേതായ പഴയതും പുതിയതുമായ ചില അതിശയിപ്പിക്കുന്ന കാർ ശേഖരത്തിലേക്കാണ് ഈ സ്പെഷ്യൽ മോഡൽ കൂടി എത്തുന്നത്.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ധോണി ലാൻഡ് റോവർ വാങ്ങിയപ്പോൾ ഓൺലൈൻ ലേലത്തിൽ റോൾസ് റോയ്‌സ്, കാഡിലാക്സ്, ബ്യൂക്‌സ്, ഷെവർലെറ്റ്‌സ്, ലാൻഡ് റോവേഴ്‌സ്, ഓസ്റ്റിൻ, മെഴ്‌സിഡസ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന 19 കാറുകൾ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്‌തത്. ഡിസംബർ 19 ന് ബിഗ് ബോയ് ടോയ്‌സ് സംഘടിപ്പിച്ച വിന്റേജ് ക്ലാസിക് കാറുകളുടെ ഓൺലൈൻ ലേലത്തിലാണ് ക്യാപ്റ്റൻ കൂൾ ഇതിഹാസത്തെ വാങ്ങിയത്.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ധോണി സ്വന്തമാക്കിയ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ ഇന്ത്യയിൽ അപൂർവമാണ്. മഞ്ഞ നിറത്തിലുള്ള മനോഹരമായ കളറിൽ ഒരുങ്ങിയിരിക്കുന്ന കാറാണ് പൊന്നും വിലയ്ക്ക് താരത്തിന്റെ കൈകളിൽ എത്തിയിരിക്കുന്നത്. 1971-നും 1985-നും ഇടയിൽ നിർമിച്ച ലാൻഡ് റോവർ സീരീസ് ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നായിരുന്നു ഇത്.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗണിന്റെ ഏതാണ്ട് 440,000-ലധികം യൂണിറ്റുകൾ മാത്രമാണ് നിരത്തിലും എത്തിയിട്ടുള്ളത്. അക്കാലത്തെ എഞ്ചിൻ ഓപ്ഷനുകൾ 2.3 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മുതൽ 3.5 ലിറ്റർ V8 വരെ ഉൾപ്പെട്ടിരുന്നു. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 2 സ്പീഡ് മാനുവൽ ട്രാൻസ്ഫർ കേസുമാണ് ബ്രിട്ടീഷ് ബ്രാൻഡ് സമ്മാനിച്ചിരുന്നത്.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ധോണി വാങ്ങിയ മോഡലിലെ എഞ്ചിൻ ഫീച്ചറുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. വിന്റേജ് കാറുകളും ക്ലാസിക് കാറുകളും ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണ് നടത്തുന്നതെന്ന് ഇ-ലേലത്തെ കുറിച്ച് സംസാരിച്ച ബിബിടിയുടെ സ്ഥാപകനും എംഡിയുമായ ജതിൻ അഹൂജ പറഞ്ഞു.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

സംഘടിതവും കാര്യക്ഷമവുമായ രീതിയിൽ ഇത് അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങൾ. ഇന്ത്യയിൽ വിന്റേജ്, ക്ലാസിക് കാറുകൾ ഇഷ്ടപ്പെടുന്ന രാജ്യത്തെ എല്ലാ കാർ പ്രേമികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ലേലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ഒരു വിന്റേജ് കാറും ക്ലാസിക് കാറും സ്വന്തമാക്കുക എന്നത് ഒരു പെയിന്റിംഗ് സ്വന്തമാക്കുക, ഒരു കലാസൃഷ്ടി സ്വന്തമാക്കുക എന്നിങ്ങനെയുള്ള സവിശേഷമായ ഒരു അനുഭവമാണ്. ക്രമേണ ഈ ബിസിനസ് രാജ്യത്ത് വിപുലീകരിക്കാൻ പോകുകയാണ്. രാജ്യത്തെ എല്ലാ കാർ പ്രേമികൾക്കും മികച്ച വിന്റേജ്, ക്ലാസിക് കാറുകൾ എത്തിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കും. ആളുകൾക്ക് എല്ലായ്പ്പോഴും വിന്റേജ് കണ്ടെത്താൻ കഴിയുന്ന പ്ലാറ്റ്ഫോം ആവാനാണ് ബിബിടി ആഗ്രഹിക്കുന്നതെന്നും ജതിൻ അഹൂജ പറഞ്ഞു.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

കൂടാത ഫോക്‌സ്‌വാഗൺ ബീറ്റിൽ ഒരു ലക്ഷം രൂപയ്ക്ക് ആരംഭിച്ച ലേലം 25 ലക്ഷം രൂപ വരെ ഉയർന്നതായും ബിബിടി വെളിപ്പെടുത്തി. തങ്ങളുടെ വിന്റേജ്, ക്ലാസിക് കാർ വിഭാഗത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും വരും വർഷങ്ങളിൽ ഇത് 100 കോടി രൂപയുടെ വെർട്ടിക്കലായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

രണ്ട് മാസത്തിലൊരിക്കൽ വിന്റേജ്, ക്ലാസിക് കാറുകളുടെ പുതിയ ഓൺലൈൻ ലേലങ്ങളുമായി വരാൻ കമ്പനി പദ്ധതിയിടുന്നു. അടുത്ത ലേലം 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്നതോടൊപ്പം ഒരു പുതിയ ഇൻവെന്ററി ഉണ്ടായിരിക്കും.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്ക്, നിസാൻ ജോൻഗ, ഹമ്മർ, ജിഎംസി സിയറ, ഫെറാറി 599 GTO, ആദ്യ തലമുറ ഔഡി Q7, മെർസിഡീസ് ബെൻസ് GLE, ലാൻഡ് റോവർ ഫ്രീലാൻഡർ 2 എന്നിവയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ഗാരേജിലുള്ള മറ്റ വമ്പൻ കാറുകൾ.

വിന്റേജ് കിംഗ്, 1971 മോഡൽ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ സ്വന്തമാക്കി ധോണി

ഇനി ബൈക്കിന്റെ കാര്യത്തിലേക്ക് നോക്കിയാൽ കവസാക്കി നിഞ്ച H2, ഹാർലി-ഡേവിഡ്സൺ ഫാറ്റ് ബോയ്, ഡ്യുക്കാട്ടി 1098, കോൺഫെഡറേറ്റ് X132 ഹെൽ‌കാറ്റ്, റോയൽ എൻഫീൽഡ് മാച്ചിസ്മോ, സുസുക്കി ഷോഗൺ, യമഹ RD350, യമഹ YZF 600R, ബിഎസ്എ ഗോൾഡ്സ്റ്റാർ, ഹാർലി-ഡേവിഡ്സൺ അയൺ 883, നോർട്ടൻ ബൈക്കുകൾ എന്നിവ പോലുള്ള വമ്പൻമാരും ധോണിക്ക് സ്വന്തമായുളളവയിൽ ചിലതാണ്.

Most Read Articles

Malayalam
English summary
Ms dhoni owned 1971 model land rover series 3 station wagon in bbt auction
Story first published: Wednesday, January 19, 2022, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X