ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ഇന്ത്യയിലെ പല കാറുകളും ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടവയാണ്, ചിലത് അവയുടെ സുരക്ഷയ്ക്കും ബിൾഡ് ക്വാളിറ്റിയും കൊണ്ട് അറിയപ്പെടുമ്പോൾ മറ്റുചിലത് സവിശേഷതകളുടെ വിശാലമായ പട്ടിക കാരണം പ്രിയങ്കരമാവുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

രണ്ട് പതിറ്റാണ്ടായി വിപണിയിൽ തുടർന്നതിനുശേഷം വിശ്വസനീയമെന്ന് അറിയപ്പെടുന്ന നിരവധി കാറുകളുണ്ട്. ഈ കാറുകൾ തങ്ങൾക്കുള്ളിൽ തന്നെ ഒരു ബ്രാൻഡാണ്, അവയിൽ മിക്കതും ഇപ്പോഴും വളരെ ജനപ്രിയമാണ്.

ദശകങ്ങൾക്ക് ശേഷവും റോഡുകളിൽ നാം ഇപ്പോഴും കാണുന്ന ഏറ്റവും പഴയ 10 നെയിം പ്ലേറ്റുകൾ ഇതാ:

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മെർസിഡീസ് ബെൻസ് E-ക്ലാസ് - 1995

26 വർഷത്തെ പാരമ്പര്യമുള്ള E-ക്ലാസ് സെഡാൻ ഏറ്റവും ദൈർഘ്യമേറിയ കാലം വിപണിയിൽ നിലകൊണ്ട നെയിംപ്ലേറ്റാണ്. ടാറ്റയുമായി മെർസിഡീസ് ബെൻസ് പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഇന്ത്യയിൽ ഔദ്യോഗികമായി വിറ്റ ആദ്യത്തെ കാറാണ് E-ക്ലാസ്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ഈ കാർ ആഡംബരത്തെ പുനർനിർവചിക്കുകയും വരാനിരിക്കുന്ന എല്ലാ പ്രീമിയം വാഹനങ്ങൾക്കും ഒരു മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു. പിന്നിലെ യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ഇത് ഇപ്പോഴും വേറിട്ടുനിൽക്കുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ഹോണ്ട സിറ്റി - 1998

1998 -ൽ ഇന്ത്യയിൽ ഹോണ്ടയുടെ അരങ്ങേറ്റം കുറിച്ച മോഡലായിരുന്നു സിറ്റി. ആദ്യ തലമുറ മോഡൽ 6.0 ലക്ഷം രൂപയ്ക്കാണ് പുറത്തിറക്കിയത്, അക്കാലത്തെ ഏറ്റവും മികച്ച സെഡാനുകളിൽ ഒന്നായിരുന്നു ഇത്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

വാഹനത്തിന്റെ 1.5 ലിറ്റർ i-VTEC 102 bhp കരുത്ത് പുറപ്പെടുവിച്ചു, ഇത് അക്കാലത്ത് സിറ്റിയെ വളരെ ശക്തമായ ഒരു കാറാക്കി മാറ്റി. പലരും വാഹനത്തിന്റെ പ്രീമിയം ഗുണനിലവാരത്തിന്റെ തലമുറ മാറ്റങ്ങളിലൂടെ കുറഞ്ഞുവെന്ന് വിശ്വസിക്കുന്നു. ആദ്യ മോഡലിന് ഇന്നും നിരവധി ആരാധകരുണ്ട്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ഹ്യുണ്ടായി സാൻട്രോ - 1998

സൺഷൈൻ കാർ എന്ന് അറിയപ്പെടുന്ന ടോൾ-ബോയ് ഡിസൈനുള്ള ഈ ഹാച്ച്ബാക്കിലൂടെയാണ് ഹ്യുണ്ടായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. അക്കാലത്തക്ക് മാരുതി സെനും, 800 മാർക്കറ്റിൽ ഉണ്ടായിരുന്നു. അതിനാൽ, കുറച്ചുകൂടി ശക്തിയേറിയ എഞ്ചിൻ ഉപയോഗിച്ച് കൂടുതൽ പ്രീമിയം ഓപ്ഷനായി സാൻട്രോ അവതരിപ്പിച്ചു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

കുറച്ച് വർഷങ്ങൾക്ക് ശേഷം, ഇതിന് 'സാൻട്രോ സിംഗ്' എന്ന തലക്കെട്ടോടെ ഒരു നവീകരണം ലഭിച്ചു. 2015 -ൽ നിർത്തലാക്കിയ ശേഷം, 2018 -ൽ നെയിംപ്ലേറ്റ ഒരു തിരിച്ചുവരവ് നടത്തി. രസകരമെന്നു പറയട്ടെ, രണ്ട് പതിറ്റാണ്ടിലേറെക്കാലം ഷാരൂഖ് ഖാനും ഹ്യുണ്ടായിയും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ ബ്രാൻഡ് കരാറുകളിലൊന്നാണ് സാൻട്രോ.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ടാറ്റ സഫാരി - 1998

90 -കളിൽ വളരെ കുറച്ച് എസ്‌യുവികൾ മാത്രമാണ് വിറ്റിരുന്നത്. സുമോ സമാരംഭിച്ചതിന് ശേഷം ടാറ്റ 1998 -ൽ സഫാരിയെ പുറത്തിറക്കി. കൂടുതൽ ബോൾഡ്, അഗ്രസ്സീവ്, പ്രീമിയം എസ്‌യുവിയായിരുന്നു ഇത്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

അക്കാലത്ത് ടാറ്റ കാറുകൾ വിശ്വസനീയമായിരുന്നില്ലെങ്കിലും അവ വളരെ അസംസ്കൃത നേച്ചറുള്ളവയായിരുന്നു. എന്നിരുന്നാലും, വാഹനത്തിന്റെ ബോൾഡ് സ്റ്റൈലിംഗ് തൽക്ഷണം ആകർഷണം കൈവരിച്ചു. 2019 -ൽ നിർത്തലാക്കിയ ശേഷം നിർമ്മാതാക്കൾ 2021 -ൽ പുതിയ തലമുറയെ വീണ്ടും അവതരിപ്പിച്ചു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മാരുതി വാഗൺആർ - 1999

വാഗൺആർ ലോഞ്ച് ചെയ്തയുടൻ തന്നെ സാൻട്രോയുമായുള്ള ടോൾ-ബോയ് യുദ്ധത്തിന് തുടക്കമിട്ടു. വാഗൺആർ വളരെ വിശാലവും പ്രായോഗികവുമായിരുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

നിലവിൽ, അതിന്റെ നാലാം തലമുറയിൽ, മാരുതി വാഗൺആർ ഉയർന്ന മൈലേജും ഉദാരമായ ക്യാബിനുമുള്ള ഒരു മികച്ച പ്രായോഗിക കാറാണ്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മാരുതി ആൾട്ടോ - 2000

800, 1000 എന്നിവയ്‌ക്ക് കൂടുതൽ പ്രീമിയവും ആധുനികവുമായ ബദലായിട്ടാണ് മാരുതി ആൾട്ടോ എത്തിയത്. വാഗൺആറിന് സമാനമായ വിലയും 800 -ന് മേൽ പവർ സ്റ്റിയറിംഗ്, എസി, മെച്ചപ്പെട്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇത് വാഗ്ദാനം ചെയ്തു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ഏകദേശം 21 വർഷമായി വിപണിയിൽ എത്തിയിട്ടും, നിലവിലെ ആൾട്ടോ ഇപ്പോഴും മാരുതിയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറുകളിൽ ഒന്നാണ്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മഹീന്ദ്ര ബൊലേറോ - 2000

ഈ പട്ടികയിലെ ഏറ്റവും കാലഹരണപ്പെട്ട മോഡലായി ബൊലേറോ തുടരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുശേഷവും പരുക്കൻ വർക്ക്‌ഹോഴ്‌സിന് അധികം അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല, പക്ഷേ ഇപ്പോഴും വളരെ ജനപ്രിയമായി ഇത് തുടരുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

വാണിജ്യ വിപണിയിൽ ബൊലേറോ പ്രധാനമായും വളരെ പ്രചാരമുള്ളതാണ്, മാത്രമല്ല സ്വകാര്യ ഉപഭോക്താക്കൾക്കിടയിലും ഇതിന് ആരാധകരുണ്ടായിരുന്നു. പിൽകാലത്ത് ബൊലേറോ വൻ വിജയകരമായ പിക്കപ്പ് ട്രക്കും സൃഷ്ടിച്ചു. ഇന്നും വിപണിയിൽ മികച്ച വിൽപ്പനയോടെ നെയിംപ്ലേറ്റ് തലയുയർത്തി നിൽക്കുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മഹീന്ദ്ര സ്കോർപിയോ - 2002

അക്കാലത്ത്, എസ്‌യുവി വിഭാഗം വളരെ ശൈശവാവസ്ഥയിലായിരുന്നു. അപ്പോഴാണ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവി പുറത്തിറക്കിയത്, ഇതിന്റെ മസ്കുലാർ രൂപം തൽക്ഷണ വിജയമായി. റിയർ-വീൽ ഡ്രൈവ്, സിംഗിൾ-ദിൻ സ്റ്റീരിയോ, റൂഫിൽ ഘടിപ്പിച്ച എസി, പവർ വിൻഡോകൾ എന്നിവയുമായാണ് അക്കാലത്ത് സ്കോർപ്പിയോ വന്നത്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

മഹീന്ദ്രയുടെ ആദ്യത്തെ ആഗോള ഉൽ‌പ്പന്നമാണിത്, കൂടാതെ പല വിദേശ വിപണികളിലും മോഡൽ ജനപ്രിയമാണ്. ഇപ്പോൾ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, കാലഹരണപ്പെട്ടതും വിലപിടിപ്പുള്ളതുമായിരുന്നിട്ടും, ഏറ്റവും മികച്ച വിൽപ്പനയുള്ള മഹീന്ദ്ര കാറുകളിൽ ഒന്നാണിത്.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

ടൊയോട്ട കാമ്രി - 2002

ക്വാളിസിന് ശേഷം ടൊയോട്ടയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഉൽപ്പന്നമാണ് കാമ്രി. അതിനോടനകം തന്നെ ഒരു ആഗോള മോഡലായിരുന്നുവെങ്കിലും ആദ്യ വർഷങ്ങളിൽ ഇന്ത്യയിൽ സെഡാൻ അത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ല. വർഷങ്ങൾക്ക് ശേഷം, ടൊയോട്ടയുടെ വിശ്വാസ്യതയെയും ദീർഘകാലം നിലനിൽക്കുന്ന കാറുകളെയും കുറിച്ച് ആളുകൾ മനസ്സിലാക്കി.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

കൂടാതെ, മെർസിഡീസ് ബെൻസിന് താങ്ങാനാവുന്ന ഒരു ബദലായിട്ട് വന്നതിനാൽ കാമ്രി വളരെ പ്രീമിയമായിരുന്നു. വർഷങ്ങൾക്കുശേഷം, ഇത് ഇപ്പോഴും വളരെ വിശ്വസനീയമായ ഒരു ഉൽ‌പ്പന്നമായി കണക്കാക്കപ്പെടുന്നു.

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

സ്കോഡ ഒക്ടാവിയ - 2002

ഇന്ത്യക്കാർ ഒരു കാറിന്റെ പ്രകടന ഭാഗം നോക്കാൻ തുടങ്ങിയ സമയമായിരുന്നു ഇത്. അക്കാലത്ത് ഫിയറ്റ് പാലിയോ, ഒപെൽ അസ്ട്ര എന്നീ ഫൺ ടു ഡ്രൈവ് വാഹനങ്ങൾ വിപണി വാണിരുന്നു. 2002 -ൽ ഒക്ടാവിയ സെഡാനിലൂടെയാണ് സ്കോഡ അരങ്ങേറ്റം കുറിച്ചത്. അക്കാലത്ത്, അതിൽ ABS, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പവർ അഡ്ജസ്റ്റബിൾ ORVM- കൾ എന്നിവ ഉണ്ടായിരുന്നു!

ദശകങ്ങൾ പിന്നിട്ടിട്ടും വിപണിയിൽ അടിപതറാത്ത ഐതിഹാസിക നെയിംപ്ലേറ്റുകൾ

കൂടാതെ, നമ്മുടെ തീരത്തെത്തുന്ന ആദ്യകാല ടർബോ-പെട്രോൾ കാറുകളിൽ ഒന്നാണിത്. മികച്ച ലുക്ക്സും പെർഫോമെൻസും ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ഇന്നും നാലാം തലമുറ രൂപത്തിൽ മോഡൽ ഇന്ത്യയിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Oldest Nameplates Still Running Successfully In India. Read in Malayalam.
Story first published: Saturday, June 19, 2021, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X