പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ദേശീയ പാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതലാണ് പുനരാരംഭിച്ചത്. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നത്.

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യമൊട്ടാകെ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് 25 മുതല്‍ ടോള്‍ പിരിവ് നിര്‍ത്തിയത്. കേന്ദ്ര റോഡ് - ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് എന്‍എച്ച്എഐ (NHAI) യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ഇപ്പോള്‍ ദേശീയപാത അതോറിറ്റിയുടെ പുതിയൊരു തീരുമാനം പുറത്തുവന്നു. ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ലെയ്നില്‍ അസാധുവായ ഫാസ്ടാഗുമായി പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഇരട്ടി തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ കളംപിടിക്കാൻ നിസാൻ മാഗ്‌നൈറ്റ്, അവതരണം ഓഗസ്റ്റിൽ

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

വാഹനത്തിന്റെ ഇനമനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി 2008-ലെ ദേശീയപാതാ ഫീസ് നിയമം ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനമിറക്കി.

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഈ മാസം 15-നാണ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭേദഗതിക്കു മുമ്പു ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലൈനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പിഴ.

MOST READ: ബി‌എസ് VI-കംപ്ലയിന്റ് i20 -യുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇനി പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് ഉള്ളവരും ഇരട്ടി പിഴ നല്‍കണം. 2020 ജനുവരി 15 മുതലാണ് ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്.

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്.

MOST READ: വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു.

Most Read Articles

Malayalam
English summary
Pay Double At Tolls If You Enter FASTag Lane Without A Valid or Working Tag. Read in Malayalam.
Story first published: Monday, May 18, 2020, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X