പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

അടുത്തിടെയായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുകയാണ്. പെട്രോളിയം മന്ത്രിയും ഇന്ധനവില പ്രശ്നകരമാണെന്ന് പറയുകയുണ്ടായി, എന്നാൽ ഇവ കുറയ്ക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

എന്നിരുന്നാലും, ഇപ്പോൾ GST കൗൺസിൽ എന്ന് വ്യാപകമായി അറിയപ്പെടുന്ന ചരക്ക് സേവന നികുതി കൗൺസിൽ ലക്നൗവിൽ യോഗം ചേരും. പെട്രോളിന്റെയും ഡീസലിന്റെയും വില എങ്ങനെ കുറയ്ക്കാം എന്ന് യോഗം ചർച്ച ചെയ്യും. പെട്രോൾ, ഡീസൽ എന്നിവ GST വ്യവസ്ഥയിൽ കൊണ്ടുവരാൻ അധികൃതർക്ക് കഴിയും, ഇത് വില കുറയ്ക്കാൻ സഹായിക്കും.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

ലൈവ്ഹിന്ദുസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച്, നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 75 രൂപയും ഡീസൽ ലിറ്ററിന് 68 രൂപയ്ക്കും റീട്ടെയിൽ ചെയ്യും. സെപ്റ്റംബർ 17 -ന് ചർച്ചയ്ക്കും തീരുമാനത്തിനുമായി ഈ നിർദ്ദേശം കൗൺസിലിന് മുന്നിൽ സമർപ്പിക്കും. പെട്രോളും ഡീസലും GST -യിൽ പരിഗണിക്കാൻ കേരള ഹൈക്കോടതിയാണ് ജൂണിൽ നിർദേശം നൽകിയത്.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

ഇപ്പോഴത്തെ നിലയിൽ, പെട്രോൾ ലിറ്ററിന് 101.19 രൂപയ്ക്കും ഡീസൽ ലിറ്ററിന് 88.62 രൂപയ്ക്കും വിൽപ്പന നടത്തുന്നു. ഇന്ധന വില വർധനവിന് പ്രധാന കാരണം നികുതിയാണ്.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

നിലവൽ ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര സർക്കാർ 32 ശതമാനവും സംസ്ഥാന സർക്കാർ 23.07 ശതമാനവും നികുതി ചുമത്തുന്നു. അതേസമയം, ഡീസലിന് കേന്ദ്ര സർക്കാർ 35 ശതമാനം നികുതി ചുമത്തുമ്പോൾ, സംസ്ഥാനം 14 ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കുന്നു.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

പകർച്ചവ്യാധി ക്രൂഡ് ഓയിൽ വിലയെ ബാധിക്കാഞ്ഞതല്ല. 2020 -ൽ ഉടനീളം ക്രൂഡ് ഓയിൽ വില കുറഞ്ഞിരുന്നു എന്നാൽ കേന്ദ്ര സർക്കാർ തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിന് എക്സൈസ് തീരുവ ഉയർത്തുക്കൊണ്ടിരുന്നു. പകർച്ചവ്യാധി കാരണം വരുമാനം സാരമായി ബാധിച്ചതിനാൽ സംസ്ഥാന സർക്കാരും തീരുവ കുറയ്ച്ചില്ല.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

2020-21 കാലയളവിൽ പെട്രോളിയം മേഖല 3,71,726 കോടി കേന്ദ്ര എക്സൈസ് വരുമാനവും 2,02,937 കോടി രൂപ സംസ്ഥാന നികുതി അല്ലെങ്കിൽ മൂല്യവർദ്ധിത നികുതിയുമായി (വാറ്റ്) സംഭാവന ചെയ്തു.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

വില കുറയ്ക്കാനുള്ള തീരുമാനം തള്ളി ധനകാര്യ മന്ത്രി

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മുൻ സർക്കാരുകളുടെ നടപടിയെയാണ് മന്ത്രി ഇക്കാര്യത്തൽ കുറ്റപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയും കുറഞ്ഞ റീട്ടെയിൽ വിലയും തമ്മിലുള്ള സബ്സിഡി കോൺഗ്രസ് നൽകിയിട്ടില്ല എന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

ഓയിൽ ബോണ്ടുകൾ സർവ്വീസ് ചെയ്യുന്ന ഭാരമില്ലെങ്കിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാൻ തനിക്ക് കഴിയുമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരുകൾ നൽകിയ ഓയിൽ ബോണ്ടുകളാണ് കാര്യങ്ങൾ ബുദ്ധിമുട്ടാക്കിയത്.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

ഇന്ധനവില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ അവ കുറയ്ക്കാൻ കഴിയില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കാൻ സർക്കാർ പണം ലാഭിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

നിലവിലെ ഇന്ധനവില ജനങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, ഒരു വർഷത്തിനുള്ളിൽ വാക്സിനുകൾക്കായി 35,000 കോടിയിലധികം ചെലവഴിക്കുന്നു. ഇത്തരം ദുഷ്‌കരമായ സമയങ്ങളിൽ, ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കാൻ തങ്ങൾ ഇതിലൂടെ പണം സമാഹരിക്കുന്നു എന്ന് മന്ത്രി അറിയിച്ചു.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാം; GST കൗൺസിൽ ചർച്ച നാളെ

ഉയർന്നു വരുന്ന ഇന്ധന വില രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയ്ക്ക് ഒരു പൊസിറ്റീസ് സപ്പോർട്ട് നൽകുന്നു. ഇത് ഒരു തരത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാറ്റമാണ്.

Most Read Articles

Malayalam
English summary
Petrol and diesel prices can get cheaper gst council meeting tomorrow
Story first published: Thursday, September 16, 2021, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X