Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അവര്‍ പ്രത്യേകത പുലര്‍ത്തുന്നുവെന്ന് വേണം പറയാന്‍.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

ഇന്ത്യയില്‍, സബ് -4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റ് തികച്ചും മത്സരാധിഷ്ഠിതമാണ്, ഒരു ഉപഭോക്താവെന്ന നിലയില്‍ ഒരാള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഈ ശ്രേണിയില്‍ ഇന്ന് കാണാനും സാധിക്കും.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

മിക്കവാറും എല്ലാ കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ വിഭാഗത്തില്‍ ഒരു ഉല്‍പ്പന്നമെങ്കിലും വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ അവതരിപ്പിച്ച XUV300, ഈ ശ്രേണിയില്‍ മഹീന്ദ്രയുടെ ഒരു തുറുപ്പ് ചീട്ടാണ്.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യൂ, മാരുതി വിറ്റാര ബ്രെസ തുടങ്ങിയ കാറുകളുമായി ശ്രേണിയില്‍ മത്സരിക്കുകയും ചെയ്യുന്നു. ഒരു XUV300 ഉടമ ടാറ്റ നെക്സോണിനേക്കാള്‍ ഈ എസ്‌യുവി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പങ്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതും വാര്‍ത്തയായിരിക്കുന്നും.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

വീഡിയോ ഫ്യൂവല്‍ ഇന്‍ജക്ടഡ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്‌ലോഗര്‍ ഈ വീഡിയോയില്‍ ഉടമയെ പരിചയപ്പെടുത്തുകയും XUV300-ല്‍ തനിക്ക് ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ടാറ്റ നെക്സോണിനെക്കാള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും സംസാരിക്കുന്നത് കാണാന്‍ സാധിക്കും.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

ഉടമ ഇതിനകം ഒരു ടാറ്റ ഹാരിയര്‍ 140 ps പതിപ്പ് സ്വന്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടാറ്റയുടെ സേവനവും മറ്റ് കാര്യങ്ങളും അദ്ദേഹത്തിന് പരിചിതമാണെന്ന് വേണം ഊഹിക്കാന്‍.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

തന്റെ i20 വിറ്റ ശേഷം രണ്ടാമത്തെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍, അയാള്‍ക്ക് ഒരു എസ്‌യുവി പോലെ എന്തെങ്കിലും വേണം എന്നാണ് ചിന്തിച്ചത്. തന്റെ മനസ്സില്‍ ടാറ്റ നെക്സോണ്‍ ഉണ്ടായിരുന്നുവെന്നും, പക്ഷേ, ഇതിനകം വീട്ടില്‍ ഒരു ടാറ്റ കാര്‍ ഉണ്ടായിരുന്നതിനാല്‍, ആ ചിന്ത മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ മറ്റ് ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങി, അങ്ങനെ XUV300 ഓടിക്കുന്നതുവരെ ഒന്നും തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഒരു പെട്രോള്‍ എസ്‌യുവിക്കായി തിരയുകയായിരുന്നു, ടാറ്റ നെക്സോണ്‍ പെട്രോളിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്ന് വേണം പറയാന്‍. തുടര്‍ന്ന് അദ്ദേഹം XUV300 പരീക്ഷിച്ചുനോക്കി, പ്രകടനം മികച്ചതായി തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

മറ്റ് പല എസ്‌യുവിവികളേക്കാളും XUV300 വളരെ വിശാലമാണെന്ന് അദ്ദേഹം കണ്ടെത്തി, കൂടാതെ ഫിറ്റ് ആന്‍ഡ് ഫിനിഷിലും സന്തുഷ്ടനായിരുന്നു. പെട്രോള്‍ എഞ്ചിന്‍ വളരെ പരിഷ്‌കൃതമായി തോന്നി, മൃദുവായ സസ്‌പെന്‍ഷനും മിനുസമാര്‍ന്ന ഗിയര്‍ ഷിഫ്റ്റുകളും തല്‍ക്ഷണം തന്നെ എസ്‌യുവിയുടെ ആരാധകനാക്കിയെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

ഇതല്ലാതെ, തന്റെ അച്ഛന് എപ്പോഴും ഒരു മഹീന്ദ്ര കാര്‍ വേണമായിരുന്നു ആഗ്രഹം, അതും XUV300-യിലേക്ക് എത്തുന്നതിന്റെ അന്തിമമായ മറ്റൊരു കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ ഫീച്ചര്‍ ലോഡുചെയ്ത എസ്‌യുവി ഇതല്ലെന്ന് ഉടമ പരാമര്‍ശിക്കുന്നു, പക്ഷേ, അത് അവരുടെ മാന്യമായ എണ്ണം വാഗ്ദാനം ചെയ്യുന്നു. ടാറ്റ വാഹനങ്ങളേക്കാള്‍ മികച്ച ടച്ച്സ്‌ക്രീന്‍ പ്രതികരണത്തോടുകൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം XUV300-യില്‍ ഉണ്ടെന്നും അദ്ദേഹം എടുത്തു പറയുന്നു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

ഇത് ടോപ്പ്-എന്‍ഡ് W8 (O) ആയതിനാല്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 എയര്‍ബാഗുകള്‍ കൂടാതെ നിരവധി സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

താന്‍ XUV300 തെരഞ്ഞെടുത്തതിന്റെ മറ്റൊരു കാരണം സുരക്ഷയാണ്. സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ സബ് -4 മീറ്റര്‍ എസ്‌യുവിയാണ് ഇത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് വാഹനം നേടിയിട്ടുണ്ട്.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

കൂടാതെ ടാറ്റ നെക്‌സോണിനേക്കാള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോയിന്റുകള്‍ നേടാനും ഇതിന് കഴിഞ്ഞിട്ടുണ്ട്. ഇത് XUV300 നെ ടാറ്റ നെക്സോണിനേക്കാള്‍ സുരക്ഷിതമാക്കുന്നു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് തോന്നിയ ചില കാര്യങ്ങളുണ്ടെന്ന് ഉടമ പരാമര്‍ശിക്കുന്നു. ഉദാഹരണത്തിന് ഡാഷ്ബോര്‍ഡ്. സെഗ്മെന്റിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കാലഹരണപ്പെട്ടതായി തോന്നുന്നു.

Nexon കൈവിട്ട് എന്തുകൊണ്ടാണ് Mahindra XUV300 തെരഞ്ഞെടുത്തത്; ഉടമയുടെ പ്രതികരണം ഇങ്ങനെ

പിന്‍ യാത്രക്കാര്‍ക്ക് ഇത് മാന്യമായ ഇടം വാഗ്ദാനം ചെയ്യുന്നു, പക്ഷേ, ഇത് ഈ എസ്‌യുവിയിലെ ബൂട്ട് സ്‌പെയിസിനെ ബാധിച്ചു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കുന്നു. മൊത്തത്തില്‍, വാഹനത്തില്‍ സന്തുഷ്ടനാണെന്നും ഉടമ പ്രതികരിച്ചു.

Most Read Articles

Malayalam
English summary
Owner saysing why he chose mahindra xuv300 video viral now
Story first published: Monday, September 20, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X