പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരവധി സെഗ്മെന്റുകള്‍ ഉണ്ടെങ്കിലും, ഹാച്ച്ബാക്ക് സെഗ്മെന്റ് ഇപ്പോഴും വളരെ പ്രസക്തമാണ്. പ്രായോഗികത, മിതത്വം, ഡ്രൈവിംഗ് സുഖം എന്നിവ കാരണം നമ്മുടെ രാജ്യത്ത് പുതിയതായി വാഹനം വാങ്ങുന്നവര്‍ ഇപ്പോഴും ഹാച്ച്ബാക്കുകളാണ് തിരഞ്ഞെടുക്കുന്നത്.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഉപഭോക്താക്കളിൽ താല്‍പ്പര്യം നിലനിര്‍ത്താന്‍, ഇന്ത്യയിലെ പല കാര്‍ നിര്‍മ്മാതാക്കളും സമീപഭാവിയില്‍ പുതിയ ഹാച്ച്ബാക്കുകള്‍ ഇവിടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിവിധ ബ്രാന്‍ഡുകളില്‍ നിന്നും അടുത്തകാലത്തായി വിപണിയില്‍ എത്താനൊരുങ്ങുന്ന കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

പുതുതലമുറ മാരുതി ആള്‍ട്ടോ

മാരുതി സുസുക്കി, ആള്‍ട്ടോയുടെ പുതിയ തലമുറ പതിപ്പിന്റെ പണിപ്പുരയിലാണ്, ഈ വര്‍ഷം അവസാനത്തോടെ മോഡലിനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇന്‍ഡോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോം പുതിയ തലമുറ ഹാച്ച്ബാക്കിന് അടിവരയിടും. നിലവിലുള്ള 0.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 0.8 ലീറ്റര്‍ ബൈ-ഫ്യുവല്‍ (പെട്രോള്‍-സിഎന്‍ജി) എഞ്ചിനും നവീകരണത്തോടെ എത്തുന്ന മോഡലിനും കരുത്തേകും.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ട്രയര്‍ പ്രൊഡക്ഷന്‍ 2022 ജൂണ്‍ മാസം അവസാനത്തോടെ ആരംഭിക്കും. ഓഗസ്റ്റ് അവസാനത്തോടെ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

MOST READ: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

പുതുതലമുറ മാരുതി സ്വിഫ്റ്റ്

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ നിലവില്‍ അടുത്ത തലമുറ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണ്, ഈ വര്‍ഷം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

മാരുതി സുസുക്കി ഈ അപ്ഡേറ്റ് ചെയ്ത ഹാച്ച്ബാക്ക് ഇന്ത്യയിലും അടുത്ത വര്‍ഷം അവതരിപ്പിക്കും. പുതിയ പതിപ്പിന് ധാരാളം പുതിയ ഫീച്ചറുകള്‍ക്കൊപ്പം കൂടുതല്‍ ഷാര്‍പ്പായിട്ടുള്ള രൂപകല്‍പ്പന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിലവിലെ പതിപ്പിന് സമാനമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ പതിപ്പിനും ലഭിക്കുക.

MOST READ: റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ എപ്പോഴും മഞ്ഞ ബോർഡുകളിൽ എഴുതുന്നത് എന്തുകൊണ്ട്?

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

സിട്രണ്‍ C3

സിട്രണ്‍ C3 കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഔദ്യോഗികമായി ഒരു ഹാച്ച്ബാക്ക് അവതരിപ്പിച്ചു, വരും മാസങ്ങളില്‍ ഇത് വില്‍പ്പനയ്ക്കെത്തുകയും ചെയ്യും. വരാനിരിക്കുന്ന C3 യുടെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍ C5 എയര്‍ക്രോസിന് സമാനമായിരിക്കുമെന്നാണ് സൂചന.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകള്‍ ഇവിടെ ഓഫര്‍ ചെയ്യും. പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

MOST READ: ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇതിനോടകം തന്നെ കമ്പനി C5 എയര്‍ക്രോസ് എന്നൊരു മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. മോഡലിന്റെ വില അല്‍പ്പം പ്രീമിയം ആയതുകൊണ്ട് തന്നെ C3-യുടെ വില മത്സരാധിഷ്ടിതമായിരിക്കുമെന്ന് വേണം പറയാന്‍.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന സെഗ്മെന്റിലേക്കാണ് ഫ്രഞ്ച് കമ്പനി തങ്ങളുടെ അടുത്ത് മോഡലിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരെയാകും ഇത് മത്സരിക്കുക.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ടാറ്റ ആള്‍ട്രോസ് ഇവി

2020 ഓട്ടോ എക്സ്പോയില്‍, ടാറ്റ ആള്‍ട്രോസ് ഇവി ഒരു പ്രൊഡക്ഷന്‍ ഫോമില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ പകുതിയോടെ മോഡല്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇലക്ട്രിക് ഹാച്ച്ബാക്ക് ആദ്യം പരമാവധി 250 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും നെക്സോണ്‍ ഇവി (നെക്സോണ്‍ ഇവി മാക്സ്) പോലെയുള്ള ബാറ്ററികളും ഇലക്ട്രിക് മോട്ടോറുകളും ഉപയോഗിക്കുന്നതിനാല്‍ ഇതിന് കൂടുതല്‍ വാഗ്ദാനം ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

എംജി ഇലക്ട്രിക് ഹാച്ച്ബാക്ക്

കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയും ഇലക്ട്രിക് ഹാച്ച്ബാക്കും ഉള്‍പ്പെടുന്ന കുറച്ച് പുതിയ ഇവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ എംജി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഇന്ത്യയില്‍ എംജിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ അത് അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, വളരെ മത്സരാധിഷ്ഠിതമായ വിലയും ആകര്‍ഷകമായ ഡ്രൈവിംഗ് ശ്രേണിയും വാഹനത്തിന്റെ പ്രധാന ഹൈലൈറ്റായിരിക്കും. നിലവിൽ ഇലക്ട്രിക് വിഭാഗത്തിൽ ZS ഇവി എന്നൊരു മോഡലിനെ എംജി രാജ്യത്ത് വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
New gen alto to mg electric hatch find here some upcoming hatchbacks
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X