ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ആഢംബര കാർ നിർമാതാക്കളായ ലാൻഡ് റോവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഡിഫെൻഡർ എസ്‌യുവിയുടെ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ലാൻഡ് റോവർ ഡിഫെൻഡർ മികച്ച ആക്ഷൻ സ്റ്റണ്ട് ചെയ്യുന്നതായി ഈ കാണിക്കുന്നു. ഡിഫെൻഡർ മോഡലിന്റെ നിരവധി വാഹനങ്ങൾ ഒരു കുന്നിൽ നിന്ന് ചാടുന്നതാണ് വീഡിയോയുടെ തുടക്കം.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ചാടുന്നതിനിടെ, ഒരു ലാൻഡ് റോവർ ഡിഫെൻഡർ പൂർണ്ണമായും തകിടം മറിയുകയും പിന്നീട് നേരെയാക്കുകയും വീണ്ടും ഓടാൻ തുടങ്ങുകയും ചെയ്യുന്നു. ജെയിംസ് ബോണ്ടിന്റെ അടുത്ത ചിത്രത്തിൽ ലാൻഡ് റോവർ ഡിഫെൻഡർ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കാനാണ് കമ്പനി ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

അതെ, വരാനിരിക്കുന്ന "ജെയിംസ് ബോണ്ട് 007- നോ ടൈം ടു ഡൈ" എന്ന സിനിമയിൽ ഈ കാർ ഉപയോഗിക്കുന്നു. സിനിമയിൽ, വളരെ അപകടകരവും അതിശയകരവുമായ സ്റ്റണ്ട് രംഗങ്ങൾ ഈ വാഹനം ഉപയോഗിച്ച് ചെയ്തിട്ടുണ്ട്, മാത്രമല്ല ഈ വീഡിയോയിലൂടെ കാറിന്റെ കരുത്ത് കാണിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ഈ വർഷം ആദ്യം ലാൻഡ് റോവർ തങ്ങളുടെ പുതിയ എസ്‌യുവിയായ ഡിഫെൻഡർ യുഎസ് വിപണിയിൽ അവതരിപ്പിച്ചു. 2020 -ൽ ഈ എസ്‌യുവി അന്താരാഷ്ട്ര വിപണിയിലും അവതരിപ്പിക്കും. കമ്പനിക്ക് ഇന്ത്യയിൽ ഈ കാർ ലോഞ്ച് ചെയ്യാനും പദ്ധതികളുണ്ട്.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

2020 ജൂൺ മാസത്തോടെ വാഹനം ഇന്ത്യയിൽ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യത്തെ ഡിഫെൻഡർ 110 ലോംഗ് വീൽ ബേസ് പതിപ്പാവും ഇന്ത്യൻ വിപണിയിൽ ഈ കാലയളവിൽ അവതരിപ്പിക്കുന്നത്. ചെറിയ, 90 വീൽ ബേസ് പതിപ്പ് ഡിഫെൻഡർ 2020 ഡിസംബറിൽ വിപണിയിലെത്തും.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

രാജ്യത്ത് ലാൻഡ് റോവർ ഡിഫെൻഡർ നാല് പതിപ്പുകളിൽ അവതരിപ്പിച്ചേക്കാം. നിരവധി ആധുനിക സവിശേഷതകളും ഉപകരണങ്ങളും എല്ലാ പതിപ്പുകളിലും കമ്പനി നൽകും.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

വ്യക്തമായ സൈറ്റ്, 360 ഡിഗ്രി ക്യാമറ, വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രീമിയം ലെതർ ക്യാബിൻ, ബ്ലൈൻഡ് സ്പോട്ട് അലേർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ഡിഫെൻഡറിനായി കമ്പനി ഒരു ആക്സസറീസ് പാക്കേജും കൊണ്ടുവരും. അർബൻ പായ്ക്കുകൾ, കൺട്രി പായ്ക്കുകൾ, അഡ്വഞ്ചർ പായ്ക്കുകൾ, എക്സ്പ്ലോറർ പായ്ക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ പായ്ക്കുകളെല്ലാം വ്യത്യസ്ത പരിതസ്ഥിതിയിൽ പ്രവർത്തിക്കാൻ കാറിനെ സഹായിക്കും.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവി സിംഗിൾ എഞ്ചിൻ ഓപ്ഷനിലാവും ലഭ്യമാവുന്നത്. 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ യൂണിറ്റായിരിക്കും, ഇത് 296 bhp കരുത്ത് ഉത്പാദിപ്പിക്കും. നാല്-വീൽ ഡ്രൈവ് ഓപ്ഷനുള്ള ഒരു ഓട്ടോമാറ്റിക് ഗിയർബോക്സാവും വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കുന്നത്.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫെൻഡർ 110 പതിപ്പിന് പ്രാരംഭ വില 90 ലക്ഷം രൂപയും ഡിഫെൻഡർ 90 ന് 70 ലക്ഷം രൂപയുമാരിക്കും എന്ന് പ്രതീക്ഷിക്കാം.

ജെയിംസ് ബോണ്ട് ചിത്രത്തിൽ സ്റ്റണ്ടുകൾ കാഴ്ച്ചവെച്ച് ലാൻഡ് റോവർ ഡിഫെൻഡർ; വീഡിയോ

ജീപ്പ് റാങ്‌ലർ, മെർസിഡീസ് ബെൻസ് G350d എന്നിവയ്ക്ക് കടുത്ത മത്സരം നൽകാൻ കഴിയുന്നവയാണ് ലാൻഡ് റോവർ ഡിഫെൻഡർ മോഡലുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
New Land Rover Defender performs flying stunts off road for new James Bond movie. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X