6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

മുംബൈ-ഗാന്ധി നഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് 6 ദിവസത്തിനുള്ളില്‍ അപകടത്തില്‍ പെട്ടിരുന്നു. ട്രെയിനിന്റെ നിര്‍മാണ നിലവാരത്തെ കുറിച്ച് ചിലര്‍ വിമര്‍ശനവും ഉന്നയിച്ചു. ഈ ട്രെയിന്‍ അപകടത്തിന്റെ കാരണവും അത് ട്രെയിനില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നുമാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

മുംബൈ സെന്‍ട്രലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ച (06-10-2022) രാവിലെ 11.15ന് വാധ്വ-മണി നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് ട്രാക്കില്‍ കയറിയ എരുമകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തിന് പിന്നാലെ ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

6 ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശി ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. മള്‍ട്ടിഫെസിലിറ്റികളുടളള ഈ സെമി-ഹൈസ്പീഡ് ട്രെയിന്‍ സുരക്ഷിതമാണെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രെയിന്‍ അപകടത്തില്‍ പെട്ടത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

'ട്രെയിന്‍ മുംബൈയ്ക്കും ഗാന്ധിനഗറിനും ഇടയില്‍ സഞ്ചരിക്കുമ്പോള്‍ 3-4 എരുമകള്‍ ട്രാക്കിന് കുറുകെ വന്നു. ട്രെയിന്‍ അതിവേഗം വരുന്നതിനാല്‍ ഡ്രൈവര്‍ക്ക് അവയെ ഇടിക്കുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. എല്ലാ എരുമകളും അപകടത്തില്‍ ചത്തു. എഫ്.ആര്‍.പി മെറ്റീരിയലില്‍ നിര്‍മ്മിച്ച ലോക്കോമോട്ടീവിന്റെ മുന്‍ഭാഗം മാത്രമാണ് തകര്‍ന്നത്' പശ്ചിമ റെയില്‍വേ വിശദീകരിച്ചു.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

എന്നാല്‍ അപകടം ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല. ട്രെയിന്‍ നിര്‍ത്തി തകര്‍ന്ന എഫ്ആര്‍പി സാമഗ്രികള്‍ നീക്കം ചെയ്ത് 8 മിനിറ്റിനുള്ളില്‍ അവിടെ നിന്ന് പുറപ്പെട്ട് കൃത്യസമയത്ത് ഗാന്ധി നഗറിലെത്തി. അപകടത്തില്‍ ട്രെയിനിനോ യാത്രക്കാര്‍ക്കോ മറ്റാര്‍ക്കും തന്നെ പരിക്കുകളോ മറ്റോ ഇല്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

തീവണ്ടി 140 കി.മീ വേഗതയില്‍ പായുമ്പോഴാണ് ഈ അപകടമുണ്ടായത്. ഇതൊരു സെമി-ഹൈ സ്പീഡ് ട്രെയിനായതിനാല്‍, പുറപ്പെട്ട് 120 സെക്കന്‍ഡിനുള്ളില്‍ 140 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഈ വേഗതയില്‍ ഒരു ട്രെയിനിനും അപകടം ഒഴിവാക്കാനാവില്ല. ഇതുകാരണമാണ് റെയില്‍വേ ട്രാക്കുകള്‍ സംരക്ഷിത മേഖലയാക്കുന്നത്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

ഇത്രയും വലിയ അപകടം ഉണ്ടായിട്ടും മുന്‍വശത്തെ എഫ്ആര്‍പി സാമഗ്രികള്‍ മാത്രമാണ് കേടായതെന്നത് ഈ ട്രെയിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്നു. പഴയ തരം ലോക്കോമോട്ടീവുകളില്‍ പോലും ഇത്തരം അപകടങ്ങള്‍ സംഭവിച്ചാല്‍ ലോക്കോമോട്ടീവിന് കേടുപാടുകള്‍ ഉണ്ടാകുമായിരുന്നില്ല.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

എന്നാല്‍ ഈ ട്രെയിനിന്റെ എഞ്ചിന് എയറോഡൈനാമിക്‌സിനായി എഫ്ആര്‍പി മെറ്റീരിയലില്‍ നിര്‍മ്മിച്ച മുന്‍ഭാഗമാണുള്ളത്. എഫ്ആര്‍പി എന്നത് ഫൈബര്‍ റൈന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്ക് എന്നതിനെ സൂചിപ്പിക്കുന്നു. ഇത് അത്ര ശക്തമായ ഒരു ഉല്‍പ്പന്നമല്ല.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

അതിവേഗം ട്രെയിനായതിനാല്‍ ഭാരം പരമാവധി കുറയ്ക്കാനാണ് പുറംഭാഗം മുഴുവന്‍ എഫ്ആര്‍പി മെറ്റീരിയലില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഭാരം കുറവാണ്. അതിനാല്‍ നല്ല വേഗത ലഭിക്കുന്നു. എന്നാല്‍ ഈ അപകടത്തിന്റെ പേരില്‍ ട്രെയിനിന്റെ ഗുണനിലവാരത്തില്‍ സംശയിക്കേണ്ട കാര്യമില്ല.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പായുമ്പോള്‍ എരുമകളെ പാളത്തില്‍ കണ്ട ഉടനെ ലോക്കോപൈലറ്റിന് ബ്രേക്ക് ഇടാന്‍ തോന്നിയിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. ഇത്രയും വേഗതയില്‍ വരുമ്പോള്‍ സഡന്‍ ബ്രേക്കിട്ടാല്‍ ട്രെയിന്‍ പാളം തെറ്റാന്‍ സാധ്യതയുണ്ട്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

അതിനാല്‍ എരുമകളെ ഇടിക്കുകയല്ലാതെ ലോക്കോ പൈലറ്റിന് മറ്റ് മാര്‍ഗമില്ലായിരുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കാലികളെ റെയില്‍വേ ട്രാക്കിന് സമീപം അഴിച്ച് വിടുന്നത് നിയന്ത്രിക്കാന്‍ സമീപവാസികളോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്് 6 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് മുംബൈ സെന്‍ട്രലില്‍ നിന്ന് ഗാന്ധി നഗറിലെത്തും. ഇതിനിടയില്‍ സൂറത്ത്, വഡോദര, അഹമ്മദാബാദ് സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുന്നത്.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

ഈ ട്രെയിനില്‍ രണ്ട് തരം കോച്ചുകളാണ് ഉള്ളത്. ഒരാള്‍ക്ക് 2,505 രൂപ ഈടാക്കുന്ന എക്സിക്യൂട്ടീവ് സീറ്റ് കാര്‍ ആണ് ഒന്ന്. പിന്നെ 1,385 രൂപ നിരക്കിലുള്ള ചെയര്‍ കാര്‍ ബോക്‌സ്. ആകെ 16 കോച്ചുകളുള്ള ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോച്ച് കണ്‍ട്രോള്‍ മാനേജ്മെന്റ് ടീം ഡ്യൂട്ടിയിലുണ്ടാകും.

6-ാം ദിവസം അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; 'സോപ്പ് പെട്ടി' വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

ഓരോ യാത്രക്കാരുമായും ബന്ധിപ്പിച്ചിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലേതുപോലെ ബയോ വാക്വം ടോയ്ലറ്റ് സൗകര്യം ഈ ട്രെയിനിലും ഉണ്ട്. വികലാംഗര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്ധരായവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലാണ് സീറ്റ് നമ്പര്‍ നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
New vande bharat express met with an accident after buffaloes came on railway line
Story first published: Friday, October 7, 2022, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X