250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

രാജ്യത്തെ ആദ്യത്തെ ചെറിയ വാണിജ്യ വാഹനം (SCV) പുറത്തിറക്കി ഒമേഗ സെയ്കി മൊബിലിറ്റി. മോഡലിനായുള്ള ബുക്കിംഗ് ഈ വർഷം അവസാന പാദത്തിൽ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഒമേഗ 'M1KA' രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു ചെറുകിട ബിസിനസുള്ള സാധാരണക്കാരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായിട്ടാണ്. M1KA മികച്ച ഇൻ-ക്ലാസ് പ്രകടനം, ആശ്രയത്വം, താഴ്ന്ന വില എന്നിവയ്ക്കൊപ്പം പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ വാണിജ്യ വാഹനങ്ങളുടെ ഈ വിഭാഗത്തിൽ ടാറ്റ ഏയ്‌സ്, മാരുതി സുസുക്കി സൂപ്പർ ക്യാരി, മഹീന്ദ്ര ജീറ്റോ, അശോക് ലെയ്‌ലാൻഡ് ദോസ്ത് എന്നിവയാണ് പുതിയ ഇലക്ട്രിക് പിക്കപ്പിന്റെ പ്രധാന എതിരാളികൾ.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

എന്നാൽ അവയെല്ലാം പ്രവർത്തിക്കുന്നത് ഇന്റേണൽ കമ്പഷൻ എഞ്ചിനുകളിലാണ്. ഫരീദാബാദിലുള്ള കമ്പനിയുടെ സ്ഥാപനത്തിലാണ് ഈ ചെറിയ കാരിയർ നിർമിക്കുക. 90kWh റേറ്റുചെയ്ത ശേഷിയുള്ള ഒരു NMC അധിഷ്ഠിത ബാറ്ററി പാക്കിൽ നിന്ന് പവർ ലഭിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് M1KA വാഹനത്തിന് തുടിപ്പേകുന്നത്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഒരൊറ്റ ചാർജിൽ പരമാവധി 250 കിലോമീറ്റർ റേഞ്ചാണ് ചെറിയ വാണിജ്യ വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം എടുക്കും. ഇതിന് രണ്ട് ടണ്ണിന്റെ ആകർഷകമായ പേലോഡ് ശേഷിയുണ്ട് എന്ന കാര്യവും ഏറെ സ്വീകാര്യമായ ഒന്നാണ്. ഉയർന്ന ടെൻസൈൽ ശക്തിയുള്ള ഒരു ചാസിയിലാണ് ഒമേഗ M1KA നിർമിച്ചിരിക്കുന്നത്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

സസ്പെൻഷൻ സജ്ജീകരണത്തിനായി വാഹനത്തിന് മുന്നിൽ സിക്‌സ് ലീഫ് സ്പ്രിംഗും പിന്നിൽ സെവൻ ലീഫുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രാവീണ്യം നേടാൻ M1KA ഇവിയെ സഹായിക്കും. ഒരു വലിയ ലോഡിംഗ് ബേയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഇത് കനത്തതും വലുതുമായ ലോഡിന് വളരെ അനുയോജ്യമാണ്. ഒരു ഉടമസ്ഥർ-കം-ഡ്രൈവർമാരുടെയും ഫ്ലീറ്റ് ഉടമകളുടെയും സംയോജനമാണ് ഒമേഗ M1KA ലക്ഷ്യമിടുന്നത്. അവർക്ക് ചെലവ്, ഫലപ്രാപ്തി എന്നീ രണ്ട് കാര്യങ്ങൾ ഒരു പ്രധാന വ്യവസായ മാനദണ്ഡമാണ്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ചെലവ്-ഫലപ്രാപ്തി, സുസ്ഥിര പരിഹാരം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർധിച്ചുവരുന്ന പിന്തുണ എന്നിവ കാരണം ഇവി വിപണി പ്രത്യേകിച്ച് വാണിജ്യ വാഹന മേഖലയിൽ വളരുകയാണെന്ന് വാഹനത്തിന്റെ അവതരണവേളയിൽ ഒഎസ്എം സ്ഥാപകനും ചെയർമാനുമായ ഉദയ് നാരംഗ് പറഞ്ഞു.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

നിലവിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രക്രിയയും അനുകൂലമായ അന്തരീക്ഷവും തങ്ങളുടെ ഉപഭോക്താക്കൾക്കായി ഞങ്ങളുടെ ഇവി ഓഫറുകൾ വിപുലീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം വേളയിൽ വ്യക്തമാക്കി. കൊറിയർ, മറ്റ് ചരക്ക് വിതരണം, ഇ-കൊമേഴ്സ്, എഫ്എംസിജി തുടങ്ങിയ വിവിധ ബിസിനസുകൾക്കായി ഒമേഗ M1KA ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാവാനും

ഒമേഗ സെയ്കി മൊബിലിറ്റി ലക്ഷ്യമിടുന്നുണ്ട്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുഎസ് ആസ്ഥാനമായുള്ള C4V എന്ന സാങ്കേതിക ദാതാവ് ഡൽഹി ആസ്ഥാനമായുള്ള സ്ഥാപനത്തിന് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലിഥിയം അയൺ ബാറ്ററികൾ അതിന്റെ സെൽ നിർമാണ സംയുക്ത സംരംഭങ്ങളിൽ നിന്ന് വിതരണം ചെയ്യുമെന്ന് ഒമേഗ സെയ്കി മൊബിലിറ്റി പ്രഖ്യാപിച്ചു.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഈ ബാറ്ററികൾ കമ്പനിയുടെ ഭാവി വൈദ്യുത മോഡലുകളിൽ ഉപയോഗിക്കും. കഴിഞ്ഞ മാസം ആദ്യം ബ്രാൻഡ് ഫിയാരെ, സോറോ എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വരെ പുറത്തിറക്കി ഇരുചക്ര വാഹന മേഖലയിലേക്കുള്ള പ്രവേശനത്തിനും തുടക്കം കുറിച്ചിരുന്നു. പൂനെയിലെ കമ്പനിയുടെ പുതിയ അത്യാധുനിക മുൻനിര ഷോറൂമിലാണ് ഈ സ്കൂട്ടറുകൾ അവതരിപ്പിച്ചത്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഇലക്ട്രിക് സ്‌കൂട്ടറുകളായ സോറോ, ഫിയാരെ എന്നിവയ്ക്ക് പരമാവധി 45 കിലോമീറ്റര്‍ വരെ വേഗതയാണ് ഒമേഗ അവകാശപ്പെടുന്നത്. പൂനെയിലെ ബ്രാന്‍ഡിന്റെ പുതിയ മുന്‍നിര ഷോറൂമില്‍ കമ്പനി അതിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൂര്‍ണ ചാര്‍ജില്‍ 85 കിലോമീറ്ററിലധികം റേഞ്ചും ഈ വാഹനങ്ങൾക്ക് നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഏഴ് കളര്‍ ഓപ്ഷനുകളില്‍ വാഹനങ്ങള്‍ ലഭ്യമാകും. പോയ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വാഹന വ്യവസായത്തിൽ ഒമേഗ സെയ്കി മൊബിലിറ്റി തങ്ങളുടെ ചുവടുറപ്പിക്കുന്നതിൽ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ആദ്യത്തെ ഇലക്ട്രിക് ത്രീ-വീലറായ Rage3+ ന്റെ അരങ്ങേറ്റത്തോടെയാണ് ഇത് യാഥാർഥ്യമായതും.

250 കിലോമീറ്റർ റേഞ്ച്, ടാറ്റ ഏയ്‌സിന് പുതിയൊരു ഇലക്‌ട്രിക് എതിരാളി; ഒമേഗ 'M1KA'

ഒമേഗ സെയ്കി മൊബിലിറ്റിക്ക് നിലവില്‍ 15 ഷോറൂമുകളാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 115 ഷോറൂമുകളായി വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നടപ്പുവര്‍ഷം 10 ഫ്ലാഗ്ഷിപ്പ് സ്റ്റോറുകളും ആരംഭിക്കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Omega seiki mobility unveiled india s first battery powered small commercial vehicle
Story first published: Tuesday, September 21, 2021, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X