പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാതെ (PUC) ഇനി മുതൽ പെട്രോൾ, ഡീസൽ ലഭിക്കില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോളും ഡീസലും വിൽക്കില്ലെന്ന പ്രഖ്യാപനവുമായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് രംഗത്തെത്തിയിരിക്കുകയാണ്.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

ഡൽഹിയിൽ മലിനീകരണം വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹന മലിനീകരണം. ഇത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാൽ ഒക്ടോബർ 25 മുതൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ നൽകില്ലെന്ന് മന്ത്രി പറഞ്ഞു.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

സെപ്റ്റംബർ 29ന് പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉൾപ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങൾ 2022 ജൂലൈ വരെ സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓടുന്നത്. ഇനി മുതൽ സാധുവായ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ വാഹന ഉടമകൾക്ക് തടവ് ശിക്ഷ വരെ ലഭിക്കും.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

ആറുമാസം അല്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

മലിനീകരണത്തെ ചെറുക്കുന്നതിനും ഭേദഗതി ചെയ്ത ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) ഫലപ്രദവും ഗൗരവമേറിയതുമായ രീതിയിൽ

നടപ്പാക്കൽ ഉറപ്പാക്കുന്നതിനുമായി ഡൽഹി സർക്കാർ ഒക്ടോബർ 3 മുതൽ 24x7 വാർ റൂം ആരംഭിക്കും.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

പുകപരിശോധന സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും വകുപ്പ് ഊര്‍ജിതമാക്കും. നേരത്തെയും സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹന ഉടമകള്‍ക്കെതിരേ ശക്തമായ നടപടികൾ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു വന്നിരുന്നു.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

കഴിഞ്ഞ വർഷം പിയുസി മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയതിനാല്‍ വര്‍ഷം ഗതാഗത വകുപ്പ് 60 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഗതാഗതവകുപ്പ് നേരിട്ട് നടത്തുന്ന 900 മലിനീകരണ പരിശോധനാ കേന്ദ്രങ്ങളുണ്ട്. പെട്രോള്‍പമ്പുകളിലും വര്‍ക്ഷോപ്പുകളിലും ഇത്തരം സൗകര്യങ്ങളുണ്ട് എന്നതിനാൽ സർട്ടിഫിക്കറ്റ് എടുക്കാൻ എല്ലാത്തരം ആളുകൾക്കും അധികം കഷ്ടപ്പെടേണ്ടി വരില്ല.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

മലിനീകരണ ഭീഷണി നേരിടാൻ ഡൽഹി സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. അന്തരീക്ഷ മലിനീകരണം തടയാൻ മാലിന്യം കത്തിക്കുന്നതും പൊടിപടലങ്ങളും വാഹനങ്ങളുടെ പുറന്തള്ളലും പരിശോധിക്കാൻ ടീമുകളെ രൂപീകരിക്കുന്നതുൾപ്പെടെ 15 പോയിന്റുകളുള്ള ശീതകാല പ്രവർത്തന പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല

2020-ൽ ഇലക്‌ട്രിക് വാഹന നയവും 24 മണിക്കൂർ വൈദ്യുതി വിതരണവും ഉൾപ്പെടെ സർക്കാർ സ്വീകരിച്ച ചില നടപടികൾ കഴിഞ്ഞ നാല് വർഷത്തിനിടെ അന്തരീക്ഷ മലിനീകരണ തോത് 18.6 ശതമാനം കുറയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read Articles

Malayalam
English summary
Petrol and diesel will not be provided without puc at petrol pumps from october 25
Story first published: Monday, October 3, 2022, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X