കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ക്യാബ് അഗ്രിഗേറ്ററിന്റെ CSR വിഭാഗമായ ഓല ഫൗണ്ടേഷൻ ബ്രാൻഡിന്റെ ഡ്രൈവ് ദി ഡ്രൈവർ സംരംഭം രാജ്യത്ത് ചെലുത്തിയ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

കൊവിഡ് -19 മഹാമാരി സമയത്ത് ഡ്രൈവർ-പങ്കാളികളുടെ ശൃംഖലയെ സഹായിക്കുന്നതിനായാണ് ബ്രാൻഡ് ഫണ്ട് സജ്ജീകരിച്ചത്.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ഈ സംരംഭം 55,918 കുടുംബങ്ങളെ സഹായിക്കുകയും 93 ലക്ഷം ഭക്ഷണ പൊതികൾ വിളമ്പുകയും രാജ്യത്ത് 25 നഗരങ്ങളിലായി 843 മെഡിക്കൽ എമർജൻസിക്ക് സഹായിക്കുകയും ചെയ്തു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ബി‌എസ് VI പരിവേഷത്തിൽ മടങ്ങി വരാനൊരുങ്ങി ടൊയോട്ട ലാൻഡ് ക്രൂയിസർ

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

2020 മാർച്ചിൽ ആരംഭിച്ച ഡ്രൈവ് ദി ഡ്രൈവർ ഫണ്ടിന് ഓല ഗ്രൂപ്പ്, അതിന്റെ ജീവനക്കാർ, മാനേജുമെന്റ് ടീമുകൾ, നിക്ഷേപകർ, ക്രൗഡ് ഫണ്ടിംഗ് ചാനലുകൾ എന്നിവ വഴി സംഭാവന ലഭിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ഫണ്ട് ആരംഭിച്ചതിനുശേഷം, പൗരന്മാരിൽ നിന്നും തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും അവിശ്വസനീയമായ പിന്തുണയാണ് കണ്ടത് എന്ന് ഓലയിലെ വക്താവ് ആനന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ സഹായങ്ങൾക്കും സംഭാവനകൾക്കും തങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

തങ്ങളെ നയിക്കുന്നതിനും ഞങ്ങളുടെ ശ്രമങ്ങൾ മുഴുവൻ പ്രാപ്തമാക്കുന്നതിനും പ്രാദേശിക അധികാരികളോടും വിവിധ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര സർക്കാരിനോടും തങ്ങളുടെ നന്ദിയും കമ്പനി അറിയിക്കുന്നു.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ഡ്രൈവർമാരുടെ സമൂഹത്തിന് 'ഡ്രൈവ് ദി ഡ്രൈവർ' ഫണ്ടിലൂടെ സേവനവും പിന്തുണയും നൽകുന്നത് തുടരും. ഈ ശ്രമകരമായ സമയങ്ങളിൽ ഡ്രൈവർമാരും അവരുടെ കുടുംബങ്ങളും വിവിധ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.

MOST READ: കൂടുതൽ കരുത്തിലും പുതിയ നിറങ്ങളിലും CBR 250 RR അവതരിപ്പിച്ച് ഹോണ്ട

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയങ്ങളിൽ തങ്ങളുടെ ഡ്രൈവർ-പങ്കാളി സമൂഹത്തിന് ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു ഫണ്ട് സൃഷ്ടിക്കുന്നതിന് പിന്നിലുള്ള ഓല ഫൗണ്ടേഷന്റെ ഉദ്ദേശ്യം എന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ഡ്രൈവർ-പങ്കാളികൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ബ്രാൻഡ് നഗരങ്ങളെ ക്ലസ്റ്ററുകളായി വിഭജിക്കുകയും IVR, ടെലികോളിംഗ്, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയുമായി ബന്ധപ്പെടുകയും ചെയ്തു.

MOST READ: ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

അവശ്യസാധനങ്ങളും റേഷൻ കിറ്റുകളും ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനായി കമ്പനി സുരക്ഷിതവും ശുചിത്വവുമുള്ള ഒരു വിതരണ ശൃംഖല സൃഷ്ടിച്ചു. ഡെലിവറി നടത്തുന്നവർ കർശനമായ പെരുമാറ്റച്ചട്ടവും സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ബ്രാൻഡ് ഉറപ്പുവരുത്തി.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

രാജ്യത്ത് ഉടനീളം 60 മുതൽ 70 വരെ സേവകർ അവശ്യവസ്തുക്കളും റേഷൻ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്, കൂടാതെ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാൻ 200 ജീവനക്കാരും കമ്പനിക്കുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

ലോക്ക്ഡൗൺ സമയത്ത് അവർ നേരിട്ട എല്ലാ മെഡിക്കൽ അത്യാഹിതങ്ങൾക്കും സാമ്പത്തിക സഹായത്തോടെ തങ്ങളുടെ ഡ്രൈവർ-പങ്കാളി സമൂഹത്തെ സഹായിച്ചതായും ബ്രാൻഡ് പറഞ്ഞു.

Most Read Articles

Malayalam
English summary
Ola Foundation Drive The Driver Funds Gave Support For 55,000 Families During Covid-19. Read in Malayalam.
Story first published: Saturday, July 25, 2020, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X