ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സ്കൂട്ടർ വിപണിയുടെ വളർച്ചയ്ക്കാണ് ഏവരും സാക്ഷ്യംവഹിച്ചത്. ഇന്ന് നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ കാണുന്നതിനേക്കാൾ കൂടുതൽ സ്‌കൂട്ടറുകൾ നമുക്ക് കാണാനായേക്കും.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികതയും കൊണ്ടുനടക്കാനുള്ള എളുപ്പവും എല്ലാമാണ് ഇവയെ ഇത്രയും ജനപ്രിയമാക്കിയത്. മാത്രമല്ല മുമ്പത്തേക്കാൾ കൂടുതൽ പെർഫോമൻസ്, ഫീച്ചർ ലോഡഡ് മോഡുകളാണ് സ്‌കൂട്ടർ വിഭാഗത്തിൽ അണിനിരക്കുന്നത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

യുവതലമുറയിൽ പെട്ട ഉപഭോക്താക്കളും ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങുന്നവർക്കും പ്രിയപ്പെട്ട വ്യത്യസ്‌തരം സ്‌കൂട്ടറുകളാണ് നമുക്കിടയിലുള്ളത്. നിലവിലെ ട്രെൻഡായ മാക്സി-സ്കൂട്ടർ നിരയിൽ പോലും എതിരാളികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് കാണുന്നത്. ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ഫീച്ചർ ലോഡഡായ കിടിലൻ ചില ഒന്നു പരിചയപ്പെട്ടാലോ?

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

ടിവിഎസ് എൻടോർഖ് XT

പണ്ട് ഹോണ്ട ഡിയോ സൃഷ്‌ടിച്ച ട്രെൻഡാണ് ഇന്ന് ടിവിഎസ് എൻടോർഖിലൂടെ വെട്ടിപ്പിടിച്ചത്. നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ഫീച്ചർ സമ്പന്നമായ സ്കൂട്ടറാണിതെന്ന് നിസംശയം പറയാം. അതിൽ XT വേരിയന്റാവട്ടെ SmartXonnect ഉള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വരെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

സ്മാർട്ട്‌ഫോണിനെ സ്‌കൂട്ടറുമായി ജോടിയാക്കുന്നതിനും സോഷ്യൽ മീഡിയ ആപ്പുകൾ മുതൽ ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി ആപ്പുകളിലെ വരെ വിവിധ തരം നോട്ടിഫിക്കേഷനുകൾ വരെ സ്കൂട്ടറിന്റെ സ്ക്രീനിലൂടെ അറിയൻ കഴിയും. 97,061 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ടിവിഎസ് എൻടോർഖ് XT പതിപ്പ് വിപണിയിൽ എത്തുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

മേൽപറഞ്ഞ ഫീച്ചറുകൾക്ക് പുറമെ എൻടോർഖ് XT വേരിയന്റിന്റെ TFT ഡിസ്‌പ്ലേയിലൂടെ ലൈവ് സ്കോറുകൾ, വോയ്‌സ് അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാവും. എൽഇഡി ലൈറ്റിംഗ് യുഎസ്ബി ചാർജിംഗ് പോർട്ടും ബൂട്ട് ലാമ്പ് പോലുള്ള അധിക സവിശേഷതകൾ കൂടി കോർത്തിണക്കിയ സ്കൂട്ടറിന് 9.25 bhp കരുത്തിൽ 10.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 124.8 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

സുസുക്കി അവെനിസ് 125

ടിവിഎസ് എൻടോർഖിന് എതിരാളിയായി സുസുക്കി അവതരിപ്പിച്ച ഫീച്ചർ ലോഡഡ് സ്കൂട്ടറാണ് അവെനിസ്. 124.3 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇതിന് പരമാവധി 8.5 bhp പവറിൽ 10 Nm torque വരെ വികസിപ്പിക്കാനുമാവും.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

എൽഇഡി ലൈറ്റിംഗ്, യുഎസ്ബി പോർട്ടുള്ള ഫ്രണ്ട് പോക്കറ്റ്, ഇന്റഗ്രേറ്റഡ് എഞ്ചിൻ കിൽ സ്വിച്ച്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് അവെനിസിന്റെ പ്രധാന സവിശേഷതകൾ.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ എസ്എംഎസ്, മിസ്‌ഡ് കോൾ അലേർട്ടുകൾ, കോളർ ഐഡി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വാട്ട്‌സ്ആപ്പ് അലേർട്ട്, ഫോൺ ബാറ്ററി സ്റ്റാറ്റസ്, സ്പീഡ് ലിമിറ്റ് പ്രോംപ്റ്റ് എന്നിവയെല്ലാം സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അവെസിന് 88,000 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

യമഹ ഫാസിനോ 125

യമഹ ഫാസിനോ 125 ഹൈബ്രിഡ് വേരിയന്റും ഇന്ത്യയിലെ ഏറ്റവും മികച്ച ഫീച്ചർ ലോഡഡ് സ്‌കൂട്ടറുകളിൽ ഒന്നാണ്. 83,360 രൂപയുടെ എക്സ്ഷോറൂം വിലയുള്ള മോഡലിന് 8.04 bhp, 10.3 Nm torque നൽകുന്ന 125 സിസി എയർ കൂൾഡ് ഹൈബ്രിഡ് എഞ്ചിനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

യമഹ ഫാസിനോ 125 ഹൈബ്രിഡിന് ഒരു സ്മാർട്ട് മോട്ടോർ ജനറേറ്റർ, ഓട്ടോമാറ്റിക് സ്റ്റാർട്ട്-സ്റ്റോപ്പ്, എൽഇഡി ഇല്യൂമിനേഷൻ, ബ്ലൂടൂത്ത്-അനുയോജ്യമായ ഡിജിറ്റൽ ക്ലസ്റ്റർ എന്നീ ഫീച്ചറുകളുമായാണ് വിപണിയിൽ എത്തുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

ഹീറോ ഡെസ്റ്റിനി 125 X-TEC

ഫീച്ചർ ലോഡഡ് വേരിയന്റുകളാണ് ഹീറോയുടെ X-TEC മോഡലുകൾ. ഈ ശ്രേണിയിലേക്ക് ഡെസ്റ്റിനി സ്‌കൂട്ടറിനെയും കമ്പനി അണിയിച്ചൊരുക്കിയിരുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, ക്യൂബി ഹോൾഡറുള്ള യുഎസ്ബി ചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെമി ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയെല്ലാമാണ് കമ്പനി ഡെസ്റ്റിനി 125 X-TEC അണിനിരത്തിയിരിക്കുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

നിങ്ങളുടെ ഫോൺ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനും എസ്എംഎസ്, ഫോൺ-കോൾ നോട്ടിഫിക്കേഷൻ എന്നീ സജ്ജീകരണങ്ങളും ഡെസ്റ്റിനി 125 X-TEC പതിപ്പിലുണ്ട്. 124.6 സിസി എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

ഇത് പരമാവധി 9 bhp പവറിൽ 10.4 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 80,690 രൂപയാണ് ഡെസ്റ്റിനി 125 X-TEC മോഡലിന്റെ എക്സ്ഷോറൂം വില.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

ഹീറോ പ്ലെഷർ പ്ലസ് X-TEC

ഡെസ്റ്റിനിക്ക് പുറമെ ഹീറോ പ്ലെഷർ പ്ലസ് X-TEC മോഡലും ഫീച്ചർ റിച്ച് സ്‌കൂട്ടറുകളുടെ പട്ടികയിലേക്ക് ഇടംപിടിക്കുന്നുണ്ട്. 71,770 രൂപ എക്‌സ്ഷോറൂം വിലയുള്ള മോഡലിന് 8 bhp പവറിൽ 8.70 Nm torque നൽകുന്ന 110.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്.

ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകൾ

എൽഇഡി ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ബൂട്ട് ലാമ്പ്, ചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് കണക്ഷനോടുകൂടിയ സെമി-ഡിജിറ്റൽ കൺസോൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്. എസ്എംഎസ്, മിസ്ഡ് കോൾഡ് അലേർട്ടുകൾ, മെസേജ് അലേർട്ടുകൾ, ഫോൺ ബാറ്ററി സ്റ്റാറ്റസ് എന്നിവയെല്ലാം സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയിലൂടെ ഉപഭോക്താക്കൾക്ക് ആക്‌സസ് നേടാം.

Most Read Articles

Malayalam
English summary
Ntorq 125 xt to pleasure plus x tec most feature loaded scooters in india right now
Story first published: Friday, July 1, 2022, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X