പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

താങ്ങാനാവുന്നതും സുരക്ഷിതവുമായ കാറുകളുടെ നിരയുമായി ടാറ്റ മെട്ടോർസ് ഇന്ത്യൻ വിപണിയിൽ ശക്തമായ വിൽപ്പന വിജയം നേടിയിട്ടുണ്ട്. സമീപഭാവിയിൽ കുറച്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്, മറ്റ് ചില ലോഞ്ചുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആറ് ടാറ്റ മോഡലുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

1. ടാറ്റ ഹാരിയർ പെട്രോൾ

എസ്‌യുവിയെ കൂടുതൽ താങ്ങാനാകുന്ന തരത്തിലാക്കുന്നതിന് ഹാരിയറിന്റെ പെട്രോൾ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ വർഷം നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ ഇന്ത്യൻ തെരുവുകളിൽ പല തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

ഈ വർഷം മോഡലിന്റെ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പെട്രോൾ എഞ്ചിൻ 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ യൂണിറ്റായിരിക്കും, ഈ പവർപ്ലാന്റ് പിന്നീട് സഫാരിയിലും ഉപയോഗിച്ചേക്കാം.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

2. ടാറ്റ HBX

2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മെട്ടോർസ് ഇന്ത്യയിലെ HBX -ന്റെ പ്രിവ്യൂ കാണിച്ചിരുന്നു, മൈക്രോ എസ്‌യുവി ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

വാഹനം ബ്രാൻഡിന്റെ ആൽഫ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും, കൂടാതെ ഹാരിയർ-പ്രചോദിത ബാഹ്യ സ്റ്റൈലിംഗും അവതരിപ്പിക്കും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാവും ഇതിന്റെ ഹൃദയം. 1.2 ലിറ്റർ ടർബോ-പെട്രോൾ മോട്ടോറും ബ്രാൻഡ് ലഭ്യമാകും.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

3. ടാറ്റ ടിയാഗോ സി‌എൻ‌ജി

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ ടാറ്റ ഇന്ത്യയിലെ ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയിരുന്നു. എൻട്രി ലെവൽ ടിയാഗോ ഹാച്ച്ബാക്ക് ഉൾപ്പെടെ തെരഞ്ഞെടുത്ത കാറുകളിൽ ഫാക്ടറി ഫിറ്റഡ് സി‌എൻ‌ജി കിറ്റുകൾ നൽകാൻ നിർമ്മാതാക്കൾക്ക് ഇപ്പോൾ പദ്ധതിയുണ്ട്.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

നിലവിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 86 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ട്രാൻസ്മിഷനുമായി ഇത് ലഭ്യമാണ്. പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുമ്പോൾ സി‌എൻ‌ജി പതിപ്പിന് കുറഞ്ഞ എഞ്ചിൻ ഔട്ട്‌പുട്ട് ഉണ്ടാകും, മാത്രമല്ല ഇത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വാഗ്ദാനം ചെയ്യൂ.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

4. ടാറ്റ ടിഗോർ സിഎൻജി

പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ടാറ്റ മെട്ടോർസ് ടിഗോറിലും സിഎൻജി ഓപ്ഷൻ നൽകും. ടിയാഗോയെപ്പോലെ, ടിഗോറിനും നിലവിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് (86 bhp / 113 Nm) ഉള്ളത്.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് AMT -യും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. തീർച്ചയായും, സി‌എൻ‌ജി പ്രവർത്തിപ്പിക്കുമ്പോൾ പവർ ഔട്ട്‌പുട്ട് കുറവായിരിക്കും, എന്നാൽ അതോടൊപ്പം പ്രവർത്തനച്ചെലവും വളരെ കുറവായിരിക്കും.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

5. ടാറ്റ ടിയാഗോ ബ്ലാക്ക് എഡിഷൻ

അപ്‌ഡേറ്റുചെയ്‌ത ഹാരിയർ ഡാർക്ക് എഡിഷനൊപ്പം ടാറ്റ അടുത്തിടെ നെക്‌സോൺ, നെക്‌സോൺ ഇവി, ആൾട്രോസ് എന്നിവയുടെ ഡാർക്ക് എഡിഷൻ പതിപ്പുകളും ഇന്ത്യയിൽ പുറത്തിറക്കി.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

ദീപാവലി ഉത്സവ സീസണിന് സമീപം ടിയാഗോയ്ക്കും സമാനമായ 'ഡാർക്ക്' ട്രീറ്റ്മെന്റ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടിയാഗോ ഡാർക്ക് എഡിഷനിൽ സൗന്ദര്യാത്മക മാറ്റങ്ങൾ മാത്രമേ അവതരിപ്പിക്കുകയുള്ളൂ, പവർട്രെയിനിലോ ഫീച്ചർ ലിസ്റ്റിലോ മാറ്റങ്ങളൊന്നുമുണ്ടാകില്ല.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

6. ടാറ്റ ആൾട്രോസ് ഇവി

2025 -ഓടെ പത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി ടാറ്റ മെട്ടോർസ് സ്ഥിരീകരിച്ചു, അങ്ങനെ ഇന്ത്യൻ വാഹന വ്യവസായത്തിലെ ഇലക്ട്രിക് പ്രസ്ഥാനത്തിന് നേതൃത്വം നൽകാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

പുത്തനും പരിഷ്കരിച്ചതുമായി ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന ടാറ്റ കാറുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആൾ‌ട്രോസിന്റെ ഇലക്ട്രിക് പതിപ്പ് (അട്രോസ് ഇവി) വരും മാസങ്ങളിൽ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ സാങ്കേതിക സവിശേഷതകൾ ഇപ്പോൾ വ്യക്തമല്ല.

Most Read Articles

Malayalam
English summary
New And Updated Upcoming Tata Cars For Indian Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X