ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

ദേശീയപാതകളിലുടനീളം ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (LMO) വഹിക്കുന്ന ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍ ഇത്തരം വാഹനങ്ങളുടെ തടസ്സമില്ലാത്ത ചലനം ഉറപ്പാക്കുന്നതിന് അത്തരം വാഹനങ്ങള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

NHAI അതിന്റെ കരാറുകാരുടെ ശൃംഖലയുടെ സഹായത്തോടെ പ്രഷര്‍ സ്വിംഗ് അഡോര്‍പ്ഷന്‍ (PSA) ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഇരത്തിലൊരു പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.

MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

കൊവിഡ്-19 മഹാമാരി മൂലം രാജ്യത്തുടനീളം അഭൂതപൂര്‍വമായ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം കണക്കിലെടുത്ത്, ദ്രാവക മെഡിക്കല്‍ ഓക്‌സിജന്‍ വഹിക്കുന്ന കണ്ടെയ്‌നറുകള്‍ മറ്റ് അടിയന്തിര വാഹനങ്ങളായ ആംബുലന്‍സുകള്‍ക്ക് തുല്യമായി രണ്ട് മാസത്തേക്ക് അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവുകള്‍ വരുന്നതുവരെ പരിഗണിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു.

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

ടോള്‍ പ്ലാസയില്‍ ഉപയോക്തൃ ഫീസ് അടയ്ക്കുന്നത് ഒഴിവാക്കുന്നത് ദേശീയപാതകളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ വേഗത്തിലുള്ള ചലനം ഉറപ്പാക്കുമെന്ന് NHAI പറഞ്ഞു.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

ഫാസ്ടാഗ് നടപ്പിലാക്കിയതിന് ശേഷം ടോള്‍ പ്ലാസകളില്‍ കാത്തിരിപ്പ് കാലയളവ് കുറഞ്ഞിട്ടുണ്ടെങ്കിലും, മെഡിക്കല്‍ ഓക്‌സിജന്റെ വേഗത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഗതാഗതത്തിനായി NHAI ഇതിനകം തന്നെ അത്തരം വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടിരിക്കുകയാണ്.

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

കൊവിഡ്-19 മഹാമാരി രാജ്യത്തുടനീളം മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം സൃഷ്ടിച്ചു. നിലവിലെ മെഡിക്കല്‍ പ്രതിസന്ധിയില്‍, ആശുപത്രികളിലേക്കും മെഡിക്കല്‍ സെന്ററുകളിലേക്കും മെഡിക്കല്‍ ഓക്‌സിജന്‍ യഥാസമയം വിതരണം ചെയ്യുന്നത് കൊവിഡ് ബാധിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പരമപ്രധാനമാണ്.

MOST READ: ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള സര്‍ക്കാര്‍, സ്വകാര്യ ശ്രമങ്ങളെ സഹായിക്കാന്‍ എന്‍എഎഎഐ അതിന്റെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റ് പങ്കാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 581 PSA ഓക്‌സിജന്‍ പ്ലാന്റുകളുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ ആഴ്ച ആദ്യം NHAI തീരുമാനിച്ചു.

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

സ്ഥലം ലഭിച്ച് 15 ദിവസത്തിനകം ജില്ലകളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. NHAI അതിന്റെ പ്രോജക്റ്റുകളുടെ കരാറുകാരെ സൈറ്റുകള്‍ക്ക് സമീപം വേഗത്തില്‍ നടപ്പിലാക്കുന്നതിനായി വിന്യസിക്കും. ഓക്‌സിജന്‍ പ്ലാന്റുകളുടെ സൈറ്റുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരിച്ചറിയണം, അവ ജില്ലാ ആശുപത്രികള്‍ക്ക് സമീപമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

AIS140 അനുസരിച്ച് എല്ലാ കണ്ടെയ്നറുകളും ടാങ്കറുകളും ഓക്സിജന്‍ വഹിക്കുന്ന വാഹനങ്ങളും വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ (VLT) ഉപകരണങ്ങള്‍ ഘടിപ്പിക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) നേരത്തെ അറിയിച്ചിരുന്നു.

ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

ഈ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതുവഴി ഓക്സിജന്‍ ടാങ്കറുകളുടെ ശരിയായ നിരീക്ഷണവും സംരക്ഷണവും ഉറപ്പുവരുത്തും, കൂടാതെ വഴിതിരിച്ചുവിടലോ കാലതാമസമോ ഇല്ലെന്ന് ഉറപ്പാക്കുമെന്നും MoRTH വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
NHAI Exempts Oxygen Tankers From Paying Toll Charges On National Highways, Find Here All Details. Read in Malayalam.
Story first published: Monday, May 10, 2021, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X