'കുട്ടി ഡ്രൈവര്‍'മാരുടെ മാതാപിതാക്കള്‍ ജാഗ്രതൈ; കാത്തിരിക്കുന്നത് 3 വര്‍ഷം തടവും 25000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത 'കുട്ടി ഡ്രൈവര്‍'മാരെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ഇന്നും കാണാന്‍ സാധിക്കും. നിങ്ങള്‍ ലൈസന്‍സില്ലാത്ത സ്വന്തം കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ ശ്രദ്ധിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷം തടവിനും 25,000 രൂപ പിഴയും വിധിച്ചിരിക്കുകയാണ്.

പുതുച്ചേരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത 'കുട്ടി' ഡ്രൈവര്‍മാര്‍ വളയം പിടിക്കുന്നത് ഇന്ത്യയില്‍ വളരെ സാധാരണമായ ഒരു കാഴ്ചയാണ്. എന്നാല്‍ ഇങ്ങനെ ലൈസന്‍സിലാത്ത കുട്ടികള്‍ വണ്ടിയെടുത്ത് റോഡിലിറങ്ങളുന്നത് അപകടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂട്ടറുകളും ബൈക്കുകളും കാറുകളും ഓടിക്കുന്നത് ഒന്ന് റോഡിലേക്കിറങ്ങിയാല്‍ കാണാന്‍ സാധിക്കും. പൊലീസ് പരിശോധനകളും ട്രാഫിക് ക്യാമറകളും കുറവുള്ള നാട്ടിന്‍പുറത്തെ റോഡുകളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. പലപ്പോഴും ഇങ്ങനെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പിടിക്കപ്പെടാതെ രക്ഷപെടുന്നു.

കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ ജാഗ്രതൈ; കാത്തിരിക്കുന്നത് 3 വര്‍ഷം തടവും 25000 രൂപ പിഴയും

Images are representative purpose only

എന്നാല്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ മാതാപിതാക്കളുടെ കൈകള്‍ക്കാകും വിലങ്ങ് വീഴുക. അതിനാല്‍ തന്നെ ലൈസന്‍സ് ലഭിക്കാതെ വാഹനമെടുത്ത് ചെത്താന്‍ ഇറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ അടക്കിനിര്‍ത്തുന്നതാകും അച്ചനമ്മമാരുടെ ഭാവിക്ക് നല്ലത്. കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ പിടിക്കപ്പെട്ടപ്പോള്‍ ശിക്ഷ ലഭിച്ചത് മാതാപിതാക്കള്‍ക്കാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

കൂടാതെ 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കുമെന്ന് പുതുച്ചേരി ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മോട്ടോര്‍ വാഹനം ഓടിക്കാന്‍ അനുവാദമില്ല. അവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല.

കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ ജാഗ്രതൈ; കാത്തിരിക്കുന്നത് 3 വര്‍ഷം തടവും 25000 രൂപ പിഴയും

അതിനാല്‍ തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ പൊതുനിരത്തിലൂടെ വാഹനമോടിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഈ നിയമം തെറ്റിക്കുന്നവരെ ശിക്ഷിക്കാന്‍ പൊലീസ് അടക്കമുള്ള അധികാരികള്‍ക്ക് അവകാശമുണ്ട്. ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ വലിയ നൂലാമാലയാണ് സൃഷ്ടിക്കുക. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഈ കാലത്ത് വൈറലാകാന്‍ കച്ചകെട്ടി ഇറങ്ങുന്ന നിരവിധി കുട്ടി ഡ്രൈവര്‍മാരുണ്ട്.ഇവര്‍ക്കെല്ലാവര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ കടുത്ത നടപടികളെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയതാണ്.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് പിടികൂടുകയും ഒരു രാത്രി ജയിലില്‍ ഇടുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ സൈക്കിളുകളും കാറുകളും ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കളെ കുറ്റക്കാരാക്കാന്‍ കോടതി നേരത്തെ തന്നെ പൊലീസിനോട് ഉത്തരവിട്ടിരുന്നു. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് നമ്മുടെ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.

അതിന് മുമ്പ് സ്വകാര്യ നിരത്തുകളിലോ റേസ്ട്രാക്കിലോ ഡ്രൈവിംഗ് പരിശീലനം നേടാം. എങ്കിലും ലൈസന്‍സില്ലാതെ വണ്ടിയുമായി പൊതുനിരത്തിലിറങ്ങാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന സന്ദേശങ്ങളില്‍ നിന്ന് ഇത്തരം ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നതും സാധാരണമാണ്. കുറച്ച് കാലം മുമ്പ് ഒരു 12 വയസ്സുകാരി ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. 12 വയസ്സുകാരിയുടെ അഭിഭാഷകനായ പിതാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനെ ദാദര്‍ ഹൈവേയിലൂടെയായിരുന്നു കുട്ടിയുടെ ഡ്രൈവിംഗ്. കോവിഡ് മഹാമാരിയുടെ ആദ്യ തരംഗ സമയത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാന്‍ഡെമിക്കിന്റെ ആദ്യ തരംഗത്തിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. മകളുടെ പേരും വണ്ടി നമ്പറുമെല്ലാം അടക്കമായിരുന്നു പോസ്റ്റ്. വീഡിയോ വൈറലായതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ചിലര്‍ അഭിഭാഷകന്റെ മകള്‍ നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമനടപടകള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് സോഷ്യല്‍ മീഡയിയയിലൂടെ ആവശ്യപ്പെടുകയായിരുന്നു. നമ്മുടെ നാട്ടിലെ നിരത്തുകളിലും ഇത്തരം കുട്ടി ഡ്രൈവര്‍മാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പ്രായപൂര്‍ത്തിയാകാതെ കുട്ടികള്‍ വാഹനം ഓടിക്കുന്നതിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന നടപടിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Most Read Articles

Malayalam
English summary
Parents of a minor jailed for 3 years and rs 25 000 fine imposed for letting their child drive
Story first published: Monday, February 6, 2023, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X