മിന്നല്‍' വന്ദേ ഭാരത്; ഇന്ത്യയിലെ വേഗമേറിയ ട്രെയിൻ ആകാൻ വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പ്

ഇന്ന് ട്രെയിന്‍ യാത്രക്കാര്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രമായ തീവണ്ടി ഏതെന്ന് ചോദിച്ചാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നായിരിക്കും പലരുടെയും ഉത്തരം. ദക്ഷിണേന്ത്യയില്‍ ചെന്നൈ-മൈസൂര്‍ റൂട്ടില്‍ കൂടി വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചതോടെ ഈ സെമി ഹൈസ്പീഡ് ട്രെയിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചിരുന്നു.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പര്‍ പതിപ്പ് വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. ഏറ്റവും പുതിയ വാര്‍ത്തയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ പതിപ്പിന്് 220 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് ട്രെയിനുകളുടെ ചെയര്‍ കാര്‍ പതിപ്പിനേക്കാള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൂടുതലാകും ഇതിന്. റെയില്‍വേ യാത്രക്കാരുടെ ആകര്‍ഷണ കേന്ദ്രമായി മാറിയ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മിന്നല്‍ വന്ദേ ഭാരത്; ഇന്ത്യയിലെ വേഗമേറിയ ട്രെയിൻ ആകാൻ വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പ്

വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനര്‍ത്ഥം ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹി-മീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്സ്പ്രസിന് പകരക്കാരായി വരും.

മിന്നല്‍ വന്ദേ ഭാരത്; ഇന്ത്യയിലെ വേഗമേറിയ ട്രെയിൻ ആകാൻ വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പ്

വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ ചുണ്ടിക്കാട്ടി. 400 വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി റെയില്‍വേ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കും. ഇത്തരം ട്രെയിനുകളുടെ ആദ്യഭാഗങ്ങളില്‍ ചിലത് തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പുകളാകാം. നാല് പ്രമുഖ ആഭ്യന്തര, വിദേശ കമ്പനികള്‍ ഉല്‍പ്പാദനത്തിനായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം, ആദ്യത്തെ 200 വന്ദേ ഭാരത് ട്രെയിനുകളില്‍ ശതാബ്ദി എക്സ്പ്രസിന് സമാനമായുള്ള സീറ്റ് ക്രമീകരണം ഉണ്ടായിരിക്കും.

ഇത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്യും. ഈ ട്രെയിനുകള്‍ സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.'രണ്ടാം ഘട്ടത്തില്‍ 200 വന്ദേ ഭാരത് ട്രെയിനുകള്‍ സ്ലീപ്പര്‍ ആകും. അവ അലൂമിനിയം കൊണ്ട് നിര്‍മ്മിക്കും. സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകളുടെ രണ്ടാം പതിപ്പ് മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ ഓടും. ഇതിനായി ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, സിഗ്‌നല്‍ സംവിധാനം, പാലങ്ങള്‍ ഉറപ്പിക്കല്‍, ഫെന്‍സിങ് എന്നിവ നടത്തിവരുന്നു' ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഇതുകൂടാതെ 1,800 കോടി രൂപ ചെലവില്‍ രണ്ട് റെയില്‍വേ റൂട്ടുകളിലും ആന്റി-കൊളിഷന്‍ സാങ്കേതിക കവചം സ്ഥാപിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടിലെ ചെന്നൈയിലെ ഐസിഎഫ്, മഹാരാഷ്ട്രയിലെ ലാത്തൂര്‍ റെയില്‍ ഫാക്ടറി, ഹരിയാനയിലെ സോനേപത് എന്നിവിടങ്ങളില്‍ 400 ട്രെയിനുകള്‍ നിര്‍മ്മിക്കും' ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ലീപ്പര്‍ ക്ലാസിനായി മാത്രം രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് ട്രെയിനുകളുടെ 200 പുതിയ റേക്കുകള്‍ നിര്‍മ്മിക്കുന്നതിന് 2022 ഡിസംബറിലാണ് റെയില്‍വേ മന്ത്രാലയം ടെന്‍ഡര്‍ നല്‍കിയത്.

24 മുതല്‍ 30 മാസം വരെ പ്രവര്‍ത്തന സമയമുള്ള പ്രവര്‍ത്തിക്ക് 26,000 കോടി രൂപയായിരുന്നു ടെന്‍ഡര്‍. BHEL, BML, മേധ, RVNL, അല്‍സ്‌റ്റോം ഇന്ത്യ എന്നീ അഞ്ച് പ്രമുഖ കമ്പനികള്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ തലമുറ റേക്കുകളുടെ ടെന്‍ഡര്‍ പിടിക്കാനായി രംഗത്തെത്തിയിരുന്നു. വന്ദേ ഭാരതിന്റെ ഈ സ്ലീപ്പര്‍ പതിപ്പ് യാത്രക്കാര്‍ക്ക് വിവരങ്ങളും വിനോദവും പകരുന്നതിനായി വൈ-ഫൈ സൗകര്യവും എല്‍ഇഡി സ്‌ക്രീനുകളും സജ്ജീകരിക്കും. കൂടാതെ, യാത്ര സുരക്ഷിതവും കൂടുതല്‍ സുഖകരവുമാക്കാന്‍ ഫോട്ടോ-കാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കും.

Most Read Articles

Malayalam
English summary
New sleeper vande bharat designed to travel at 220 km h speed to become fastest train in india
Story first published: Saturday, January 21, 2023, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X