Just In
- 1 hr ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 1 hr ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 3 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 3 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- Lifestyle
വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്
- Movies
ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
നിയമലംഘനം നടത്താത്ത ഒരു വാഹനവും പരിശോധനയ്ക്കായി തടയരുതെന്ന് കര്‍ണാടക ഡിജിപി
ട്രാഫിക് നിയമലംഘനം നടത്തുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്തിട്ടല്ലാതെ ഒരു വാഹനവും പരിശോധനയ്ക്കായി വഴിയിൽ നിർത്തിക്കരുതെന്ന് ഉത്തരവിട്ട് കർണാടക ഡിജിപി പ്രവീൺ സൂദ്. ബെംഗളൂരു സിറ്റി ട്രാഫിക് ജോയിന്റ് കമ്മീഷണർക്കും പൊലീസ് കമ്മീഷണർക്കും ഇതുസംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയിട്ടുണ്ട്.

കര്‍ണാടക ഡിജിപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്യുമെന്റ് വെരിഫിക്കേഷന്റെ പേരിൽ ബെംഗളൂരു ട്രാഫിക് പൊലീസ് ചൂഷണം ചെയ്യുന്നതായി ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് കമ്മീഷണർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബംന്ധപ്പെട്ട ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് കർണാടക ഡിജിപി പ്രവീൺ സൂദിന്റെ നിർദേശം.

അതോടൊപ്പം തന്നെ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെയുള്ള പരാതിയും പുതിയ ഉത്തരവിറക്കിയ തീരുമാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. കർണാടക ഡിജിപിയുടെ പുതിയ ഉത്തരവിനെ ഇരുകൈയ്യും നീട്ടിയാണ് ബെംഗളൂരുവിലെ മലയാളികൾ ഉൾപ്പടെയുള്ള ആളുകൾ സ്വീകരിച്ചിരിക്കുന്നത്.
MOST READ: Kawasaki Ninja 400 vs KTM RC 390 vs Kawasaki Ninja 300: സ്പെസിഫിക്കേഷനുകളെ താരതമ്യം

നിയമലംഘനം നടത്താത്ത ഒരു വാഹനവും പരിശോധനയ്ക്കായി തടയില്ലെന്ന ഉത്തരവ് എത്തരത്തിൽ നടപ്പിലാകുമെന്ന് മാത്രമാണ് ഇനി കണ്ടറിയേണ്ടത്. കേരളത്തിൽ നിന്നെത്തിയ വാഹനം തടഞ്ഞു നിർത്തി കൈക്കൂലി വാങ്ങിയതിന് ഹലാസുർ ഗേറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെയാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

രേഖകൾ പരിശോധിക്കാനെന്ന വ്യാജേന അന്യസംസ്ഥാന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ കർണാടക പൊലീസ് സ്ഥിരമായി തടഞ്ഞ് കൈക്കൂലി വാങ്ങുന്നത് ഒരു പതിവ് സംഭവമാണ്. ബെംഗളൂരുവിലെ ട്രാഫിക് പൊലീസിന് ഡോക്യുമെന്റുകളോ ഡ്രൈവിംഗ് ലൈസൻസോ പോലും പരിശോധിക്കാൻ വാഹനമോടിക്കുന്നവരെ തടയാൻ കഴിയില്ലെന്നതാണ് പുതിയ ഉത്തരവ്.
MOST READ: സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

ഒരു പതിറ്റാണ്ടിലേറെയായി ഇത്തരം നിർദേശങ്ങൾ നിലവിലുണ്ടെങ്കിലും റോഡിൽ ട്രാഫിക് പൊലീസുകാർ വാഹനങ്ങൾ തടയുന്നത് നിത്യ സംഭവമാണ്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും ഈ നിലപാട് പലപ്പോഴും ആവർത്തിച്ചിട്ടുണ്ടെങ്കിലും സിറ്റി നിരത്തുകളിൽ വാഹനങ്ങളുടെ ക്രമരഹിതമായ പരിശോധന തുടരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

താൻ സിറ്റി ട്രാഫിക് പൊലീസിന്റെ തലവനായപ്പോൾ ക്രമരഹിതമായ പരിശോധനകൾക്കായി വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് സംസ്ഥാന പൊലീസ് മേധാവിയായി മാറ്റം ലഭിച്ചപ്പോൾ ഇത്തരം ക്രമരഹിതമായ പരിശോധനകൾ പതിവായെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിനെ ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളിലും കേന്ദ്ര സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സംസ്ഥാന സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിന്റെ സബർബൻ പ്രദേശങ്ങളെ മികച്ച കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്താണ് മടങ്ങിയത്.

റെയിൽ, റോഡ്, മെട്രോ, അണ്ടർപാസ്, മേൽപ്പാലം എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ സാധ്യമായ എല്ലാ മാർഗങ്ങളിലും പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി കൊമ്മഘട്ടയിൽ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് വ്യക്തമാക്കിയത്.
MOST READ: അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

കർണാടക ഡിജിപി പ്രവീൺ സൂദ് മുന്നോട്ടുവെച്ച ഈ ആശയം മുംബൈ പൊലീസും സമാനമായ സർക്കുലറിലൂടെ നടപ്പാക്കിയിട്ടുണ്ട്. പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെയാണ് അടുത്തിടെ ട്രാഫിക് വകുപ്പിനായി പുതിയ സർക്കുലർ പുറത്തിറക്കിയത്.

അനാവശ്യമായി വാഹനം നിർത്തി ആരെയും ബുദ്ധിമുട്ടിക്കാൻ ട്രാഫിക് പൊലീസിന് അനുവാദമില്ലെന്നും കൂടാതെ ഒരു കാരണവുമില്ലാതെ വാഹനം പരിശോധിക്കാനും കഴിയില്ലെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെടുന്ന വാഹനങ്ങൾ തടയാൻ ട്രാഫിക് പൊലീസുകാർക്ക് ഇപ്പോഴും അനുമതിയുണ്ടെന്നും മുംബൈ കമ്മീഷണർ ഹേമന്ത് നഗ്രാലെ വ്യക്തമാക്കി.