ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിലും അലയടിക്കുകയാണ് എസ്‌യുവി തരംഗം. വാര്യര് പറയുംപോലെ ഇത് അയാളുടെ കാലമല്ലേ.... രാവണ പ്രഭുവിലെ ഡയലോഗ് ഈ സന്ദർഭത്തിന് ചേരുകയും ചെയ്യും. 10 ലക്ഷം രൂപയുടെ ഓൺറോഡ് വിലയിൽ ഇന്ന് പല വ്യത്യസ്‌ത തരത്തിലുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ലഭിക്കുമ്പോൾ മിക്കവരും ഇത്തരം മോഡലുകളുടെ പിന്നാലെയാണ്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എങ്കിലും മൈലേജും വിലയും എല്ലാം കണക്കിലെടുക്കുമ്പോൾ ഒരു സാധാരണക്കാരൻ ഇന്നും ഒരു ഹാച്ച്ബാക്ക് മോഡലുകൾ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതു തന്നെ. ചെറിയ കാർ സെഗ്‌മെന്റിന് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് സാരം. വർഷങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് ഹാച്ച്ബാക്കുകളിൽ ഒന്നായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് കഴിഞ്ഞ ദിവസമാണ് മുഖംമിനുക്കി വിപണിയിലേക്ക് എത്തിയത്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഇന്നും ജനപ്രിയമായി നിരത്തിൽ ഓടുന്ന മാരുതി സുസുക്കി സ്വിഫ്റ്റിനെ പിടിക്കുക എന്നതാണ് ഗ്രാൻഡ് i10 നിയോസിന്റെ പ്രധാന അജണ്ഡ. അധികം വൈകാതെ തന്നെ കിടിലൻ മാറ്റവുമായി സ്വിഫ്റ്റ് വരുന്നതിനു ഒരുമുഴം മുമ്പേയാണ് ഹ്യുണ്ടായി പുതിയ പരിഷ്ക്കാരങ്ങളുമായി നിയോസിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ ഗ്രാൻഡ് i10 നിയോസ് അതിന്റെ പുതിയ അവതാരത്തിൽ സ്വിഫ്റ്റിനെ കീഴടക്കാൻ മാത്രം യോഗ്യനാണോ എന്ന് ഒന്നു നമുക്ക് പരിശോധിച്ചാലോ? ഇക്കൂട്ടത്തിൽ മിടുക്കൻ ആരാണെന്നും നമുക്കൊന്ന് നോക്കിക്കളയാം.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഗ്രാൻഡ് i10 നിയോസ് vs മാരുതി സുസുക്കി സ്വിഫ്റ്റ്: വില

ആദ്യം നമുക്ക് വിലയിൽ നിന്നും തന്നെ തുടങ്ങാം അല്ലേ. പുതിയ ഗ്രാൻഡ് i10 നിയോസിനെ നാല് വിശാലമായ വേരിയന്റുകളിലാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. എറ, മാഗ്‌ന, സ്‌പോർട്‌സ്, ആസ്ട്ര എന്നിങ്ങനെയാണ് ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

പെട്രോൾ, സിഎൻജി പതിപ്പുകളിൽ ലഭ്യമാകുന്ന ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 5.68 ലക്ഷം രൂപയാണ്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 8.46 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയും ചെയ്യും. അതേസമയം ഗ്രാൻഡ് i10 നിയോസിന്റെ സിഎൻജി പതിപ്പുകളുടെ എക്സ്ഷോറൂം വില 7.56 ലക്ഷം മുതൽ 8.11 ലക്ഷം വരെയാണ്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഹ്യുണ്ടായി ഹാച്ച്ബാക്കിനെ അപേക്ഷിച്ച് മാരുതി സുസുക്കി സ്വിഫ്റ്റിന് അൽപം വില കൂടുതലാണ്. 5.91 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് മാരുതിയുടെ കോംപാക്‌ട് ഹാച്ചിനായി മുടക്കേണ്ടി വരിക. അതേസമയം എജിഎസ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുള്ള ടോപ്പ് എൻഡ് ZXi പ്ലസ് വേരിയന്റിന് 8.71 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകണം.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

പെട്രോളിനൊപ്പം സിഎൻജി പതിപ്പുകളിലും സ്വിഫ്റ്റ് ലഭ്യമാണ്. ഇതിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിന് 7.77 ലക്ഷം മുതൽ 8.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ വില.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

വലിപ്പം

വലിപ്പത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായി ഹാച്ച്ബാക്കിന് 3,815 mm നീളവും 1,680 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസുമാണുള്ളത്. അതേസമയം പുതുതായി രൂപകൽപ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളുമായാണ് ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുന്നത്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, മാരുതി ഹാച്ച്ബാക്കിന് സമാനമായ വീൽബേസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ അൽപം പിന്നിലാണെന്നു വേണം പറയാൻ. സ്വിഫ്റ്റിന് 35 മില്ലീമീറ്റർ നീളവും 55 മില്ലീമീറ്റർ വീതിയും 10 mm ഉയരവും നിയോസിനേക്കാൾ കൂടുതലായുണ്ട്. സമാനമായ വീൽബേസ് ആയതിനാൽ ക്യാബിനിനുള്ളിൽ സമാനമായ സ്പേസാണ് ലഭിക്കുക.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഫീച്ചറുകൾ

മാരുതി സ്വിഫ്റ്റ് വലുപ്പത്തിന്റെ കാര്യത്തിൽ സമ്പന്നനാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് മുന്നിട്ടു നിൽക്കുന്നുവെന്നു വേണം പറയാൻ. പുതിയ നിയോസ് നിരവധി സവിശേഷതകളാൽ തുളുമ്പിയാണ് വിപണിയിൽ എത്തുന്നത്. അവയിൽ പലതും ഈ സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ആറ് വരെ എയർബാഗുകൾ, ഹിൽ അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ബർഗ്ലർ അലാറം എന്നിവയുൾപ്പെടെ 30 സുരക്ഷാ ഫീച്ചറുകൾ കാർ വാഗ്ദാനം ചെയ്യുന്നു.ഇൻ്റീരിയറിൽ പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഫോണുകൾക്കുള്ള ടൈപ്പ് സി ചാർജിംഗ് പോർട്ട്, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ് എന്നിവ പോലുള്ള പുതിയ സവിശേഷതകൾ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഈ സവിശേഷതകളും പുതിയ ഗ്രാൻഡ് i10 നിയോസിൽ വാഗ്ദാനം ചെയ്യുന്ന മറ്റു പലതും മാരുതി സുസുക്കി സ്വിഫ്റ്റിൽ ലഭ്യമല്ല എന്നതിനാൽ ഇക്കാര്യത്തിൽ വിജയി ഹ്യുണ്ടായി തന്നെയാണ്.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എഞ്ചിൻ

രണ്ട് ഹാച്ച്ബാക്കുകളും 1.2 ലിറ്റർ ശേഷിയുള്ള നാല് സിലിണ്ടർ എഞ്ചിനുമായാണ് നിരത്തിൽ കുതിക്കാൻ എത്തുന്നത്. ഗ്രാൻഡ് i10 നിയോസും സ്വിഫ്റ്റും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഒരേ പോലെയാണ് അണിനിരത്തുന്നത്. എന്നാൽ പവർ കണക്കുകളുടെ കാര്യത്തിൽ സ്വിഫ്റ്റിന് തന്നെയാണ് മുൻതൂക്കമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് 83 bhp വരെ പവർ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും സ്വിഫ്റ്റ് ഏകദേശം 7 bhp കരുത്തോളം കൂടുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പീക്ക് ടോർക്ക് ഔട്ട്പുട്ടിന്റെ കാര്യത്തിൽ രണ്ടും യഥാക്രമം 114 Nm, 113 Nm എന്നിവയ്ക്ക് തുല്യമാണ്. എന്നിരുന്നാലും ഡ്രൈവിംഗ് കൂടുതൽ രസകരം സ്വിഫ്റ്റിലാണെന്ന് നിസംശയം വാദിക്കാം.

Most Read Articles

Malayalam
English summary
New hyundai grand i10 nios facelift vs maruti swift comparison pricing features specs and engine
Story first published: Saturday, January 21, 2023, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X