ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

പുതുക്കിയ മോട്ടോർ വാഹന നിയമങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ ഭേദഗതി നിയമം രാജ്യത്തുടനീളം വാഹനമോടിക്കുന്നവരിൽ വലിയ ആശങ്കയും, ആശയക്കുഴപ്പവുമാണ് സൃഷ്ടിക്കുന്നത്.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

എന്താണ് നിയമ ലംഘനമെന്നും, ഇവയ്ക്ക് എന്ത് പിഴ നൽകേണ്ടി വരും എന്നിവയെല്ലാം കൊണ്ട് ആകെ അസ്വസ്ഥരാണ് ജനങ്ങൾ. അതേസമയം, പുതിയ നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള തിരക്കിലാണ് പൊലീസുകാർ.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

അടുത്തിടെ ഇരുചക്രവാഹനമോടിക്കുമ്പോൾ വള്ളി ചെരിപ്പ് ധരിച്ചതിന് യാത്രക്കാരന് പിഴ ചുമത്തിയിരുന്നു. ഇതി ശേഷം ഇതാ അടുത്ത സംഭവം, തന്റെ ഷർട്ട് ബട്ടണുകൾ തുറന്നിട്ട് സ്ലിപ്പറുകൾ ധരിച്ച് വാഹനമോടിച്ച ഒരു ക്യാബ് ഡ്രൈവർക്ക് രാജസ്ഥാൻ പൊലീസുകാർ നൽകിയ മറ്റൊരു വിചിത്രമായ ചെലാനാണ് ഇപ്പോഴത്തെ സംസാര വിഷയം.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. സംസ്ഥാന തലസ്ഥാനത്തെ ട്രാഫിക് പൊലീസ് സഞ്ജയ് സർക്കിളിൽ ഒരു ടാക്സി ക്യാബ് കൈ കാണിച്ച് നിർത്തി.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ഡ്രൈവിങ് ലൈസൻസും മറ്റ് നിർബന്ധിത രേഖകളും പരിശോധിച്ച ശേഷം പോലീസുകാർ ഡ്രൈവർക്ക് 1,600 രൂപയുടെ ചെലാൻ നൽകി. കാറിന്റെ ഡ്രൈവർ സ്ലിപ്പറുകൾ ധരിച്ചിരുന്നതായും ഷർട്ട് ബട്ടണുകൾ തുറന്നിട്ടിരുന്നതായും ചെലാൻ രസീതിൽ പരാമർശിക്കുന്നു.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് അടുത്ത് സെപ്റ്റംബർ ആറിനാണ് സംഭവം. കാർ ഡ്രൈവർക്ക് സംഭവസ്ഥലത്ത് തന്നെ പിഴ ചുമത്തിയിരുന്നു. ഡ്രൈവർ ഇതിനകം തന്നെ പിഴ അടച്ചിട്ടുണ്ടോ അല്ലെങ്കിൽ കോടതിയിൽ പിഴയെ ചോദ്യം ചെയ്യുമോ എന്നതിനെക്കുറിച്ച് അറിവൊന്നുമില്ല.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

സംഭവം നടക്കുമ്പോൾ ക്യാബ് ഡ്രൈവർ ഡ്യൂട്ടിയിലായിരുന്നു. ഇന്ത്യയിൽ, ഡ്യൂട്ടിയിലുള്ള ക്യാബ് ഡ്രൈവർമാർ ഡ്രസ് കോഡ് പാലിക്കണം എന്ന നിയമം കാലങ്ങൾക്ക് മുമ്പേ നടപ്പിലാക്കിയതാണ്.

Most Read: പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ക്യാബ് ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്നും ഐഡി കാർഡുകൾ ഇടണമെന്നും വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

Most Read: ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ഥ യൂണിഫോം കോഡാണ്. രാജസ്ഥാനിൽ, ക്യാബ് ഡ്രൈവർമാർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ നീല ഷർട്ടും പാന്റും ധരിക്കേണ്ടതാണ്. കൂടാതെ, കാലുകൾ മറയ്ക്കുന്ന ഷൂസുകളും ക്യാബ് ഡ്രൈവർ ധരിക്കേണ്ടതുണ്ട്.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ക്യാബ് ഡ്രൈവർമാർക്ക് ഒരു യൂണിഫോം ഉണ്ടെങ്കിലും സ്വകാര്യ കാർ ഡ്രൈവർമാർക്കായി നിയമാവലിയിൽ അത്തരം പരാമർശങ്ങളൊന്നുമില്ല. അതേസമയം, ഇരുചക്ര വാഹന യാത്രികർക്ക് സ്ലിപ്പർ ധരിച്ച് വാഹനമോടിക്കാൻ കഴിയില്ല.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ഇത്തരത്തിൽ വാഹനമോടിച്ചാൽ നിയമപ്രകാരം ബൈക്ക് ഓടിക്കുന്നയാൾക്ക് 1,000 രൂപ വരെ പിഴ ഈടാക്കാം. ഇവ ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമത്തിൽ അവതരിപ്പിച്ച പുതിയ നിയമങ്ങളല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ക്യാബ് ഡ്രൈവറിന്റെ യൂണിഫോമിനെക്കുറിച്ചും മോട്ടോർ സൈക്കിളുകളിൽ സ്ലിപ്പറുകൾ ധരിക്കുന്നതിനെപ്പറ്റിയുമുള്ള നിയമം നിലവിൽ വന്നിട്ട് നിരവധി വർഷങ്ങളായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസുകാർ ഇവ അടുത്തിടെയാണ് നടപ്പാക്കാൻ തുടങ്ങിയത് എന്നുമാത്രം.

ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ഉയർന്ന പിഴ തുക കാരണം പുതിയ എംവി നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. പകരം, കുറഞ്ഞ പിഴകളോടെ പുതിയ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Source: The Loksatta

Most Read Articles

Malayalam
English summary
Cab driver penalized Rs 1600 for not wearing shirt button. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X