വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

കഴിഞ്ഞ മാസം ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയ വാര്‍ത്ത നാം വായിച്ചിരുന്നു. ചൈനക്കും യുഎസിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറേഴ്‌സ് (SIAM) ഡേറ്റ പ്രകാരം 2022 ജനുവരിക്കും നവംബറിനും ഇടയില്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളിലായി 4.13 ദശലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു.

വാഹന വിപണിക്ക് ഉണര്‍വേകുന്ന തരത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിലും പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കാര്‍ നിര്‍മാതാക്കളെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നോട്ടിഫൈഡ് ടെസ്റ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഇനി കസ്റ്റംസ് തീരുവ നല്‍കേണ്ടതില്ല എന്നതാണ് വാര്‍ത്ത. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

ടെസ്റ്റിംഗിന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഇത്തരം കാറുകള്‍ക്ക് നിലവില്‍ 252 ശതമാനം കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ഈ ഒരു പ്രഖ്യാപനത്തോടെ രാജ്യത്തെ ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആഗോള വാഹനഭീമന്‍മാര്‍ മുന്നിട്ടിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്.

'ഈ നീക്കത്തോടെ രാജ്യത്ത് കൊണ്ടുവരുന്ന വിദേശ കാറുകള്‍ക്ക് വിജയകരമായി ടെസ്റ്റിംഗും സര്‍ട്ടിഫിക്കേഷനും നല്‍കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. തീരുവ ഇളവ് നല്‍കുന്നതോടെ യുകെ, ജര്‍മനി, ചൈന, തായ്വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിപണികള്‍ക്കെതിരെ ഇന്ത്യക്ക് മികച്ച മത്സരം കാഴ്ചവെക്കാനാകും' മന്ത്രി പറഞ്ഞു. മനേസറില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ഓട്ടോമോട്ടീവ് ടെക്നോളജി (iCAT) സംഘടിപ്പിച്ച 'ടുവാര്‍ഡ്‌സ് പഞ്ചാമൃത' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മഹേന്ദ്ര നാഥ് പാണ്ഡേ.

വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

ഹൈഡ്രജന്‍, എഥനോള്‍, ബയോഡീസല്‍, ഗ്യാസ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നീ അഞ്ച് 'ക്ലീന്‍' ഇന്ധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാമൃത ദര്‍ശനത്തിലൂന്നിയാണ് ഏകദിന കോണ്‍ഫറന്‍സും പ്രദര്‍ശനവും സംഘടിപ്പിച്ചത്.

സര്‍ക്കാറിന്റെ നാഷനല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് ആന്‍ഡ് ആര്‍ ആന്‍ഡ് ഡി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിന് (NATRIP) കീഴില്‍ രാജ്യത്ത് നാല് വാഹന പരിശോധനാ കേന്ദ്രങ്ങളുണ്ട്. അതായത് മനേസറിലെ ഐസിഎടി (ICAT), പൂനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI), ഒറഗഡത്തിലെ ഗ്ലോബല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് സെന്റര്‍ (GARC), പിതാംപൂരിലെ നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്ക് (NATRAX) എന്നിവയാണവ.

വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

ലോകത്ത് ജര്‍മ്മനി, ചൈന, ജപ്പാന്‍, തായ്വാന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിങ്ങനെ മറ്റ് അഞ്ച് രാജ്യങ്ങളില്‍ മാത്രമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്‍ സുരക്ഷാ പരിശോധനാ സൗകര്യമുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇറാന്‍, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും മറ്റ് കമ്പനികളും ഇന്ത്യയില്‍ കാര്‍ ടെസ്റ്റിംഗില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗ്ലോബല്‍ കാര്‍ ടെസ്റ്റിംഗ് സെന്ററിന്റെ കേന്ദ്രമായി മാറാന്‍ രാജ്യത്തിന് വളരെ മികച്ച അവസരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യന്‍ വാഹന വിപണിയെ വളര്‍ത്തുമെന്നാണ് സൂചന. നിക്കി ഏഷ്യയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞത് 4.25 ദശലക്ഷം യൂണിറ്റുകളായിരുന്നു. ജപ്പാന്റെ (4.2 ദശലക്ഷം) വില്‍പ്പന കണക്കുകളെ ഇന്ത്യ പിന്നിലാക്കുകയായിരുന്നു. ടെസ്റ്റിംഗിനായി തീരുവ ഒഴിവാക്കിയ നടപടിയിലൂടെ കൂടുതല്‍ വാഹന നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണ്. ജപ്പാന്‍ ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെയും ജപ്പാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ അസോസിയേഷന്റെയും കണക്കുകള്‍ പ്രകാരം ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 4.20 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജപ്പാനില്‍ വാഹന വില്‍പ്പന 5.6 ശതമാനം കുറയുകയായിരുന്നു. പുതുവര്‍ഷത്തില്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചതിനാല്‍ കാര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ സ്‌റ്റോക്കുകള്‍ ഷോറൂമുകളില്‍ എത്തിച്ചത് ഇന്ത്യന്‍ വിപണിക്ക് ഗുണമായി. ഇതോടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 2022 ല്‍ 23 ശതമാനം ഉയര്‍ന്ന് 3.793 ദശലക്ഷം യൂണിറ്റിലെത്തി. 2022 ഡിസംബറില്‍ കാര്‍ നിര്‍മാതാക്കള്‍ മികച്ച വര്‍ഷാവസാന ഓഫറുകള്‍ നല്‍കിയതും ഉപഭോക്താക്കളെ ആകര്‍ഷിച്ചത് വില്‍പ്പന കൂടാന്‍ ഇടയാക്കി.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുതിയ കാര്‍ വില്‍പ്പനയുടെ ഭൂരിഭാഗവും ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ലെന്ന് നിക്കി ഏഷ്യ ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
English summary
No customs duty for cars imported to india for testing purposes says central government
Story first published: Monday, February 6, 2023, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X