ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

കൊറോണ എന്ന മഹാമാരി നമ്മുടെ എല്ലാം ജീവിതത്തെ വളരെയധികം സാധീനിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. BC/AD കാലഘട്ടങ്ങൾ എന്ന പോലെ കൊറോണയ്ക്ക് മുമ്പും അതിനു ശേഷവും എന്ന ഒരു നിലയിൽ കാര്യങ്ങൾ പോയികൊണ്ടിരിക്കുകയാണ്.

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

വൈറസ് പൊട്ടപ്പുറപ്പെട്ടതോടെ വാഹനമേഖലയും നിരവധി മാറ്റങ്ങളും പ്രതിസന്ധികളും നേരിടുകയാണ്. മഹാമാരിയുടെ വരവോടെ പൊതുഗതാഗത സംവിധാനത്തോടുള്ള ജനങ്ങളുടെ മനോഭാവും അപ്പാടെ മാറിയിരിക്കുന്നു എന്നാണ് ചില സർവ്വേകൾ സൂചിപ്പിക്കുന്നത്.

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ആളുകൾ പൊതു യാത്ര മാർഗങ്ങൾ വിട്ടൊഴിഞ്ഞ് സ്വകാര്യ വാഹങ്ങളിലേക്ക് തിരിയും എന്നാണ് ഇന്ത്യിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയുടെ ചെയർമാൻ RC ഭാർഗവ ഉൾപ്പടെയുള്ള പ്രമുഖർ അഭിപ്രായപ്പെടുന്നത്.

MOST READ: E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

പൊതു ഗതാഗതം പോലെ തന്നെ ദീർഘദൂര യാത്രകളിൽ ജനങ്ങൾ ആശ്രയിക്കുന്ന മറ്റൊന്നാണ് പൊതു ശുലിമുറികൾ എന്നത്. ഈ വൈറസ് വ്യാപനത്തിന്റെ സമയത്ത് പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് വളരെ റിസ്ക് പിടിച്ച ഒരു കാര്യമാണ്.

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

അതിന് ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും? പോകുന്ന വഴി എല്ലാം സ്വന്തം ശുചിമുറിയും കൊണ്ട് നടക്കാൻ പറ്റുമോടാ ഉവ്വേ എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും, എന്നാൽ അത് പറ്റുമെടാ ഉവ്വേ എന്ന് തന്നെ ഞാൻ പറയും.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

എങ്ങനെ എന്നല്ലേ? സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന ഒരു ശുചിമുറിയുമായി എത്തിയിരിക്കുകയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്.

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

മഹീന്ദ്രയുടെ ജനപ്രിയ യൂട്ടിലിറ്റി വാഹനമായ ബൊലേറോയുടെ മൂന്നാം നിര സീറ്റ് എടുത്ത് മാറ്റി അതിന്റെ സ്ഥാനത്ത് വിമാനങ്ങളിൽ വരുന്ന വാക്വം ടോയിലെറ്റ് നൽകിയാണ് ഓജസ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

MOST READ: X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

സാധാരണ നമ്മുടെ വീട്ടിലെ ബാത്ത്റൂമുകളിലുത് പോലെ എല്ലാ സജ്ജീകരണങ്ങളും ഇതിനുള്ളിലുണ്ട്. ഇറക്കുമതി ചെയ്ത വാക്വം ടോയിലറ്റിനും മറ്റ് ഉപകരണങ്ങൾക്കു ചേർത്ത് 65,000 രൂപയാണ് ചെലവ് വന്നിരിക്കുന്നത്.

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ക്യാരവനുകളിൽ ഉപയോഗിച്ചിരിക്കുന്ന തരത്തിലുള്ള ടോയിലെറ്റാണിത്. ഫ്ലഷ് ചെയ്യാനുള്ള വെള്ളവും വെയ്സ്റ്റും സൂക്ഷിക്കാൻ രണ്ട് ടാങ്കുകളാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 12w മോട്ടറും ഇതിനൊപ്പം നൽകിയിരിക്കുന്നു.

MOST READ: കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ബോലേറോയിൽ മാത്രമല്ല ഫ്ലോറിൽ നിന്ന് റൂഫ് വരെ ഏകദേശം 40 ഇഞ്ച് വരെ ഉയരമുള്ള ഓതൊരു വാഹനത്തിലും ഈ സജ്ജീകരണം ഈസിയായി ചെയ്യാൻ കഴിയുമെന്ന് ഓജസ് ഓട്ടോമൊബൈൽസ് അവകാശപ്പെടുന്നു. ഈ ടോയിലെറ്റ് വളരെ എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനും കഴിയുന്നതാണ്.

Most Read Articles

Malayalam
English summary
Ojes Automobiles Introduce Vaccum Toilet Facility In Mahidra Bolero. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X