പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാലഹരണപ്പെട്ട വാഹനങ്ങൾ നിരത്തുകളിൽ നിന്നും നീക്കുക എന്ന ലക്ഷ്യത്തോടെയൊണ് പുതിയ നയം നടപ്പിലാക്കുന്നത്.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

അതേസമയം വാഹനമേഖലയിലെ വളർച്ചക്കായി പുതിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും സ്ക്രാപ്പേജ് നയം പ്രഖ്യാപിക്കുന്നതിലൂടെ ഉന്നംവെക്കുന്നുണ്ട്. പോളിസി ഈ വർഷാവസാനം ആരംഭിക്കാനാണ് സാധ്യത.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

സ്ക്രാപ്പ് സെന്ററുകൾ, വാഹന വ്യവസായം, ഘടക വ്യവസായങ്ങൾ എന്നീ മേഖലകളെ ഈ നയം ഏറെ ഗുണകരമായി സ്വാധീനിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയിൽ 51 ലക്ഷം വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളും നിരത്തിലുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

MOST READ: ഏപ്രിൽ മാസം ഇന്ത്യൻ വിപണിയിലെത്തുന്ന പുത്തൻ എസ്‌യുവികൾ

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

എന്നാൽ ഇവയ്ക്കൊന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അനുയോജ്യമായ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനങ്ങൾ 10-12 മടങ്ങ് കൂടുതൽ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷയ്ക്ക് അപകടമാണെന്നും മന്ത്രി പറഞ്ഞു.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റിനെതിരെ പുതിയ വാഹനം വിൽക്കുമ്പോൾ എല്ലാ വാഹന നിർമാതാക്കൾക്കും അഞ്ച് ശതമാനം കിഴിവ് നൽകാൻ ഉപദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. വരാനിരിക്കുന്ന വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തിന് ഒരു വിൻ-വിൻ നിർദ്ദേശമാകുമെന്നും ഇത് ഘടകങ്ങളുടെ വില കുറയ്ക്കുമെന്നുമാണ് കരുതുന്നത്.

MOST READ: പരിഷ്കരിച്ച 2022 സ്റ്റിംഗർ സ്പോർട്സ് സെഡാൻ അവതരിപ്പിച്ച് കിയ

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

പഴയ വാഹനങ്ങൾ റദ്ദാക്കുന്നതോടെ പുതിയ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തുമെന്നും ഇത് വാഹനമേഖലയെ ഉയർത്തുമെന്നുമാണ് കേന്ദ്രത്തിന്റെ വിശ്വാസം. അതോടൊപ്പം കൂടുതൽ ജിഎസ്ടി നേടാൻ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഈ നീക്കം സഹായിക്കുമെന്നും ഗഡ്കരി വ്യക്തമാക്കുന്നുണ്ട്.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

കേന്ദ്രത്തിന്റെ നിർദ്ദേശത്തിന് പുറമെ പഴയ വാഹനം ഒഴിവാക്കുന്നതിനായി സംസ്ഥാനങ്ങൾക്കും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും റോഡ് ടാക്സിലും കിഴിവ് നൽകാമെന്നും ഗഡ്കരി പറയുന്നു. കഴിഞ്ഞ മാസം ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടുവെച്ച പുതിയ നയം എല്ലാ സ്വകാര്യ വാഹനങ്ങളെയും 20 വർഷത്തിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും.

MOST READ: റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

വാണിജ്യ വാഹനങ്ങൾക്ക് ഇത് 15 വർഷമാണ്. കാലാവധി പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ആദ്യം വിധേയമാക്കണം. ഇതിനായി ഓട്ടോമാറ്റിക് സൗകര്യങ്ങളുള്ള ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം കേന്ദ്രം സ്ഥാപിക്കും. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമായിരിക്കും വാഹനം പൊളിക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളുക.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

ഫിറ്റ്‌നസ് ടെസ്റ്റില്‍ വാഹനം മൂന്നിലേറെ പ്രാവശ്യം പരാജയപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കും. എന്തായാലും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൊണ്ടുനടക്കുന്നത് ചെലവേറിയ കാര്യമായി മാറും.

പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഇപ്പോഴുള്ളതിന്റെ 62 മടങ്ങായാകും ഉയരുക. പഴയ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്കും എട്ടു മടങ്ങ് കൂടും. അതോടൊപ്പം ഇപ്പോഴുള്ള റോഡ് നികുതിക്ക് പുറമെ സംസ്ഥാനങ്ങള്‍ ഹരിത നികുതിയും ഒടുക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Nitin Gadkari Announced The Much Awaited Vehicle Scrappage Policy. Read in Malayalam
Story first published: Thursday, March 18, 2021, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X