വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച മോട്ടോര്‍ വാഹന നിയമ ഭേതഗതി ബില്ല് ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് അനുശാസിക്കുന്നത്. ചട്ടങ്ങള്‍ തെറ്റിച്ചാല്‍ ഈടാക്കുന്ന പിഴയുടെ സംഖ്യയും പതിന്‍മടങ്ങായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഡല്‍ഹി സ്വദേശിക്ക് പിഴ അടക്കേണ്ടി വന്നത് 23,000 രൂപയാണ്. തിങ്കളാഴ്ച്ച ഗുരുഗ്രാമിലാണ് സംഭവം നടന്നത്.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

കിഴക്കന്‍ ഡെല്‍ഹിയിലെ ഗീത കോളനി നിവാസിയായ ദിനേശ് മദന്റെ ആക്ടിവ ഗുരുഗ്രാം പൊലീസ് പിടികൂടുകയും പുതിയ നിയമാവലി പ്രകാരം പിഴ ഈടാക്കുകയായിരുന്നു.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

വാഹനത്തിന് ആവശ്യമായ രജിസ്റ്റ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, എന്നീ പ്രാധമിക രേഖകള്‍ ഒന്നും തന്നെയില്ലാതെയാണ് മദനെ പൊലീസ് ചെക്കിങ്ങില്‍ പിടിച്ചത്. ഇയാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കുന്നു.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

എന്നാല്‍ താന്‍ ഡല്‍ഹി സ്വദേശിയാണെന്നും, വാഹനത്തിന്റെ രേഖകള്‍ 15 മിനിറ്റിനുള്ളില്‍ ഹാജരാക്കാമെന്നും അറിയിച്ചെങ്കിലും പൊലീസ് പിഴ എഴുതുകയായിരുന്ന് എന്ന് ദിനേശ് മദന്‍ പറയുന്നു.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

ഡ്രൈവിങ് ലൈസന്‍സ് കവശമില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാത്തതിന് 5000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപ, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 10,000 രൂപ, ഹെല്‍മെറ്റ് വയ്ക്കാത്തതിന് 1000 രൂപ എന്നിങ്ങനെ എല്ലാം ചേര്‍ത്ത് 23,000 രൂപയുടെ പിഴയാണ് പൊലീസ് ചുമത്തിയത്.

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

ഇതിന് സമാനമായി ചെവ്വാഴ്ച്ച ഗുരുഗ്രാമിലെ ജകംപുര നിവാസിയായ അമിത്തിനും പൊലീസ് പിഴ ചുമത്തി. തന്റെ സുഹൃത്തിനേയും കൂടെ കൂട്ടി യാത്ര ചെയ്ത അമിത്തിന് പിന്‍ യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 1000 രൂപ അധികവും ചേര്‍ത്ത് 24,000 രൂപ പിഴയാണ് ലഭിച്ചത്.

Most Read: ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

മദന്റെ വാഹനത്തിന് നിലവില്‍ വിപണിയില്‍ 15,000 രൂപമാത്രമാണ് വിലയുള്ളത്. എന്നാല്‍ കിട്ടിയ പിഴയുടെ തുകയോ അതിലുമേറേ. ഇത്ര ബീമമായ തുകയടച്ച് സ്‌കൂട്ടര്‍ തിരികെയെടുക്കാന്‍ ഉദ്ദേശമില്ലെന്ന് ദിനേശ് മദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പിഴയുടെ ഭീമമായ തുകയില്‍ അല്‍പ്പം ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിനേഷ് മദനും, അമിത്തും. എന്നാല്‍ ഇനി ഒരിക്കലും ഹെല്‍മെറ്റ് ഇല്ലാതെയും, രേഖകള്‍ കൂടാതെയും വാഹനം ഓടിക്കില്ല എന്ന് ഇരുവരും പറഞ്ഞു.

Most Read: ഉദയ്പുര്‍ രാജകുമാരന് ഥാര്‍ 700 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

സെപ്തംബര്‍ 1 -ന് മുമ്പായിരുന്നെങ്കില്‍ 2,700 രൂപയില്‍ പിഴയുടെ തുക ഒതുങ്ങുമായിരുന്നു. ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ സുരക്ഷിതവുമാക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നേതൃത്ത്വത്തില്‍ പാര്‍ലമെന്‍രിലെ ഇരു സഭകളിലും ചര്‍ച്ച ചെയ്ത് മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേതഗതി വരുത്തിയത്.

Most Read: കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

എന്നാല്‍ കുത്തനെ വര്‍ദ്ധിപ്പിച്ച പിഴകളുടെ തുകയ്ക്ക് എതിരാണ് പല സംസ്ഥാനങ്ങളും. പഞ്ചാബ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നിവയടക്കം നിരവധി സംസ്ഥാനങ്ങള്‍ ഈ നടപടി പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
New motor vehicle act Gurugram police fines delhi scooter rider Rs. 23000 for traffic violations. Read more Malayalam.
Story first published: Wednesday, September 4, 2019, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X