ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

മാരുതി സുസുക്കി ഈ വർഷം ആദ്യം തങ്ങളുടെ എല്ലാ മോഡലുകളിലും ലഭ്യമായ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഔദ്യോഗികമായി നിർത്തലാക്കി.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, സ്വിഫ്റ്റ് ഉൾപ്പെടെ ഡീസലിൽ പ്രവർത്തിക്കുന്ന എല്ലാ മോഡലുകളും ബ്രാൻഡ് നിർത്തലാക്കി.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

പെട്രോൾ പവർ മോഡൽ പുറത്തിറക്കിയതിന് ശേഷം 2007 -ലാണ് മാരുതി സുസുക്കി ആദ്യമായി സ്വിഫ്റ്റ് ഡീസൽ പുറത്തിറക്കിയത്.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ടോർക്ക് പവർബാൻഡ് ആസ്വദിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഉയർന്ന ടോർക്ക് എഞ്ചിനും ശരീരഭാരവും കാരണം ഡീസൽ സ്വിഫ്റ്റ് വളരെ പ്രചാരം നേടിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഡീസൽ എഞ്ചിനുകൾ ട്യൂൺ ചെയ്യാൻ എളുപ്പമാണ്, അത്തരത്തിൽ പരിഷ്കരിച്ച രാജ്യത്തെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT ഓട്ടോമാറ്റിക്കാണ് ഞങ്ങൾ ഇന്ന് പരിചയപ്പെടുത്തുന്നത്.

MOST READ: മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഈ പെർഫോമെൻസ് ട്യൂണിംഗ് ചെയ്തിരിക്കുന്നത് പീറ്റ്സ് ഓട്ടോമോട്ടീവ് ആണ്. കാറുകളിലെ പെർഫോമെൻസുമായി ബന്ധപ്പെട്ട മാറ്റങ്ങളുടേയും മോഡിഫിക്കേഷനുകളുടേയും ജനപ്രിയ ഔട്ട്‌ലെറ്റാണിത്.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ട്യൂണിംഗ് ഗരാജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് സ്വിഫ്റ്റ് ഡീസൽ AMT -യുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ പവർ ഔട്ട്പുട്ട് അല്ലെങ്കിൽ പരിഷ്കരണങ്ങളുടെ വില എന്നിവ വ്യക്തമാക്കിയിട്ടില്ല.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

പോസ്റ്റ് അനുസരിച്ച്, സ്വിഫ്റ്റ് AMT ഇപ്പോൾ സ്റ്റോക്കിനേക്കാൾ 20-25 ശതമാനം കൂടുതൽ കരുത്ത് ഉത്പാദിപ്പിക്കുന്നു. 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഇത് 76 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്നു. 25 ശതമാനം പവർ വർധനവ് എന്നാൽ ഈ സ്വിഫ്റ്റ് ഡീസൽ ഇപ്പോൾ പരമാവധി 76 bhp കരുത്തും 237.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഹാർടെക്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ തലമുറ സ്വിഫ്റ്റാണ് ഇത്. അതായത് സ്വിഫ്റ്റിന്റെ ഏറ്റവും ഭാരം കുറഞ്ഞ പതിപ്പാണ്. പവർ വർധനവ് തീർച്ചയായും സ്വിഫ്റ്റിൽ വളരെ ആസ്വാദ്യകരമാകും. AMT ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് അറിയില്ല.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

പെർഫോമെൻസിനെ നേരിട്ട് ബാധിക്കുന്ന കാറിലെ ഏത് മാറ്റവും നിങ്ങളുടെ വാഹനത്തിന്റെ വാറന്റി അസാധുവാക്കുന്നതിനുള്ള ഒരു കാരണമായി സർവ്വീസ് സെന്ററുകൾക്ക് ഉപയോഗിക്കാമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

എന്നിരുന്നാലും, മിക്ക ഡീസൽ എഞ്ചിനുകളും ട്യൂണിംഗ് ബോക്സും ECU റീമാപ്പുകളും ഉപയോഗിച്ചാണ് ട്യൂൺ ചെയ്യുന്നത്. ഒരു കമ്പ്യൂട്ടർ കാറിൽ പ്ലഗ് ചെയ്യുന്നതുവരെ ECU റീമാപ്പുകൾ കണ്ടെത്താനാകില്ല.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

എഞ്ചിൻ ബേയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഫിസിക്കൽ ഉപകരണമാണ് ഡീസൽ ട്യൂണിംഗ് ബോക്സ്. വാറന്റി അതേപടി നിലനിർത്തുന്നതിന്, പതിവ് സർവ്വീസിന് പോകുന്നതിനുമുമ്പ് നിങ്ങൾക്ക് ബോക്സ് നീക്കംചെയ്യാം.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഏതെങ്കിലും തരത്തിലുള്ള ട്യൂണിംഗ് അല്ലെങ്കിൽ എഞ്ചിന്റെ പെർഫോമെൻസ് മാറ്റുന്നത് വാഹനത്തിന്റെ ലൈഫും എഞ്ചിന്റെ ദീർഘായുസ്സിനെയും പ്രതികൂലമായി ബാധിക്കും. മാറ്റങ്ങൾ നിങ്ങളുടെ കാറിൽ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലായ്പ്പോഴും വായിക്കുകയും കൂടുതൽ അറിയുകയും വേണം.

Most Read Articles

Malayalam
English summary
Pete's Automotive Introduces India's Most Powerful Maruti Swift Diesel AMT. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X