കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

കാലാവധി കഴിഞ്ഞ പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾ വളരെ വ്യത്യസ്തവും കൗതുകമാർന്നതുമായ തരത്തിൽ പുനർനിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

നിരത്തിലിറക്കാൻ കഴിയാത്ത സംസ്ഥാനത്തെ 92 ഡിപ്പോകളിലേയും പഴയ ബസുകളെ ട്രക്കുകളാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരും അധികൃതരും.

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ലേലത്തിലൂടെ ഫുഡ് ബസുകൾ വാടകയ്ക്ക് നൽകാനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. വനിതാ വികസന കോർപ്പറേഷൻ, കുടുമ്പശ്രീ, ഇന്ത്യൻ കോഫി ഹൗസ് മറ്റ് പെതുമേഖല സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

MOST READ: C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

കെ‌എസ്‌ആർ‌ടി‌സി നൂതനമായ ഒരു പദ്ധതിയുമായി ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ്. കെ‌എസ്‌ആർ‌ടി‌സി ആരംഭിച്ച 'ഫുഡ് ട്രക്ക്' പദ്ധതിയിലൂടെ പഴയ ബസുകൾ വെറുതെ നശിപ്പിക്കാൻ വിടാതെ വീണ്ടും ഉപയോഗിക്കാൻ കഴിയും. പദ്ധതിയുടെ ഭാഗമായി കെ‌എസ്‌ആർ‌ടി‌സി ബസുകൾ വിൽ‌പന കേന്ദ്രങ്ങളായി മാറ്റുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും ഇത്തരം കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MOST READ: വില്‍പ്പനയ്ക്ക് സജ്ജമായി പുതിയ കളര്‍ ഓപ്ഷനില്‍ ഒരുങ്ങിയ ബജാജ് NS200, RS200 മോഡലുകള്‍; വീഡിയോ

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

മിൽമയുമൊത്തുള്ള ആദ്യത്തെ ഫുഡ് ട്രക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിലവിൽ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയും. ഈ മാതൃകയിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

കെ‌എസ്‌ആർ‌ടി‌സിക്ക് അഞ്ഞൂറിലധികം പഴയ ബസുകളുണ്ടെന്നും അത് ഭക്ഷണ സ്റ്റാളുകളായി പരിവർത്തനം ചെയ്യാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: 'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

കൊവിഡ്-19 മഹാമാരി ശമിച്ചുതുടങ്ങുമ്പോൾ സേവനങ്ങൾ ആരംഭിക്കും. കെ‌എസ്‌ആർ‌ടി‌സി, ഈ ബസുകൾ സ്ക്രാപ്പിനായി വിൽക്കുന്നുവെന്നും ഓരോ ബസിനും 75,000 രൂപ വിലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ബസുകൾ വിശാലമായതും ബസ് സ്റ്റാന്റുകളിൽ ഗതാഗതം തടസ്സപ്പെടുത്താതെ പാർക്ക് ചെയ്യാവുന്നതുമാണ്.

MOST READ: ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

പഴകിയ ബസുകൾ ഫുഡ് ട്രക്കുകളാക്കി മാറ്റുകയാണെങ്കിൽ, ബസിന്റെ ചില ഭാഗങ്ങളായ എഞ്ചിനുകൾ, റേഡിയറുകൾ, ആക്‌സിലുകൾ എന്നിവ നീക്കം ചെയ്ത് മറ്റ് ബസുകളിൽ ഉപയോഗിക്കാം. കെ‌എസ്‌ആർ‌ടി‌സി ബസ് സ്റ്റാൻഡിന് സമീപമാണ് ഫുഡ് ട്രക്കുകൾ പാർക്ക് ചെയ്യാൻ പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Old KSRTC Buses Transformed Into Stunning Food Trucks In Kerala. Read in Malayalam.
Story first published: Wednesday, October 28, 2020, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X