വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

വടക്കഞ്ചേരിയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വേദനാജനകമായ വാര്‍ത്ത കേട്ടാണ് കേരളം കഴിഞ്ഞ ദിവസം ഉണര്‍ന്നത്. ടൂറിസ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു.

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

അപകടം നടക്കുമ്പോള്‍ ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ബസ് ഡ്രൈവര്‍ ജോമോന്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ പിന്നീട് കൊല്ലം ചവറയില്‍ നിന്ന് പൊലീസ് പിടികൂടി. അപകടത്തില്‍ പെട്ട ബസ് ഗതാഗത വകുപ്പിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആര്‍ടിഒ അറിയിച്ചു.

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

ബസില്‍ എയര്‍ ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നുവെന്ന് വിനോദയാത്ര തുടങ്ങുംമുന്‍പ് പകര്‍ത്തിയ വിഡിയോകളില്‍ നിന്ന് വ്യക്തമാണ്. യാത്രക്ക് മുമ്പ് ബസിന്റെ വേഗപ്പൂട്ട് വേര്‍പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്ര പാടില്ലെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ടൂര്‍ ഓപറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നുമാണ് നിര്‍ദേശം. യാത്രയുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കായിരിക്കും.

MOST READ:XUV300 ടര്‍ബോസ്പോര്‍ട്ട് അവതരിപ്പിച്ച് Mahindra; എഞ്ചിന്‍, വില, ഫീച്ചര്‍ വിവരങ്ങള്‍ അറിയാം

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ പഠന-വിനോദ യാത്രകള്‍ക്ക് അനധികൃതമായി രൂപമാറ്റം വരുത്തിയ ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മിഷണറേറ്റും കോളജ് വിദ്യാഭ്യാസ വകുപ്പും നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ടൂറിസ്റ്റ് ബസുകളുടെ പ്രവര്‍ത്തനം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം മോട്ടോര്‍ വാഹന വകുപ്പും പൊലീസും പരിശോധന കര്‍ശനമാക്കി.

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

കോട്ടയം ചിങ്ങവനത്ത് സ്വകാര്യ സ്‌കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ച് ബസുകള്‍ എംവിഡി വിലക്കി. എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിക്കുകയും വേഗപ്പൂട്ടുകള്‍ വിച്ഛേദിക്കുയും ചെയ്തതിനാലാണ് ബസുകള്‍ വിലക്കിയത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മൂന്നു ബസുകള്‍ക്ക് കൊച്ചിയില്‍ പിഴയിട്ടു.

MOST READ:6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

അമിത ലൈറ്റ് സംവിധാനങ്ങളും കൂളിങ് ഫിലിമും ഒട്ടിച്ച മൂന്ന് ബസുകള്‍ പത്തനംതിട്ടയില്‍ പിടികൂടി. നിരോധിച്ച ശബ്ദവെളിച്ച സംവിധാനങ്ങളുമായി കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്‌നിക്കില്‍ എത്തിയ ബസ് വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ 7 ബസുകള്‍ക്കെതിരെ പിഴ ചുമത്തി.

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും ഓടുന്നത് നിയമം പാലിക്കാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എയര്‍ഹോണുകളും അനധികൃത ലൈറ്റും ശബ്ദ സംവിധാനവും ഉപയോഗിച്ചാണ് ബസുകള്‍ ഓടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുപ്രധാന റോഡുകളിലുമായിരുന്നു എംവിഡി പരിശോധന.

MOST READ:ആഢംബരത്തിൻ്റെ അവസാനവാക്കായ മെർസിഡീസ് EQS 580; റിവ്യൂ വിശേഷങ്ങൾ

വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

അപകടത്തിന് പിന്നാലെ പരിശോധനയുണ്ടാകുമെന്ന് കണ്ടറിഞ്ഞ് ഹോണും ശബ്ദവെളിച്ച സംവിധാനങ്ങളും വിച്ഛേദിച്ച വിരുതന്‍മാരുമുണ്ട്. ചിലര്‍ക്ക് പരിശോധനയെ കുറിച്ച രഹസ്യ സന്ദേശങ്ങളുമെത്തിയിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

Most Read Articles

Malayalam
English summary
Mvd checking due to vadakkenchery accident found speed governors removed from tourist buses
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X